Category: EXCLUSIVE NEWS

ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് കടത്താന്‍ ഇസ്രയേല്‍

പാലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് റിപ്പോര്‍ട്ട്. ബന്ദിമോചന കരാര്‍ പ്രകാരം ഇസ്രയേല്‍ മോചിപ്പിച്ചവരെയാണ് ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.  ‘ഇവര്‍ പലസ്തീനിലെ പൗരന്മാരാണ്. അതുകൊണ്ട് തന്നെ...

Read More

“എന്റെ നല്ല സുഹൃത്ത് നേതൃത്വം നൽകുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ”! സമാധാന ഉച്ചകോടിയിൽ ഇന്ത്യയെയും മോദിയെയും പ്രശംസിച്ചു ട്രംപ്

വാഷിംഗ്ടൺ/ ഷാം എൽ ഷെയ്ഖ്: ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ സമാധാന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചു. ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടന്ന ലോകനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപ്, പേരെടുത്ത് പറയാതെ, “എൻ്റെ നല്ല സുഹൃത്ത് നേതൃത്വം നൽകുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ” എന്ന്...

Read More

ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു, നെതന്യാഹു അവസാന നിമിഷം പിന്മാറി എന്ന് റിപ്പോർട്ടുകൾ

ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന...

Read More

‘ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ…’; ട്രംപിന് മുന്നറിയിപ്പുമായി ചൈന

വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. തുടർച്ചയായി ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും യുഎസ് ഈ നടപടി തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൈന...

Read More

738 ദിവസങ്ങള്‍ക്കുശേഷം ഹമാസ് ബന്ദികളാക്കിയ 20 ഇസ്രായേലി പൗരന്‍മാരെയും വിട്ടയച്ചു

13 ഇസ്രായേലി ബന്ദികളുടെ രണ്ടാമത്തെ സംഘത്തെയും ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇതോടെ ജീവനോടെ ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന 20 ബന്ദികളും തിരികെ എത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ കരാറിലെ നിബന്ധനകൾ പ്രകാരം, ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും ഇപ്പോൾ വിട്ടയച്ചതായി ഹമാസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ പിന്നീട് കൈമാറുമെന്ന് ഹമാസ് കൂട്ടിച്ചേർത്തു. ഗാസയിൽ രണ്ട് വർഷത്തെ വിനാശകരമായ...

Read More

അതിശക്ത മഴ, കൊടുങ്കാറ്റ്: ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ

അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റ്. കനത്ത മഴയിലും കാറ്റിലും റോഡുകള്‍ തകരുകയും വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും കാറ്റും തീരദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും കനത്ത മഴയും...

Read More

നാല് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്; സൗത്ത് കരോലിനയിലെ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്

വാഷിങ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ഒരു ബാര്‍ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റതായി ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലർച്ചെ 1 മണിക്ക് തൊട്ടുമുമ്പാണ് സെൻ്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ വെടിവെപ്പ് നടന്നത്. നിരവധി പേർക്ക് വെടിയേറ്റ വിവരം ലഭിച്ചതിനെ തുടർന്ന്...

Read More

‘ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്, സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു. ഗാസ സമാധാന...

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്; ഗാസയിൽ സമാധാന ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു

ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന “സമാധാന ഉച്ചകോടിയിൽ” പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചു. ഗാസയിൽ സമാധാനം ലക്ഷ്യമിട്ട് നാളെ നടക്കുന്ന ഉച്ചകോടിയിലേക്കാണ് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗാസ...

Read More

ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികര്‍ക്ക് ശമ്പളം നല്‍കണം: ട്രംപ്

യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ധീരരായ സൈനികര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പുവരുത്താനാണ് താന്‍ ഇടപെടുന്നതെന്നും ട്രംപ് പറഞ്ഞു.  ഒക്ടോബര്‍ 15ന് തന്നെ എല്ലാ സൈനികര്‍ക്കും ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതിന് ട്രംപ് നിര്‍ദേശം...

Read More

ഗാസയ്ക്കിന്ന് ചരിത്രദിനം; നൂറുകണക്കിന് ട്രക്കുകള്‍ ഇന്നെത്തും, സമാധാന പ്രഖ്യാപനത്തിനായി ഡോണള്‍ഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക്

ടെൽഅവീവ്: ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തിൽ അമേരിക്കൻ പ്രസിഡന്‍റ് എത്തുന്നതോടെ ബന്ദി...

Read More

വലിയ സാമ്പത്തിക ആശ്വാസം: രണ്ട് ദശലക്ഷം വിദ്യാർഥി വായ്പകൾ എഴുതിത്തള്ളുമെന്ന് യുഎസ്‌ വിദ്യാഭ്യാസ വകുപ്പ്

യുഎസിൽ ഫെഡറൽ വിദ്യാർഥി വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് വായ്പകളിൽ ഇളവ് ലഭിക്കും. ഇത് വർഷങ്ങളായി തിരിച്ചടവ് നടത്തുന്നവർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും. ഗവൺമെൻ്റ് ഷട്ട്ഡൗണിനെ തുട‍ർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന റിപ്പോർട്ടാണിത്. ഇൻകം ബേസ്ഡ് റീപേയ്മെൻ്റ്(വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ്) പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വിദ്യാർഥി വായ്പകൾ എഴുതിത്തള്ളാനാണ്...

Read More
Loading