തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 36 വയസുകാരിയായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് മനസിലാക്കിയിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടമ്മയ്ക്ക് കഴുത്തിലേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊല നടന്നതെന്നും പൊലീസ് പറഞ്ഞു.



