Author: George Kakkanatt

യേശുവിനെ ധരിപ്പിച്ച മുള്‍മുടി വീണ്ടും നോട്രഡാം കത്തീഡ്രലിലേക്ക്

പാരീസ്: യേശുവിനെ ധരിപ്പിച്ച മുള്‍മുടി ദുഃഖ വെള്ളിയാഴ്ച പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വണക്കത്തിനായിവെക്കും. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ചാനലുകളിലൂടെയും വിവിധ നവമാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഒരു വര്‍ഷം മുന്‍പ് നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരുന്നു. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും മുള്‍മുടിയുടെ വണക്കം നോട്രഡാം കത്തീഡ്രലില്‍ നടത്താറുണ്ടായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തിരുശേഷിപ്പ് ദുഃഖ വെള്ളിയാഴ്ച ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. തിരുശേഷിപ്പുമായി നേരത്തെ നഗരപ്രദക്ഷിണത്തിന് പദ്ധതി തയാറാക്കിയിരിരുന്നുവെങ്കിലും റദ്ദാക്കുകയായിരിന്നു. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്തു കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് പിന്നീട് നോട്രഡാം ദേവാലയത്തില്‍ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍മുടി...

Read More

ആതുര ശുശ്രൂഷകര്‍ക്കു കരുതലിന്റെ കരം നീട്ടി കാർമ്മൽ കോൺഗ്രിഗേഷൻ

ലോക്ക് ഡൌൺ കാലഘട്ടത്തിലും കര്‍മ്മ നിരതരായുള്ള അപ്പസ്തോലിക് കാർമ്മൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ സേവനം ആതുര ശുശ്രൂഷ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്നു. ബെംഗളൂരു സെന്‍റ് ജോൺസ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ പ്രൊട്ടക്റ്റീവ് ഗൗൺ തുന്നി കോവിഡിനെതിരെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയാണ് ഇപ്പോള്‍ സന്യാസി സമൂഹം. ഇതിനോടകം എഴുപതോളം പ്രൊട്ടക്റ്റീവ് ഗൗൺ തയാറാക്കിയ അവർ നൂറെണ്ണം കൂടെ ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ സന്യാസിനി സമൂഹത്തിന്റെ രാജ്യത്തെ വിവിധ മഠങ്ങൾ വഴിയായി തെരുവിൽ കഴിയുന്നവർക്കായി ഭക്ഷ്യ വസ്തുക്കള്‍, മാസ്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. മുംബൈയിലെ ബാന്ദ്ര, ഗുജറാത്തിലെ മെഹ്സാന, കോഴിക്കോട് എന്നിവിടങ്ങളിൽ മാസ്കുകൾ നിർമിച്ചു ഗ്രാമവാസികൾക്കും യാത്രക്കാർക്കും സൗജന്യമായി വിതരണം ചെയ്തിരിന്നു. പാറ്റ്നയിൽ രണ്ടുമാസത്തേയ്ക്കു ആവശ്യമായ റേഷനും സാനിറ്റിസറും നൽകി ട്രാൻസ്‍ജൻഡർ വിഭാഗത്തിനു നേരെയും സന്യാസ സമൂഹം സഹായ കരം...

Read More

വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചു ആയിരക്കണക്കിന് അമേരിക്കന്‍ കുടുംബങ്ങള്‍

വാഷിംഗ്‌ടണ്‍ ഡി‌സി: കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്വന്തം വീട്ടുമുറ്റത്ത് കുരിശുകള്‍ സ്ഥാപിക്കുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഏറ്റെടുത്ത് അമേരിക്കയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍. മധ്യ ജോര്‍ജ്ജിയയില്‍ ആരംഭിച്ച ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഇതിനോടകം തന്നെ ഏറ്റവും ചുരുങ്ങിയത് ആറോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയുടേതായ ഈസ്റ്റര്‍ സന്ദേശം പ്രചരിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങളാണ് തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കുരിശുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. ജോര്‍ജ്ജിയ, കെന്റക്കി, ഒഹിയോ, ലൂയിസിയാന, അര്‍കന്‍സാസ്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും കുരിശില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് പ്രചാരണ പരിപാടിയെ ഏറ്റെടുത്തിരിക്കുന്നത്. ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ (ഭയത്തിന് മേലെ വിശ്വാസം) എന്നതിനെ ചിലര്‍ ‘ഫെയിത്ത് നോട്ട് ഫിയര്‍’ (ഭയമല്ല വിശ്വാസം) എന്നും വിളിക്കുന്നുണ്ട്. ക്രിസ്തുമസ് അലങ്കാര ലൈറ്റുകള്‍ കൊണ്ട് കുരിശുകള്‍ അലങ്കരിക്കുന്നവരും നിരവധിയാണ്. ‘ഭയത്തേക്കാള്‍ വിശ്വാസം എപ്പോഴും ശക്തമാണെന്ന പ്രതീക്ഷയും ഉറപ്പും കൈവരുത്തുവാന്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കുരിശ് സ്ഥാപിക്കുവിന്‍’ എന്ന്‍ മിഡില്‍ ജോര്‍ജ്ജിയയിലെ വിശ്വാസികള്‍ രൂപീകരിച്ച ഫെയിത്ത് ഓവര്‍ ഫിയര്‍ ക്രോസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അര്‍കന്‍സാസ്, ലൂയിസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിശ്വാസികളും സമാനമായ ഫേസ്ബുക്ക് പേജുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ കുടുംബങ്ങള്‍ സ്ഥാപിച്ച കുരിശ് രൂപങ്ങളുടെ ചിത്രങള്‍...

Read More

തിരുവത്താഴത്തിന്റെ ഓർമയില്‍ ഇന്ന് പെസഹ

അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‍ പെസഹ ആചരിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയ ശുശ്രൂഷകള്‍ ഇത്തവണ ഇല്ലെങ്കിലും ഭവനങ്ങളെ ദേവാലയമാക്കി വിശ്വാസികള്‍ ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ശുശ്രൂഷകളില്‍ ഭാഗഭാക്കാകുന്നുണ്ട്. മെത്രാന്‍മാരും വൈദികരും ദേവാലയങ്ങളിൽ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ചുള്ള കാല്‍ കഴുകല്‍ ശുശ്രൂഷ പ്രതികൂലമായ സാഹചര്യമായതിനാല്‍ ഇത്തവണ നടക്കുന്നില്ല. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ഭവനങ്ങളില്‍ വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. അപ്പം മുറിക്കൽ ചടങ്ങ് വീട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിച്ചു. 8.30നു പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതലാണ് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍...

Read More

കൊറോണ സഹായ നിധിക്ക് ഫ്രാന്‍സിസ് പാപ്പ: ആദ്യ സംഭാവന 7,50,000 ഡോളര്‍

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി ആരംഭിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായ 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കി. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് അടിയന്തര സഹായ നിധിയുടെ മേല്‍നോട്ടം വഹിക്കുക. കത്തോലിക്കാ മിഷന്‍ മേഖലകളിലെ സഭാസംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയായിരിക്കും ഫണ്ട് ഉപയോഗിക്കുക. സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനിടയില്‍, ആഗോള മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തിന് വെല്ലുവിളി ഉയര്‍ന്നപ്പോഴെല്ലാം സഭ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നുവെന്ന് സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ പറഞ്ഞു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയോട് കൊറോണയെന്ന വെല്ലുവിളിയെ നേരിടുവാന്‍ പരിശുദ്ധ പിതാവ് ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിത മേഖലകളെ സഹായിക്കുന്നതില്‍ സഭയുടെ സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ജിയോവന്നി പീട്രോ ഡാല്‍ ടോസോയും പ്രതികരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഹായനിധി രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൊസൈറ്റീസ് ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ദി ഫെയിത്ത്, ദി മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ദി സൊസൈറ്റി ഓഫ് സെന്റ്‌ പീറ്റര്‍ അപ്പോസ്തല്‍, മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ് തുടങ്ങിയവയാണ് സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍. ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് 1150 മിഷന്‍ രൂപതകളിലായി ഒന്‍പതിനായിരത്തിലധികം ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കും, പതിനായിരത്തോളം അനാഥാലയങ്ങള്‍ക്കും, 1200 സ്കൂളുകള്‍ക്കും, 80,000 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, 9000 കന്യാസ്ത്രീകള്‍ക്കും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ സഹായം...

Read More