Author: George Kakkanatt

ഷോണ്‍ എബ്രഹാമിന്റെ സംസ്ക്കാരം ഏപ്രില്‍ 11 ശനിയാഴ്ച

ന്യൂയോര്‍ക്ക്: തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും ശ്രീമതി സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം) മകന്‍, ഏപ്രില്‍ 5-ന് നിര്യാതനായ ഷോണ്‍ എബ്രഹാമിന്റെ (21) സംസ്ക്കാരം ഏപ്രില്‍ 11 ശനിയാഴ്ച നടത്തപ്പെടും. ബെല്‍റോസ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്. ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍‌ഹാട്ടന്‍ ബറൂച്ച് കോളേജില്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് പഠനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സെന്റ് ജോണ്‍സ് ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇടവകയെ പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) സ്ഥാപക നേതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം. മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്. മാതാപിതാക്കളോടൊപ്പം സാമൂഹികവും സാമുദായികവുമായ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഷോണ്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപത സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍, ഒ.വി.ബി.എസ് എന്നിവയിലും സജീവമായിരുന്നു. മരണാനന്തര ശുശ്രുഷകള്‍ ഏപ്രില്‍ 11 (04/11/2020) ശനിയാഴ്ച നടത്തപ്പെടും. പ്രാരംഭ പ്രാര്‍ത്ഥനകള്‍ രാവിലെ 9:00 മണിക്ക് Zoom- ലൂടെയും (Meeting ID 530856933, Password 096751), പ്രധാന ശുശ്രുഷകള്‍ 11:30 ന് Https://bit.ly/ShawnAbrahamFuneral എന്ന യൂട്യൂബ് ലിങ്കിലൂടെയും ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തമ്പാന്‍ 646 750 6189, റോണ്‍ ജേക്കബ് 347 297...

Read More

കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കും, അവന്റെ കാരുണ്യം ശക്തമാണ് : ക്ലിമീസ് കാതോലിക്ക ബാവ

വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ചു വിശ്വാസികള്‍ പുതിയ ലോകത്തിനു മാതൃകയാവണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. മേജര്‍ ആര്‍ക്കിസ്‌കോപ്പല്‍ അരമനയില്‍ നടത്തിയ പെസഹ കുര്‍ബാനയില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു അദ്ദേഹം. കര്‍ത്താവിന്റെ കാരുണ്യം ലോകത്തിനു തെടുംതൂണായി മാറും. അചഞ്ചലമായ വിശ്വാസമാണ് ഈ പെസഹ ഓര്‍മ്മിപ്പിക്കുന്നത്. കരുതലും തലോടലും കൊണ്ട് ഈ ലോകത്തെ നിലനിര്‍ത്താന്‍ പരമകാരുണ്യവനായ കര്‍ത്താവിനു കഴിയുമെന്നു ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു. സങ്കീര്‍ത്തനത്തിലെ വാചകങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത് അതാണ്. ഈജിപ്തിലെ ഫറവോന്‍ മുതല്‍ ഇസ്രായേല്‍ മക്കള്‍ വരെ അത് അനുഭവിച്ചതാണ്. കഷ്ടതയുടെയും സഹനത്തിന്റെയും നടുവിലും വിശ്വാസത്തിലൂന്നിയ വെളിച്ചം അവര്‍ക്ക് കൈവന്നു. അവരുടെ ജീവിതത്തെ അതു പരിപോഷിപ്പിച്ചു. പുതിയ ലോകത്തെ കാണിച്ചു കൊടുക്കാന്‍ നീതിമാനായ ദൈവം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞത്, 117-ാമത്തെ സങ്കീര്‍ത്തനത്തിലെ രണ്ടാം വാക്യം, നമ്മളോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്. കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കും എന്നാണ്. ലോകം മുഴുവന്‍ കൊറോണയുടെ പീഢയില്‍ വലയുമ്പോള്‍ സമൂഹത്തിനു മാതൃകയായി നിലകൊള്ളുവാന്‍ ഈ പെസഹ വ്യാഴ ശുശ്രൂഷയിലൂടെ കഴിയട്ടെ എന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഇന്ന് പെസഹ ആചരിക്കുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ ഇത്തവണ ഇല്ലെങ്കിലും വിശ്വാസികള്‍ ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ശുശ്രൂഷകളുടെ ഭാഗഭാക്കാകുന്നുണ്ട്. മെത്രാന്‍മാരും വൈദികരും ദേവാലയങ്ങളില്‍ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ചു ഭവനങ്ങളില്‍ വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ...

Read More

ബേർണി സാൻഡേഴ്സ് പിന്മാറി; ജോ ബൈഡൻ തന്നെ പ്രസിഡന്‍റ് സ്ഥാനാർഥി ആയേക്കും

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ച് ന​ട​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ബേ​ർ​ണി സാ​ൻ​ഡേ​ഴ​സ് പിന്മാറി. ഇ​തോ​ടെ ജോ ​ബൈ​ഡ​ൻ ത​ന്നെ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് ജ​യി​ച്ചു ക​യ​റാ​ൻ വേ​ണ്ടു​ന്ന പി​ന്തു​ണ ത​നി​ക്കി​ല്ലെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ വോ​ട്ടു​ക​ൾ ല​ഭി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​യെ​ന്നും അ​തി​നാ​ലാ​ണ് പിന്മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. തു​ട​ക്കം മു​ത​ൽ ബൈ​ഡ​നോ​ട് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു സാ​ൻ​ഡേ​ഴ്സ​ണ്‍. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ കീ​ഴ്​മേ​ൽ മ​റി​ഞ്ഞെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2016ലും ​ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ചി​രു​ന്നു സാ​ൻ​ഡേ​ഴ്സ​ണ്‍. അ​ന്ന് പ​ക്ഷേ ഹി​ല​രി ക്ലി​ന്‍റ​ണെ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്...

Read More

കൊ​റോ​ണ: യു​എ​സി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,926 പേ​ർ മ​രി​ച്ചു; 31,000 പു​തി​യ കേ​സു​ക​ൾ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ശ​ര​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 31,070 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​യി​ൽ ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,34,062 ആ​യി. 1,926 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,774 ആ​യി. വൈറസ് ബാധ കണ്ടെത്തിയവരിൽ 3,96,708 പേ​രും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 9,279 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 22,580 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 6,268 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 1,51,171 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം...

Read More

പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥന: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍

സിഡ്നി: പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വെളിപ്പെടുത്തല്‍. ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ വാരത്തില്‍ മോചിതനാകുവാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. ഈ ഈസ്റ്റര്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെങ്കിലും അമിതമായി ശുഭാപ്തി പ്രകടിപ്പിച്ചില്ല. കുറ്റവിമുക്തനാക്കിയ കോടതി നടപടി തെക്ക്-പടിഞ്ഞാറന്‍ മെല്‍ബണിലെ ബാര്‍വോണിലെ എച്ച്.എം ജെയിലിലെ തന്റെ സെല്ലില്‍ ഇരുന്നുകൊണ്ട് താന്‍ കണ്ടു. മോചനത്തിന് ശേഷം മെല്‍ബണിലെ ശാന്തമായൊരു സ്ഥലത്ത് മനോഹരമായ സായാഹ്നം ചിലവഴിച്ചു. വളരെക്കാലമായി കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വകാര്യമായി ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം...

Read More