Author: George Kakkanatt

എം.ജി ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി

ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭാ മുൻ കൗൺസിലറും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന മുത്തൂർ നാരായണ വിലാസത്തിൽ എം.ജി ജയന്തൻ (വിജയൻ -84) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ-10 ന് ന്യൂ ജേഴ്‌സിയിൽ നടക്കും. ദീർഘകാലം നഗരസഭാ കൗൺസിലറായിരുന്നു. കറുകച്ചാൽ വെട്ടിക്കാവുങ്കൽ കുടുംബാംഗം ജഗദമ്മയാണ് ഭാര്യ. മക്കൾ- നിഷ,​ പ്രീത,​ പ്രസീദ (മൂവരും...

Read More

ത്രേസ്യാമ്മ പൂങ്കുടി (79) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: ത്രേസ്യാമ്മ പൂങ്കുടി (79) ന്യുയോര്‍ക്ക് കോളജ് പോയിന്റില്‍ നിര്യാതയായി. മണിമല പനന്തോട്ടം കുടുംബാംഗം. ഇന്ത്യന്‍ കാത്തലിക്ക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് പൂങ്കുടി ആണു ഭര്‍ത്താവ് മക്കള്‍: ഡോ. ഗീത, അറ്റോര്‍ണി പ്രീത. മരുമക്കള്‍: ഡോ. മാറ്റ്,...

Read More

കൊറോണ വ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ രാജ്യം പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെ രാജ്യത്തെ 436 ജില്ലകളില്‍ അധികൃതര്‍ പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു. കൊറോണ വ്യാപനത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇതുപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഒരുപാടു പേരുടെ സാമ്ബിളുകള്‍ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് പൂള്‍ ടെസ്റ്റിങ്. ആളുകളെ ഓരോ കൂട്ടമായി തിരിച്ച്‌ ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിങ്ങിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി. പകര്‍ച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ടെസ്റ്റിങ്ങിന് വിധേയമായില്ലെന്നത് ആശങ്കാജനകമാണ്. ഇതിനാലാണ് ആരോഗ്യ സേതു ആപ്പു വഴിയുള്ള വിവരങ്ങളും നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വേഗത്തിലുള്ള ടെസ്റ്റിനു പകരം ആര്‍ടി പിസിആര്‍ എന്ന പഴയ മാര്‍ഗ്ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്. “കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. പിന്നെ ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കോവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ഥത്തില്‍ കോവിഡ് മുക്തമാണോ എന്ന തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കോവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും”. അധികൃതര്‍...

Read More

കോവിഡ് പ്രതിസന്ധിയിലും ബാങ്കുകള്‍ കൊള്ള പലിശയാണ് ഈടാക്കുന്നത്; തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും ബാങ്കുകള്‍ കൊള്ള പലിശയാണ് ഈടാക്കുന്നത് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നല്‍കിയത് ഒമ്ബത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സാമ്ബത്തിക നയത്തിന്‍്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. കേരളം ബാങ്കുകളില്‍ നിന്ന് ആറായിരം കോടി രൂപയാണ് വായ്പയെടുത്തത്. ഈ സാമ്ബത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്ബോളവായ്പയാണിത്.പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ക്ഷേമ പെന്‍ഷന്‍ സബ്സിഡി വിതരണത്തിനായാണ് വായ്പ എടുത്തത്‌. കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക നയങ്ങളുടെ പാപ്പരത്തമാണ് ഇത് വ്യക്തമാകുന്നത്. ഈ സമയത്ത് റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി ബോണ്ടിന് സംസ്ഥാനം അനുമതി തേടും. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും. 5 ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും, ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ...

Read More

മകളെ പിരിഞ്ഞ് നഴ്‌സിന്റെ സേവനം;എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും യെദ്യൂരപ്പ സഹായവാഗ്ദാനം നല്‍കി

ബെംഗളൂരു: ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ഉള്ളിലൊതുക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ബെലഗാവി ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ സുഗന്ധി കോരേപുറിന്റേയും മകള്‍ ഐശ്വര്യയുടേയും വികാരനിര്‍ഭരമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുഗന്ധിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിസ്വാര്‍ഥ സേവനത്തിന് നന്ദി അറിയിച്ചത്. കോവിഡ് ഡ്യൂട്ടിയിലുള്ള സുഗന്ധിയ്ക്കും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് മൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും കൊറോണപ്രതിസന്ധി അവസാനിച്ച ശേഷം പരിഗണിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പു നല്‍കി. കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച്‌ അദ്ദേഹം സുഗന്ധിക്ക് കത്തെഴുതുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ബെല്‍ഗാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിക്കുകയാണ് സുഗന്ധി. 15 ദിവസമായി വീട്ടില്‍ പോകാതെ കഴിയുന്ന സുഗന്ധിയെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ച ഐശ്വര്യയെ അച്ഛന്‍ ശ്രീകാന്താണ് ബൈക്കില്‍ കൂട്ടിവന്നത്. ദൂരെ നിന്ന അമ്മയെ കണ്ട് ഐശ്വര്യ കരയുന്നതും അമ്മയെ വീട്ടില്‍ പോകാന്‍ വിളിക്കുന്നതും കണ്ടു നിന്ന എല്ലാവരുടേയും മനസില്‍ ദുഃഖമുണ്ടാക്കി. ഭക്ഷണം കഴിക്കണമെന്നും അമ്മ എത്രയും പെട്ടെന്ന് മടങ്ങി വരുമെന്നും പറഞ്ഞ സുഗന്ധി അവര്‍ മടങ്ങിയ ശേഷം തന്റെ കണ്ണുകള്‍ തുടയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച...

Read More