Author: George Kakkanatt

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു;കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

അവശേഷിക്കുന്ന സി​ബിഎ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷകള്‍ ഇനി ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ അ​റി​യി​ച്ചു.വ​ട​ക്കു ​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍​ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ഴി​കെയുള്ളവരുടെ സിബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ​രീ​ക്ഷകള്‍ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് ഇതുവരെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്‍റേ​​ണ​ല്‍ മാ​ര്‍​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കുമോ അതോ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വു​മോ അടുത്ത ക്ലാ​സുകളിലേക്കുള്ള പ്രവേശനം എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ഓപ്ന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.സിഎ​എ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ ​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണി​നു മു​ന്‍​പ് ത​ന്നെ ത​ട​സ​പ്പെ​ട്ടി​രു​ന്നു.സിഎ​എ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യെ...

Read More

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. അതെസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു. 3519 പേരാണ് ഇന്ന് അറസ്റ്റിലായത്. 2365 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 69, 55, 40 തിരുവനന്തപുരം റൂറല്‍ – 435, 458, 246 കൊല്ലം സിറ്റി – 336, 362, 242 കൊല്ലം റൂറല്‍ – 282, 285, 263 പത്തനംതിട്ട – 430, 450, 388 ആലപ്പുഴ- 79, 129, 50 കോട്ടയം – 79, 81, 31 ഇടുക്കി – 207, 118, 86 എറണാകുളം സിറ്റി – 39, 57, 16 എറണാകുളം റൂറല്‍ – 156, 130, 89 തൃശൂര്‍ സിറ്റി – 263, 306, 326 തൃശൂര്‍ റൂറല്‍ – 134, 157, 94 പാലക്കാട് – 130, 181, 79 മലപ്പുറം – 130, 207, 103 കോഴിക്കോട് സിറ്റി – 106, 106, 103 കോഴിക്കോട് റൂറല്‍ – 89, 23, 48 വയനാട് – 63, 11, 32 കണ്ണൂര്‍ – 355, 360, 118 കാസര്‍ഗോഡ് – 15, 43,...

Read More

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും; സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഇ​തി​നു​ള്ള പ​ദ്ധ​തി ച​ര്‍​ച്ച ചെ​യ്തു. പ്രാ​യ​മാ​യ​വ​ര്‍, മ​റ്റു രോ​ഗി​ക​ള്‍, വി​ദേ​ശ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യൊ​ക്കെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സം​വ​ദി​ക്കാ​ന്‍ ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തും. ഈ ​സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് വ​രാ​ന്‍ ത​യാ​റാ​കു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ലി​സ്റ്റ് പ​ഞ്ചാ​യ​ത്ത​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കും. ആ​വ​ശ്യ​മാ​യ കി​റ്റ്, മ​രു​ന്ന്, ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രും ആ ​നി​ല​യ്ക്കാ​ണ് ചി​ന്തി​ക്കു​ന്ന​ത്. പി​പി​ഇ കി​റ്റ്, മാ​സ്ക് എ​ന്നി​വ കേ​ര​ള​ത്തി​ല്‍ ത​ന്നെ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കും. അ​ടു​ത്ത മൂ​ന്നോ നാ​ലോ മാ​സ​ത്തെ നി​ല​യും പ്ര​തീ​ക്ഷി​ക്കാ​വു​ന്ന അ​ധി​ക ചി​കി​ത്സാ​ഭാ​ര​വും ക​ണ​ക്കാ​ക്കി പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്ക്, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, മ​റ്റ് മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പ​ര​മാ​വ​ധി ക​രു​ത​ണം. സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും ഒ​പ്പ​മു​ണ്ടെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി...

Read More

സര്‍ഫാസി നിയമം; സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി സുപ്രിംകോടതി

സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും സുപ്രിംകോടതി ബാധകമാക്കി. വായ്പാ കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെറ്റ് മറ്റ് ബാങ്കുകള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പാണ്ഡുരംഗ് ഗണ്‍പതി ചൗഗലെ കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. വായ്പാ കുടിശിക ഈടാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമത്തില്‍ പറയുന്ന ബാങ്കിന്റെ പരിധിയില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നവയ്ക്കും സര്‍ഫാസി നിയമത്തിന്റെ പരിധിയിലാണ്. റിസര്‍വ് ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കും ബാധകമായ നിയമങ്ങള്‍ സഹകരണ ബാങ്കുകളും പാലിക്കണം. രാജ്യത്തെ വിവിധ ഹൈക്കോടതികളും, സുപ്രിംകോടതി മൂന്നംഗ ബെഞ്ചും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച്‌ അന്തിമ തീര്‍പ്പ്...

Read More

ഗാര്‍ഹിക വസ്തുക്കള്‍ ഉപയോഗിച്ച്‌ പുതിയ ടിക് ടോക്ക് വീഡിയോയുമായി ഡേവിഡ് വാര്‍ണര്‍

ലോക്ക് ഡൗണായതോടെ വീട്ടില്‍ കുടുംബസമേതം സന്തോഷത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. അതേസമയം ടിക് ടോക്ക് വീഡിയോയിലും വീഡിയോ ലൈവ് ചാറ്റിലുമൊക്കെയാണ് താരം ഇപ്പോള്‍ സജീവമാകുന്നത്.ഭാര്യയും മോളുമൊത്തുള്ള നിരവധി ടിക് ടോക്ക് വീഡിയോകള്‍ ഇതിനോടകം തരംഗമായി. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ടിക് ടോക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. ഇന്‍സ്റാഗ്രാമിലൂടെ താരം പുതിയ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ണറുടെ ഏറ്റവും പുതിയ വീഡിയോയില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നു. അവര്‍ ഓപ്പണറിനൊപ്പം വിവിധ ഗാര്‍ഹിക വസ്തുക്കള്‍ ഉപയോഗിച്ച്‌ വ്യാജ സംഗീത പ്രദര്‍ശനം നടത്തുന്നതാണ് വീഡിയോ. ക്ലീനിങ് ബ്രഷ്, ട്രേ, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയൊക്കെയാണ് വീഡിയോ ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ടിക് ടോകില്‍ ചേര്‍ന്നതിനുശേഷം വാര്‍ണര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പ്ലാറ്റ്‌ഫോമില്‍ പ്രശസ്തനായി.. നേരത്തെ തെലുങ്ക് താരം അല്ലു അര്‍ജുന്റെ ചിത്രമായ ‘അല വൈകുണ്ഡപുരമുലു’ എന്ന സിനിമയിലെ ‘ബുട്ടബൊമ്മ ബുട്ടബൊമ്മ’ എന്ന ഹിറ്റ് ഗാനത്തിനാണ് ഭാര്യ കാന്‍ഡൈസ്നൊപ്പം ചുവടുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി...

Read More