Author: George Kakkanatt

മടങ്ങിയെത്തുന്ന പ്രവാസികളുടെ താമസം: കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

കോട്ടയം: വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇവര്‍ക്ക് പൊതുസമ്ബര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള 13,950 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 6,200 പേരുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസകേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. റവന്യൂ, പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു. പൊതുസമ്ബര്‍ക്കമില്ലാതെ കഴിയേണ്ടതുകൊണ്ടുതന്നെ ആറ്റാച്ച്‌ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക. ഓരോ മേഖലയിലും ഐസൊലേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫിസര്‍മാരെയും താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നീരീക്ഷണത്തിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമായിരിക്കും ആദ്യഘട്ടത്തില്‍ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടുകേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മതിയാവാതെ വന്നാല്‍ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്ബാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്നുമെത്തുന്നവര്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഏഴുദിവസം ക്വാറന്റയനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് പോവാം. തുടര്‍ന്ന് വീട്ടില്‍ ഏഴുദിവസംകൂടി ക്വാറന്റൈനില്‍ കഴിയണം. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റും. അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുക. ഇതിനു പുറമെ കേന്ദ്രങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ രണ്ടുവോളണ്ടിയര്‍മാരെ വീതം നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലെന്നപോലെ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും ആരോഗ്യനില എല്ലാ ദിവസവും വിലയിരുത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക്...

Read More

കൊവിഡ്: മലപ്പുറത്തുനിന്ന് മധ്യപ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ യാത്രതിരിക്കും

മലപ്പുറം: ലോക്ക് ഡൗണ്‍ കാരണം ജില്ലയില്‍ കഴിയുന്ന മധ്യപ്രദേശില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 357 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയില്‍നിന്ന് ബിഹാറിലേയ്ക്കുള്ള ആദ്യസംഘം മെയ് രണ്ടിന് യാത്രയായിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക പോലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കി. കൊണ്ടോട്ടി താലൂക്കില്‍നിന്ന് 66, തിരൂരങ്ങാടി താലൂക്കില്‍നിന്ന് 100, തിരൂര്‍ താലൂക്കില്‍നിന്ന് 41, ഏറനാട് താലൂക്കില്‍നിന്ന് 150 പേരുമാണ് തിരിച്ചുപോവുന്നത്. വിവിധ ക്യാപുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ എട്ട് മണിയ്ക്ക് മുമ്ബായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ അതത് താലൂക്കുകളിലെ ആരോഗ്യപരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കും. കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളില്‍ ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറനാട് താലൂക്കില്‍ മഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണി മുതല്‍ ആരോഗ്യപരിശോധന നടത്തുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള തൊഴിലാളികളെ ആരോഗ്യജാഗ്രത ഉറപ്പാക്കി 10 കെഎസ്‌ആര്‍ടിസി ബസ്സുകളിലായി ഉച്ചയ്ക്ക് ഒരുമണിയ്ക്കു മുമ്ബ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ്ക്കും. ടിക്കറ്റെടുത്ത ശേഷം പ്രത്യേക തീവണ്ടിയിലും ആരോഗ്യജാഗ്രത ഉറപ്പാക്കിയാവും യാത്ര. അതിഥി തൊഴിലാളികളെ കൊണ്ടുപോവാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഒരുകാരണവശാലും നേരിട്ട് റെയില്‍വെ സ്റ്റേഷനുകളിലെത്തരുത്. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുക. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍...

Read More

ലോക്ക്ഡൗണ്‍: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസ് പാസ് ആവശ്യമില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ഐ.റ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ഒറ്റ, ഇരട്ട വാഹന രജിസ്‌ട്രേഷന്‍ നമ്ബര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുമാത്രം സഞ്ചരിക്കാനാണ് പോലീസ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്കും പോലീസ് പാസ് നല്‍കുന്നതല്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച്‌ ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സിമന്റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്ന തരത്തില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ഏറ്റവും കുറച്ച്‌ ജീവനക്കാര്‍, സാമൂഹ്യഅകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും കരുതണം. അവര്‍ക്ക് പോലീസ് പാസിന്റെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി...

Read More

ഡോ. ശശി തരൂർ MP പ്രവാസികളുമായി സംവദിക്കുന്നു

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി ഡോ. ശശി തരൂർ MP സംവദിക്കുന്നു. മേയ്‌ 9 നു ഇന്ത്യൻ സമയം രാത്രി 7:30 നു വീഡിയോ കോൺഫറൻസ്‌ മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ്‌ എന്ന് സംഘാടകർ അറിയിച്ചു. The Pandemic and World Disorder എന്നതാണു പരിപാടിയുടെ വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും അവരുടെ ആശങ്കകൾ പങ്കു വെക്കുവാനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്‌. Covid-19 വ്യാപനത്തിനോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളും ഇതിനുള്ളിൽ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച്‌ പറ്റിയിട്ടുണ്ട്‌. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ആണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. സംവാദം വിവിധ സോഷ്യൽ മീഡിയകളിലും ലൈവായി ടെലികാസ്റ്റ്‌...

Read More

കുര്യന്‍ വര്‍ഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡല്ഫിയ: കിടങ്ങന്നൂര്‍ വല്ലന പനമ്പടിക്കല്‍ കുര്യന്‍ വര്‍ഗീസ്, 68, നിര്യാതനായി. ഫിലഡല്ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. ഭാര്യ: എല്‍സി കുര്യന്‍. മക്കള്‍: ജെയ്‌സന്‍ കുര്യന്‍, ജെനിഷ കുര്യന്‍. മരുമകള്‍: ജിപ്പി ജെയ്‌സണ്‍. സഹോദരങ്ങൾ : (പരേതനായ വർഗീസ്. പി. വി.,സാറാമ്മ,മാത്യു പി. വി.,പരേതനായ ബാബു.പി. വി.) സംസ്‌കാരം...

Read More