Author: George Kakkanatt

‘ജോലി നഷ്ടപ്പെട്ട് വരികയാണെങ്കിലും പ്രവാസികള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല’; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

ജോലി നഷ്ടപ്പെട്ട് വരികയാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്‍്റെ തിരക്കഥാകൃത്ത് ജോസ്ലറ്റ് ജോസഫിന്‍്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാവുന്നത്. നാട്ടില്‍ വന്നിട്ട് വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന തൊഴിലുകളാണ് ജോസ്ലറ്റ് തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ജോസ്ലേറ്റിന്റെ ഫേസ്പോബുക്ക് കുറിപ്പ്: ജോലി നഷ്ടപെട്ട് വരികയാണെങ്കിലുമില്ലെങ്കിലും ഇനി കേരളത്തില്‍ ജോലിചെയ്തു ജീവിക്കാം എന്ന ഉറപ്പോടെ നില്‍ക്കുന്ന ഒരു പ്രവാസിക്കും ഇവിടെ പട്ടിണി കിടക്കേണ്ടി വരില്ല. രണ്ടു രൂപക്ക്‌ അരി കിട്ടുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടന്നല്ല പറയുന്നത്. ഗള്‍ഫില്‍ നമ്മള്‍ രാവിലെ 5 മണിക്കോ അതിലും നേരത്തെയോ ഉണരുന്നു. ബ്രെക്ക് ഫാസ്റ്റ് കഴിക്കാന്‍ ടൈം കിട്ടാതെ ജോലി സ്ഥലത്തേക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ ഡ്രൈവുചെയ്യുകയോ ബസ്സിലിരിക്കുകയാ ചെയ്യുന്നു. പിന്നെ ജോലി സ്ഥലത്തെ വര്‍ക്ക് പ്രഷര്‍, മാനേജര്‍/സൂപ്പര്‍വൈസര്‍മാരുടെ തെറി. വൈകിട്ട് ക്ഷീണിച്ച്‌ മടങ്ങി വന്ന് തനിയെ ആഹാരം പാകം ചെയ്ത്, കുളിച്ച്‌, കഴിച്ച്‌, വീട്ടിലേക്ക് ഫോണ്‍ ചെയ്ത്, പാതിരായ്ക്ക് ചിലര്‍ കിടക്കുന്നു. ചിലര്‍ ഉറങ്ങുന്നു. ആ പെടാപ്പാടിന്റെ പകുതി മതി ഇവിടെ ജീവിക്കാന്‍. മെന്റല്‍ സ്‌ട്രെയിന്‍ കുറയും. ആരോഗ്യവും മെച്ചപ്പെടും. ഗള്‍ഫില്‍ മികച്ച തൊഴില്‍ സംസ്കാരം ശീലിച്ചതുകൊണ്ട് സമയ നിഷ്ഠയും സാങ്കേതിക നിലവാരവും നമ്മുടെ ജോലിയിലുണ്ട്. അതുകൊണ്ട് കൂലി തരുന്നവനു നഷ്ടം ഉണ്ടാവില്ല. നാട്ടില്‍ വന്നിട്ട് എന്താണ് ചെയ്യുക? 1. ടെക്നിക്കല്‍ സ്കില്ലുള്ള പ്ലമ്ബര്‍, ഇലക്‌ട്രിഷന്‍, വെല്‍ഡര്‍, കാര്‍പെന്‍ന്റര്‍, മേസണ്‍, കാര്‍ /AC മെക്കാനിക്ക് എന്നിവര്‍ക്ക് എന്നും ഡിമാന്‍ഡ് ആണ്. ആര്‍ത്തിയില്ലെങ്കില്‍ ആയിരം രൂപയുടെ പണി മാസം കുറഞ്ഞത് 20 ദിവസമെങ്കിലും ചെയ്യാനാകും. ഇവിടുത്തെ ഇപ്പോഴത്തെ നില എന്തെന്നാല്‍ ആള് വിളിച്ചാല്‍ വരില്ല, വന്നാല്‍, തൊട്ടാല്‍ ആയിരം എന്നതാണ്. അത് നിങ്ങളുടെ വരവോടെ മാറണം. ഒരു ഫാന്‍ മാറുക, ടാപ്പോ മോട്ടറൊ മാറുക, ഒടിഞ്ഞ കസേര നന്നാക്കുക, വണ്ടി സര്‍വീസ് ചെയ്തു കൊടുക്കുക തുടങ്ങി എന്തിനും മണിക്കൂറിനു കാശ് പറഞ്ഞു ജോലി ചെയ്തോ. ക്ലിക്കാകും. 2. നല്ലൊരു മൊബൈല്‍, ലാപ്ടോപ്പ് റിപ്പയര്‍ ഇല്ലാത്തതു കൊണ്ട് ഇലക്‌ട്രോനിക്ക് വേസ്റ്റ്കളുടെ പ്രളയമാണ് ഓരോ വീട്ടിലും. മിതമായ നിരക്കില്‍ ഏറ്റെടുത്തു ചെയ്താല്‍ അത് നാടിനു തന്നെ വലിയ...

Read More

കൊവിഡ്19ന്റെ രണ്ടാംവരവില്‍ കേരളം മേല്‍ക്കൈ നേടി; ഇത് കൊറോണയുടെ മൂന്നാം വരവ്

തിരുവനന്തപുരം: കൊവിഡ് 19ന്റെ രണ്ടാം വരവിലും കേരളം മേല്‍ക്കൈ നേടി എന്നാല്‍ പ്രവാസികളുടെ വരവോടെ കേരളത്തില്‍ ഇനിയും കേസുകള്‍ ഉണ്ടാകും എന്നത് ഉറപ്പാണെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.ഇനി ഉള്ളത് മൂന്നാം വരവാണ്. കുറച്ചു പേരെങ്കിലും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറി അത് വേണ്ടതില്‍ കൂടുതല്‍ വഷളാക്കും എന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കേരളമെന്നു കേട്ടാല്‍.. കേരളത്തിലെ കൊറോണ ഡാഷ്‌ബോര്‍ഡില്‍ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് എത്ര അതിശയകരമായ കണക്കുകള്‍ ആണ് ഇതില്‍ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്തിനാണ് കേരളത്തില്‍ ആദ്യത്തെ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങള്‍ നോക്കൂ മൊത്തം ജനസംഖ്യ 33,406,000 ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം – ജനുവരി മുപ്പത് മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം – 499 മൊത്തം മരണ സംഖ്യ – 3 ഇതേ സമയം അമേരിക്കയിലെ ന്യൂ യോര്‍ക്ക് സ്റ്റേറ്റിലെ കണക്കെടുക്കാം മൊത്തം ജനസംഖ്യ 19,453,561 ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മാര്‍ച്ച്‌ ഒന്ന് മെയ് നാലിലെ കേസുകളുടെ എണ്ണം – 318,953 മരണ സംഖ്യ – 24988 ഇനി ഗ്രെയ്റ്റര്‍ ലണ്ടനിലെ കണക്ക് നോക്കാം മൊത്തം ജനസംഖ്യ 8,174,000 ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം ഫെബ്രുവരി പന്ത്രണ്ട്. മെയ് നാലിന് കേസുകളുടെ എണ്ണം 24,988 മരണ സംഖ്യ – 5,178 രണ്ടു പ്രദേശത്തും കേരളത്തേക്കാള്‍ ജനസംഖ്യ കുറവാണ്, പക്ഷെ കേസുകളുടെ എണ്ണം ഏറെ കൂടുതല്‍. അത് കൂടുതല്‍ ടെസ്റ്റ് ചെയ്തത് കൊണ്ടാണെന്ന് ഉടന്‍ പറയുന്നവര്‍ ഉണ്ടാകും, സത്യവുമാണ്. പക്ഷെ മരണത്തിന്റെ കണക്കെടുക്കൂ, അതില്‍ ടെസ്റ്റിംഗിന് പ്രാധാന്യം ഒന്നുമില്ലല്ലോ. ദശ ലക്ഷം ജനസംഖ്യക്ക് ആയിരത്തി മുന്നൂറ്റി പതിനഞ്ചു പേര്‍ ന്യൂ യോര്‍ക്കിലും ദശ ലക്ഷം ജനസംഖ്യക്ക് അറുന്നൂറ്റി നാല്പത്തി ഏഴുപേര്‍ ഗ്രെയ്റ്റര്‍ ലണ്ടനിലും മരിച്ചപ്പോള്‍ കേരളത്തിലെ മരണ സംഖ്യ ദശ ലക്ഷത്തിന് 0.09 ആണ്. ഇതൊരു മത്സരം ഒന്നുമല്ല, പക്ഷെ ലോകത്തില്‍ ദശലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മറ്റൊരു പ്രാവശ്യയിലും ഇത്രയും നേരത്തെ കൊറോണ എത്തിയിട്ടും ഇതുപോലെ താഴ്ന്ന മരണ നിരക്കുള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. തിരിച്ച്‌ അഭിപ്രായം ഉള്ളവര്‍ ഉണ്ടെങ്കില്‍ പറയണം. പഠിക്കാനാണ്. ഇനി ഈ സ്ഥലങ്ങളിലെ വരുമാനവും ഡോക്ടര്‍മാരുടേയും ആശുപത്രി കിടക്കകളുടെയും ഒക്കെ എണ്ണം കൂടി നോക്കാം കേരളം ആളോഹരി വരുമാനം – 2937 ഡോളര്‍ ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) – 1.8 ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) – 1.7 ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ആളോഹരി വരുമാനം – 88,981 ഡോളര്‍ ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) – 3.06 ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) – 3.75 ഗ്രെയ്റ്റര്‍ ലണ്ടന്‍ ആളോഹരി വരുമാനം – 68108 ഡോളര്‍ ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) 2.92 ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) 3.3 അപ്പോള്‍ മറ്റിടങ്ങളിലെ ഇരുപതിലൊന്നിലും താഴെ വരുമാനവും (ആളോഹരി) പകുതിയില്‍ താഴെ ആശുപത്രി സൗകര്യങ്ങളും ആയിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. എന്തുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതിന് ഓരോരുത്തര്‍ക്കും ഓരോ ഉത്തരങ്ങള്‍ ഉണ്ടാകാം. മുഖ്യമന്ത്രിക്ക് ഒട്ടും ക്രെഡിറ്റ് കൊടുക്കേണ്ട എന്നവര്‍ക്ക് കേരളത്തിലെ ചൂടും ഹ്യൂമിഡിറ്റിയും ഒക്കെയാണ് കാരണം എന്ന് പറയാം. മുഖ്യമന്ത്രിക്ക് തന്നെ എല്ലാ ക്രെഡിറ്റും കൊടുക്കാനുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വം ആണ് കാരണം എന്ന് പറയാം, പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കണമെന്നനുളളവര്‍ക്ക് ലോക്ക് ഡൗണിന് എല്ലാ ക്രെഡിറ്റും കൊടുക്കാം. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ക്ക് ഇതും മറ്റു പലതും കാരണങ്ങള്‍ ആയി ഉണ്ടാകാം. ഞാനും ഈ വിഷയം പഠിക്കുന്നുണ്ട്. എനിക്ക് എന്റെ നിഗമനങ്ങള്‍ ഉണ്ട്. പക്ഷെ അത് ഇവിടെ വിശദീകരിക്കുന്നതില്‍ കാര്യമില്ല, അതിനുള്ള സ്ഥലമോ സമയമോ അല്ല ഇത്. പക്ഷെ ഒന്ന് നമുക്ക് ഉറപ്പിക്കാം. ലോകോത്തരമായ ഒന്ന്, ലോകത്തിന് മാതൃകയായ ഒന്ന് കേരളം നേടിയിട്ടുണ്ട്. അത് ലോകം ശ്രദ്ധിക്കുന്നുണ്ട്, കാലങ്ങളില്‍ ഇത് മെഡിക്കല്‍ പുസ്തകങ്ങളില്‍ കേസ് സ്റ്റഡി ആകും. അതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം. പക്ഷെ ആ മാതൃക ആയിരക്കണക്കിന് ആളുകളുടെ ജീവന്‍...

Read More

സൗ​ദി​യി​ല്‍ 30,000 ക​ട​ന്ന് കോ​വി​ഡ്; കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്ച

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 30,251 ആ​യി. ഓ​രോ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1595 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ചൊ​വ്വാ​ഴ്ച ഒ​ന്പ​തു പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു സൗ​ദി പൗ​ര​നും എ​ട്ട് വി​ദേ​ശി​ക​ളു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മൂ​ന്നു​പേ​ര്‍ വീ​ത​വും ഒ​രാ​ള്‍ വീ​തം റി​യാ​ദ്, മ​ദീ​ന, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു 5431 ആ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് ഡോ.​മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ല്‍ ആ​ലി പ​റ​ഞ്ഞു. പു​തി​യ രോ​ഗി​ക​ളു​ടെ പ്ര​വി​ശ്യ തി​രി​ച്ചു​ള്ള ക​ണ​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. മ​ദീ​ന- 25, മ​ക്ക- 337, ജി​ദ്ദ- 385, റി​യാ​ദ്- 230, ഹൊ​ഫൂ​ഫ്- 101, ഖോ​ബാ​ര്‍- 89, ബേ​ഷ്- 14, താ​യി​ഫ്- 65, അ​ല്‍​ഖ​ര്‍​ജ്- 4. ത​ബൂ​ക്- 8, ബി​ഷ- 4, ബു​റൈ​ദ- 9, യാ​ന്പു- 2, ഖു​ന്‍​ഫു​ദ- 1, ദി​രി​യ്യ- 11, റാ​ബി​ഗ്- 5, നാ​രി​യ്യ- 14, അ​ബ​ഹ- 8, ജു​ബൈ​ല്‍-120. കേ​ര​ള​ത്തി​ലേ​ക്ക് സൗ​ദി​യി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളേ​യും വ​ഹി​ച്ചു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്ച പ​റ​ക്കും. റി​യാ​ദി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ആ​ദ്യ വി​മാ​നം. 200 പേ​ര്‍​ക്കാ​ണ് ഈ ​വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക. ആ​ദ്യ​ത്തെ പ​രി​ഗ​ണ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ളും പ്രാ​യ​മാ​യ​വ​രും അ​സു​ഖ​ബാ​ധി​ത​രു​മാ​ണെ​ന്നാ​ണ്...

Read More

ലോകത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കൊറോണ ബാധിതരുടെ എണ്ണം 3,673,468 കടന്നു. 1,211,230 പേരാണ് രോഗ മുക്തി നേടിയത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ അമേരിക്കയിലാണ് ഏറ്റവുമധികം നാശംവിതച്ചത്. 1,215,457ലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 70,129 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 957,259 പേര്‍ നിലവില്‍ ചികിത്സയിലാണ്. 16,055 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്‌പെയിന്‍ 250,561, ഇറ്റലി 211,938, യുകെ 190,584, ഫ്രാന്‍സ് 169,462, ജര്‍മനി 166,304, റഷ്യ 155,370 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം. സ്‌പെയിന്‍ 25,613, ഇറ്റലി 29,079, യുകെ 28,734, ഫ്രാന്‍സ് 25,201, ജര്‍മനി 6,993, റഷ്യ 1,451 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ...

Read More

വെള്ളിയാഴ്ച മുതല്‍ മുത്തങ്ങ വഴിയെത്തുന്ന 1000 പേര്‍ക്ക് ദിവസേന കേരളത്തിലേക്ക് പ്രവേശനം

കല്‍പ്പറ്റ: അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി പ്രവേശനം നല്‍കാന്‍ തീരുമാനം. ദിവസേന 1000 പേര്‍ക്കായിരിക്കും പ്രവേശനം. നിലവില്‍ 400 പേരെ കടത്തിവിടാനാണ് അനുമതിയുണ്ടായിരുന്നത്. ഇതാണ് 1000 ആയി ഉയര്‍ത്തുന്നത്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി പരിശോധന കൗണ്ടറുകളുടെ എണ്ണ പത്തായി വര്‍ധിപ്പിക്കുകയും അധികം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍, രോഗികള്‍, മൃതദേഹവുമായി വരുന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള...

Read More