Author: George Kakkanatt

നാളെ കൊച്ചിയിലെത്തുക 336 പ്രവാസികള്‍; ഒ​രു വി​മാ​ന​ത്തി​ല്‍ പ​ര​മാ​വ​ധി 168 പേ​ര്‍

കൊ​ച്ചി/​നെ​ടു​മ്ബാ​ശ്ശേ​രി: ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത്​ കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് ആ​ദ്യ​വി​മാ​ന​ങ്ങ​ളെ​ത്തു​ക. കൊ​ച്ചി​യി​ല്‍ ര​ണ്ട് വി​മാ​ന​ത്തി​ലാ​യി 336 പേ​ര്‍ ആ​ദ്യ ദി​ന​മെ​ത്തും. അ​ബൂ​ദ​ബി, ദോ​ഹ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കൊ​ച്ചി​യി​ലേ​ക്ക് 168 പേ​രെ വീ​തം വ​ഹി​ച്ച്‌ ര​ണ്ട് വി​മാ​നം ഇ​റ​ങ്ങു​ക. അ​ബൂ​ദ​ബി വി​മാ​നം 10.35ന്​ ​കൊ​ച്ചി​യി​ലെ​ത്തും. മെ​യ്​ ഏ​ഴു​മു​ത​ല്‍ 13വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി കൊ​ച്ചി​യി​ലെ​ത്തു​ക 10 വി​മാ​ന​ത്തി​ലാ​യി 1680 പ്ര​വാ​സി​ക​ളാ​ണ്. ഇ​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തും ക്വാ​റ​ന്‍​റീ​ന്‍ ചെ​യ്യു​ന്ന​തു​മു​ള്‍​െ​പ്പ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​​ 168 പേ​രെ​ത്തും. ശ​നി​യാ​ഴ്ച കു​വൈ​ത്തി​ല്‍​നി​ന്നും മ​സ്ക​ത്തി​ല്‍​നി​ന്ന്​ 168 പേ​ര്‍​വീ​തം ​ എ​ത്തി​ച്ചേ​രും. 10ന്​ ​മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്ന്​ 168 പേ​രും 11ന് ​ദു​ബൈ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​​ 168 പേ​ര്‍ വീ​ത​വും എ​ത്തും. 12ന് ​ക്വാ​ലാ​ലം​പൂ​രി​ല്‍​നി​ന്ന്​ 168 പേ​രും 13ന് ​ജി​ദ്ദ​യി​ല്‍​നി​ന്ന് 168 പേ​രു​മാ​ണ് കൊ​ച്ചി​യി​ല്‍ വ​രു​ന്ന​ത്. മടങ്ങിയെത്തുന്നവരില്‍ കൂടുതല്‍ പേര്‍ മലബാറിലേക്ക് ക​രി​പ്പൂ​ര്‍: നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലും മ​ല​ബാ​റി​ല്‍. എ​ന്നാ​ല്‍, ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​ര്‍​വി​സു​ക​ളി​ല്‍ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ന​ട​ത്തു​ന്ന​ത്. പ​ത്തെ​ണ്ണം കൊ​ച്ചി​യി​ലേ​ക്കും ഒ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും. മൊ​ത്തം 15 വി​മാ​ന​സ​ര്‍​വി​സു​ക​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്. ഇ​വ​യി​ല്‍ 14 ഉം ​ഗ​ള്‍​ഫി​ല്‍ നി​ന്നാ​ണ്. ഒ​ന്ന്​ മ​ലേ​ഷ്യ​യി​ല്‍ നി​ന്ന്. നോ​ര്‍​ക്ക മു​ഖേ​ന ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​ല്‍ കൂ​ടു​ത​ലും മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ്. ജി​ല്ല​യി​ലെ 63,839 പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​മ്ബ​തി​നാ​യി​ര​ത്തോ​ളം പേ​രും തി​രി​ച്ചു​വ​രാ​ന്‍ ​ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​വ​ര്‍ വേ​റെ​യു​മു​ണ്ട്. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ സ​ര്‍​വി​സു​ക​ള്‍ ക്ര​മീ​ക​രി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. ക​രി​പ്പൂ​രി​ലേ​ക്ക്​ ദു​ബൈ, റി​യാ​ദ്, മ​നാ​മ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ആ​ദ്യ ആ​ഴ്​​ച​യി​ല്‍ പ്ര​വാ​സി​ക​ള്‍ എ​ത്തു​ക. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ദ്ദ​യി​ല്‍ നി​ന്ന്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രൊ​റ്റ സ​ര്‍​വി​സും ക​രി​പ്പൂ​രി​ലേ​ക്കി​ല്ല. കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​​. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലു​ള്ള അ​ബൂ​ദ​ബി, ഷാ​ര്‍​ജ, ദോ​ഹ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്ക്​ സ​ര്‍​വി​സ്​ ഇ​ല്ല. 1.69 ലക്ഷം പ്രവാസികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന്​ മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 1.69 ല​ക്ഷം പ്ര​വാ​സി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന്​ കേ​ര​ളം. ഇ​ക്കാ​ര്യം പ്ര​ധാ​ന​​മ​ന്ത്രി​യെ ക​ത്തി​ലൂ​ടെ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലേ​ക്ക്​ ആ​കെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്​ 80,000 പേ​രെ​യാ​ണെ​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ 1,69,136 പേ​രു​ണ്ട്. മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ​തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​​​​െന്‍റ ആ​വ​ശ്യം കേ​ന്ദ്രം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രി​ച്ചു​വ​ര​വി​ന്​ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ ഒ​ഴി​വാ​ക്കി​യ​തി​​​​െന്‍റ കാ​ര​ണം വ്യ​ക്​​ത​മ​ല്ല. ക​ണ്ണൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങാ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 69,129 പേ​രു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​മാ​യി മാ​ലി​യി​ല്‍​നി​ന്ന്​ ര​ണ്ടും യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഒ​ന്നും ക​പ്പ​ലു​ക​ള്‍ കൊ​ച്ചി​യി​ലേ​ക്ക്​ ഉ​ട​ന്‍ വ​രു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി...

Read More

വ്യാപാര മേഖലകളിലെ തിരക്കൊഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍

എറണാകുളം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലകളിലെ തിരക്കൊഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍. ജില്ലാ ഭരണകൂടമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരു ചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകള്‍ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. കിഴക്ക്- പടിഞ്ഞാറ്, തെക്ക്- വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകള്‍ നാളെ തുറക്കും. ഇടത് വശത്തെ കടകള്‍ അടഞ്ഞ് കിടക്കും. അടുത്ത ദിവസം ഇടത് വശത്തെ കടകള്‍ തുറക്കുമ്ബോള്‍ വലത് വശത്തെ സ്ഥാപനങ്ങള്‍ അടയ്ക്കണം. മാര്‍ക്കറ്റിലും പരിസരങ്ങളിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്...

Read More

ലഹരിക്ക് ഇനി ചെലവേറും ; മദ്യത്തിന് കോവിഡ് സെസ് ചുമത്തുന്നത് സര്‍ക്കാര്‍ പരി​ഗണിക്കുന്നു

തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ മദ്യത്തില്‍നിന്ന് നികുതിയായോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ അധികനികുതിയില്‍ തീരുമാനമുണ്ടായേക്കും. കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത. മറ്റുവരുമാനങ്ങള്‍ കുത്തനെ കുറഞ്ഞതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന്റെ ചില്ലറവിലയില്‍ 70 ശതമാനം ‘കോവിഡ് പ്രത്യേക ഫീ’ ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാന്‍ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തില്‍ 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം...

Read More

മറ്റു സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് 7 ദിവസം ; പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ 14 ദിവസം

ന്യൂഡല്‍ഹി/തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറെന്റെന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നു കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്നു നടത്തുന്ന കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാകുന്നവര്‍ക്കു 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പില്‍ വീട്ടിലേക്കു പോകാം. ശേഷിക്കുന്നവരെ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളത്തിലെത്തുന്ന പ്രവാസികള്‍ ഏഴു ദിവസം നിര്‍ബന്ധമായും സര്‍ക്കാരിന്റെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന് ഇന്നലെ െവെകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം വിശദമായ നടപടിക്രമം പുറത്തിറക്കിയത്. സ്വന്തം ചെലവില്‍ കുറഞ്ഞത് 14 ദിവസം ക്വാറെന്റെന്‍ കേന്ദ്രത്തില്‍ കഴിയണമെന്നു രേഖാമൂലം നല്‍കുന്ന ഉറപ്പിലായിരിക്കും വിദേശത്തുനിന്നു കപ്പലിലോ വിമാനത്തിലോ കൊണ്ടുവരിക. യാത്രയ്ക്കു മുമ്ബ് താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലേ പുറപ്പെടാന്‍ അനുവദിക്കൂ. ഇന്ത്യയിലെത്തുമ്ബോള്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ശേഷിക്കുന്നവരെ ക്വാറെന്റെന്‍ കേന്ദ്രങ്ങളിലേക്കും- കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രവാസികളെ കോവിഡ് പരിശോധനയില്ലാതെ എത്തിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. അതിനാലാണ് ഏഴു ദിവസം ക്വാറെന്റെന്‍ നിര്‍ബന്ധമാക്കുന്നത്. ഏഴാം ദിവസം പി.സി.ആര്‍. ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ വീട്ടിലേക്കു വിടും. അവിടെയും മറ്റുള്ളവരുമായി സമ്ബര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ക്വാറെന്റെനില്‍ കഴിയുന്നവരുടെ പരിശോധനയ്്ക്കായി രണ്ടുലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കി. മാലദ്വീപില്‍നിന്ന് രണ്ടും യു.എ.ഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടനെത്തുമെന്നതിനാല്‍ കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ക്രമീകരണമൊരുക്കി. കപ്പലിലെത്തുന്നവരില്‍ മറ്റ് സംസ്ഥാനക്കാരുണ്ടെങ്കില്‍ അവരെ അവിടേക്കയയ്ക്കും. വിദേശത്ത്‌നിന്ന് വരുന്നവരെ താമസിപ്പിക്കാന്‍ അവരുടെ ജില്ലയിലെ ക്വാറെന്റെന്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കും. എല്ലാ ജില്ലകളിലുമായി ഇത്തരം 2.5 ലക്ഷം കിടക്കകള്‍ക്ക് സൗകര്യം കണ്ടെത്തി. 1,63,000 കിടക്കകള്‍ ഉപയോഗക്ഷമമായി. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശിച്ചു. വികേന്ദ്രീകൃതമായ ക്വാറെന്റെന്‍ സംവിധാനമാകും ഉണ്ടാവുക. ആവശ്യമെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനുപയോഗിക്കും. ഈ മാസം അവസാനിക്കുമ്ബോള്‍ 60,000 പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്താനാവും. വിമാനങ്ങളുടെ എണ്ണം കൂടുന്നതോടെ ഓരോ ആഴ്ചയിലും 20,000 പേര്‍ എത്തുമെന്നാണു കണക്ക്. അവരെയെല്ലാം പരിശോധിക്കാനും ക്വാറെന്റെന്‍ ചെയ്യാനുമുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി...

Read More

മുംബൈയില്‍ കോവിഡ് രോഗികള്‍ പതിനായിരത്തിലേക്ക്; ആശങ്കയോടെ ഉദ്ധവ് സര്‍ക്കാര്‍

മുംബൈ: മുംബൈയില്‍ മാത്രം കോവിഡ് രോഗികള്‍ 9945 ആയതോടെ കൂടുതല്‍ ഐസലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി ഉദ്ധവ് സര്‍ക്കാര്‍. ഇന്നലെ 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 9945. ഇന്നലെ മാത്രം മരണം 26. ആകെ മരണം 387.മാര്‍ച്ചില്‍ 9 പേര്‍ മരിച്ചപ്പോള്‍ ഏപ്രിലില്‍ സംഖ്യ 281 ആയി. മുംബൈയില്‍ ഐപിഎസ് ഉദ്യോഗസ്ഥനും 12 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 841 പേര്‍ക്കു കൂടി രോഗബാധ. ആകെ രോഗികള്‍ 15382. സംസ്ഥാനത്ത് ഇന്നലെ 34 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 617 ആയി. സ്ഥലസൗകര്യമുള്ള കെട്ടിടങ്ങള്‍ക്കു പുറമേ പാര്‍ക്കുകളും തിരഞ്ഞെടുത്ത മൈതാനങ്ങളും കൂടി താല്‍ക്കാലിക കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. രോഗികള്‍ മുപ്പതിനായിരം കടന്നേക്കുമെന്നാണു നിഗമനം. നഗരത്തില്‍ മരണനിരക്കും വര്‍ധിക്കുകയാണ് മുംബൈ, പുണെ നഗരങ്ങളും പ്രാന്ത്രപ്രദേശങ്ങളും റെഡ് സോണ്‍ ആയി തുടരുന്നു. വര്‍ളിയില്‍ മുനിസിപ്പല്‍ കോര്‍പറേറ്റര്‍ക്കും ഭര്‍ത്താവിനും രോഗം ബാധിച്ചെങ്കിലും ഇരുവരുടെയും നില തൃപ്തികരം. മഹാരാഷ്ട്രയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നു. ധാരാവി ചേരിയില്‍ കരുതല്‍ വര്‍ധിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണവും കൂടുകയാണ്. 33 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ചേരിയില്‍ ആകെ രോഗികള്‍ 665...

Read More