Author: George Kakkanatt

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. അമേരിക്കയില്‍ കൊറോണ മരണം 74,000 കടന്നു. ബ്രിട്ടനില്‍ മരണം മുപ്പതിനായിരം പിന്നിട്ടു.ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തു. ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തേക്കാള്‍ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സ്പെയിന്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍ മാറുകയാണ്.നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച്‌ തുടങ്ങി. അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ മരിച്ചവരുടെ മൂന്ന് മടങ്ങാണ് അമേരിക്കയിലെ മരണനിരക്ക്. സ്പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊറോണ ബാധിച്ച്‌...

Read More

പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി തൃശ്ശൂര്‍ ജില്ല: ഇന്ന് എത്തുന്ന 73 പേരെ വിശദമായ പരിശോധനകള്‍ക്ക് ശേഷം ഗുരുവായൂരില്‍ പാര്‍പ്പിക്കും

തൃശ്ശൂര്‍ : പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി തൃശ്ശൂര്‍ ജില്ല. ഇന്ന് എത്തുന്ന 73 പേരെ വിശദമായ പരിശോധനകള്‍ക്ക് ശേഷം ഗുരുവായൂരിലാണ് പാര്‍പ്പിക്കുക. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ശേഷം ജില്ല കളക്ടറുടെ നേതൃത്ത്വത്തില്‍ യോഗം ചേരും. പ്രവാസികള്‍ക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണസൗകര്യം ഒരുക്കിയിട്ടുളളത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. പ്രത്യേക മെഡിക്കല്‍ സംഘവും വളണ്ടിയര്‍മാരും ഇവര്‍ക്കൊപ്പം ഉണ്ടാകും. വിമാനത്താവളത്തില്‍ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പരിശോധന കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ആഴ്ച സംസ്ഥാനത്തെത്തുന്ന പ്രവാസികളില്‍ 33 ശതമാനം പേര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്. സ്ത്രീകള്‍ മാത്രം താമസിക്കാനുള്ള സൗകര്യവും പണം നല്‍കി താമസിക്കാനുള്ള സൗകര്യവും...

Read More

കൊച്ചിയിലും കോഴിക്കോടും ഇന്ന് വിമാനമെത്തും; കണ്ണൂരിലേക്കും സര്‍വീസ് ; പുതുക്കിയ ഷെഡ്യൂള്‍ ഇങ്ങനെ…

കൊച്ചി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് ഇന്ന് തുടക്കമാകുകയാണ്. അബുദാബിയില്‍ നിന്ന് കൊച്ചി നെടുമ്ബാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നുമെത്തും. ഇവയുള്‍പ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്. ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹ വിമാനത്തിന്റെ സര്‍വീസ് മാറ്റി. ദോഹ വിമാനം ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്‌ കണ്ണൂരിലേക്കും പ്രവാസികളെയും കൊണ്ട് വിമാനമെത്തും. ചൊവ്വാഴ്ചയാണ് സര്‍വീസ്. എല്ലാ വിമാനങ്ങളും എത്തുന്നത് രാത്രിയിലാണ്. പുതുക്കിയ വിമാന ഷെഡ്യൂള്‍ ഇങ്ങനെ… വ്യാഴാഴ്ച അബുദാബി-കൊച്ചി 9.40 ദുബായ്- കോഴിക്കോട് 10.30 വെള്ളിയാഴ്ച ബഹ്‌റൈന്‍-കൊച്ചി 11.30 ശനിയാഴ്ച കുവൈത്ത്-കൊച്ചി 9.15 മസ്‌കറ്റ്-കൊച്ചി 8.50 ഞായറാഴ്ച ദോഹ-കൊച്ചി 1.40 ദോഹ-തിരുവനന്തപുരം 10.45 ക്വലാലംപൂര്‍-കൊച്ചി 10.15 തിങ്കളാഴ്ച ബഹ്‌റൈന്‍-കോഴിക്കോട് 11.20 ദുബായ്-കൊച്ചി 8.10 ചൊവ്വാഴ്ച ദുബായ്-കണ്ണൂര്‍ 7.10 ക്വലാലംപൂര്‍-കൊച്ചി 10.15 സിങ്കപ്പൂര്‍-കൊച്ചി 10.50 ബുധനാഴ്ച കുവൈത്ത്-കോഴിക്കോട്...

Read More

കരുതലിന്റെ സ്‌നേഹസ്പര്‍ശങ്ങള്‍ക്ക് ഒരു ദിനം- മാലാഖമാരുടെ ദിനം

ജോബി ബേബി ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിക്കുന്നത്. ‘സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നെഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണ് തുണയാവുക. അങ്ങനെയാണ് സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്. ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്ളോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12 നു ഫ്ളോറൻസിന്റെ ജനനം. ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിങ്ഗേലിന് 1837 ഫെബ്രുവരി ഏഴിന് ദൈവത്തിൽനിന്നു വെളിപാടു ണ്ടായി. ജീവിതം സേവനത്തിനു സമർപ്പിക്കാനായിരുന്നത്രേ കൽപന. ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന അവർ 1853 ൽ ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടായി. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ്സർക്കാരിന്റെ നിർദേശ പ്രകാരം, മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി. മുറിവേറ്റവർക്ക് അവരുടെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗവിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു. 1857 ൽ ഇന്ത്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ നൈറ്റിങ്ഗേലിന്റെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1859 ൽ ഒരു റോയൽ കമ്മിഷൻ നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ അവരെ സന്ദർശിച്ച് ഉപദേശം തേടുമായിരുന്നു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ചു.1907—ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി അവർ. 1910 ഓഗസ്റ്റ് 13 ന് നൈറ്റിങ്ഗേൽ ഉണരാത്ത നിദ്രയിലേക്കു പ്രവേശിച്ചു. നേഴ്സുമാരുടെ സമൂഹം ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്.നേഴ്സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സെമിനാറുകൾ, സംവാദങ്ങൾ, മത്സരങ്ങൾ ചർച്ചകൾ തുടങ്ങിയ സംഘടിപ്പിക്കുകയും സാധാരണ ജനങ്ങളെക്കൂടി പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും രോഗികളും ചേർന്ന് നേഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നു. അന്തർദേശീയ നെഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ നേഴ്സസ് ഡേ കിറ്റ് തയ്യാറാക്കി എല്ലാ വർഷവും ഈ ദിനത്തിൽ വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച 17 സുസ്ഥിരവികസനലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ നഴ്സസ് ദിനാഘോഷം. ദാരിദ്യ്രനിർമാർജനം, പട്ടിണിയില്ലായ്മ, സമത്വം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാന്യമായ തൊഴിൽ, നല്ല ആരോഗ്യം, സ്ത്രീപുരുഷസമത്വം, ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവയിൽപെട്ട ചിലതാണ്. നഴ്സുമാരുടെ പ്രവർത്തനമേഖല ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നതല്ല സ്കൂൾ, ഹെൽത്ത്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നീ മേഖലകളിൽ ഇനിയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നഴ്സുമാർ സമുഹവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. അയൽവീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകാൻ നമുക്ക് സാധിക്കും. 90% രോഗങ്ങളും ആരോഗ്യബോധവത്കരണത്തിലൂടെ തടയാമെന്ന് ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.  ആരോഗ്യ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകിച്ച് സാംക്രമികരോഗങ്ങൾ, മഴക്കാലരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറുകളും ക്യാംപുകളും സന്നദ്ധസംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കേണ്ടതുണ്ട ്.  സ്കൂൾ ഹെൽത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ്. കുട്ടികളുടെ മുൻകൂട്ടി യുള്ള രോഗ-നിർണയവും ചികിത്സയും രാജ്യത്തിന്റെ തന്നെ ആരോഗ്യ പുരോഗതിക്ക് അത്യന്താപേഷിതമാണ്. അതുപോലെ സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ...

Read More

ഐ. എം. മാത്യു (മാത്യൂസ് മല്ലപ്പള്ളി -64) നിര്യാതനായി

ഫിലഡല്‍ഫിയാ: ആയുര്‍വ്വേദ വിദഗ്ദ്ധനും അറിയപ്പെടുന്ന മജീഷ്യനും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ പെന്‍സില്‍വാനിയായുടെ (മാപ്പ്) ആജീവനാന്ത അംഗവുമായിരുന്ന ഐ. എം. മാത്യു (മാത്യൂസ് മല്ലപ്പള്ളി -64) കേരളത്തില്‍ നിര്യാതനായി. കാര്‍ഡോണ്‍ ഇഡസ്ട്രീസില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം ജോലി ചെയ്ത ഇദ്ദേഹം മാപ്പിന്റെ കമ്മറ്റി മെമ്പറായും മറ്റും നിരവധി തവണസേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറോന്‍ മാവ് ഐരൂത്തറവീട്ടില്‍ പരേതനായ മത്തായി മത്തായി (കുഞ്ഞുകൊച്ച്)പെണ്ണമ്മ മത്തായി എന്നിവരുടെ മൂത്ത മകനാണ്. ഓമന മാത്യു ആണ് ഭാര്യ. ഷൈന്‍ മാത്യു , ഷോണി മാത്യു എന്നിവര്‍ മക്കളും ലിബി ഷൈന്‍ മരുമകളുമാണ്. കാരിക്കാമല മാര്‍ ബസേലിയോസ് ചര്‍ച്ചില്‍ വച്ച് നാളെ രാവിലെ 11 ന് ശവസംസ്‌കാര ശുശ്രൂഷകള്‍...

Read More