Author: George Kakkanatt

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാന്‍ പത്തനംതിട്ടയിലെ ആറ് താലൂക്ക് കളിലായി 166 നിരിക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കി

പത്തനംതിട്ട: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാന്‍ പത്തനംതിട്ടയിലെ ആറ് താലൂക്ക് കളിലായി 166 നിരിക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കി. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന നിരിക്ഷണ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാര്‍ക്ക് പരിശിനലവും നല്‍കി. ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി 106 നിരിക്ഷണ കേന്ദ്രങ്ങളാണ് തുറക്കുക. നിരിക്ഷണ കേന്ദ്രത്തിന്‍റെ പരിപൂര്‍ണ ചുമതലയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാര്‍ക്കാണ് പ്രവാസികള്‍ നാട്ടിലെത്തുന്നതനുസരിച്ച്‌ നിരിക്ഷണ കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്‍റെ നീക്കം. രോഗലക്ഷണവുമായി എത്തുന്നവരെ പരിചരിക്കുന്നതിന് വേണ്ടി കോവിഡ് കെയര്‍സെന്‍ററുകളും തയ്യാറാക്കി കഴിഞ്ഞു ഇതിനായി അടഞ്ഞ് കിടക്കുന്ന ആശുപത്രികള്‍ജില്ലാഭരണകൂടം ഏറ്റെടുത്ത് അണുവിമുക്തമാക്കി. പതിനായിരത്തിലധികം പ്രവാസികള്‍ കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി ഏഴായിരത്തിലധികം ആളുകള്‍ കൂടി ആദ്യഘട്ടത്തില്‍ ജില്ലയില്‍ മടങ്ങി എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. കോവിഡ് കെയര്‍ സെന്‍ററുകളിലേക്കുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളില്‍ നിന്നും എത്തുന്നവരെ മാത്രം നിരിക്ഷിക്കാനാണ് നിലവില്‍ ജില്ലാഭരണകൂടത്തിന്‍റെ...

Read More

അവസാന നിമിഷത്തില്‍ ട്രെയിന്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍; ദുരിതത്തിലായി അതിഥി തൊഴിലാളികള്‍

ബംഗളൂരു: അവസാന നിമിഷത്തില്‍ പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കിയതോടെ ദുരിതത്തിലായി കര്‍ണാടകത്തിലെ അതിഥി തൊഴിലാളികള്‍. ട്രെയിനില്ലെന്ന കാര്യമറിയാതെ നാട്ടിലേക്ക് പോകാനുളള അപേക്ഷയുമായി തൊഴിലാളികള്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനുകളിലെത്തുകയാണ്. അതേസമയം, അവകാശങ്ങള്‍ നിഷേധിച്ച്‌ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രത്യേക ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ നാട്ടിലെത്താമെന്ന് പ്രതീക്ഷയിലായിരുന്നു കര്‍ണാടകയിലെ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍. ഇതിനോടകം ബംഗളൂരുവില്‍ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് പോയ ട്രെയിനുകളിലായി നിരവധി പേര്‍ നഗരം വിട്ട് സ്വദേശത്തേക്ക് മടങ്ങി. തിരികെ പോകാനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അറിയിപ്പ് കാത്തിരിക്കുമ്ബോഴാണ് പ്രത്യേക ട്രെയിനുകള്‍ ഇനി വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേക്ക് കത്തയച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനവും ആഹാരവുമില്ലാതെ തൊഴിലാളി ക്യാംപുകളില്‍ ജീവിതം തള്ളി നീക്കിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇത് ഇരുട്ടടിയായി. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയ വിവരം ബംഗളൂരുവിലെ പല അതിഥി തൊഴിലാളികളും ഇപ്പോഴും അറിഞ്ഞിട്ടില്ല. ഇന്നലെയും നാട്ടിലേക്ക് മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി നിരവധി പേര്‍ പൊലീസ് സ്റ്റേഷനുകളിലെത്തിയിരുന്നു. ഈയാഴ്ച പത്ത് ട്രെയിനുകളാണ് കര്‍ണാടകത്തില്‍ നിന്ന് പുറപ്പെടാനിരുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ജോലി തുടരാമെന്നുമാണ് സര്‍ക്കാര്‍...

Read More

യൂറോപ്പില്‍ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടന്‍; ഭീതി ഒഴിയുന്നില്ല

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് മരണ സംഖ്യ മുപ്പതിനായിരത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടന്‍. 649 ആളുകളാണ് ഇന്നലെയും മരിച്ചത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ മറികടന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും കുറവില്ലാതെ നില്‍ക്കുന്ന മരണനിരക്കും അനുദിനം വര്‍ധിക്കുന്ന രോഗികളുടെ എണ്ണവും ഏവരെയും ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്. 30,076 പേര്‍ ഇതുവരെ മരിച്ചതായാണു സര്‍ക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങള്‍ കൂടുതലാണ് മരണങ്ങളെന്നാണു വിവിധ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തല്‍. ഇതിനോടകം 29,684 പേര്‍ മരിച്ച ഇറ്റലിയിലും ഇരുപത്തയ്യായിരത്തിനു മുകളില്‍ ആളുകള്‍ മരിച്ച സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലുമെല്ലാം മരണനിരക്കു ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ഈ കുറവ് കാണാത്തതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ഈമാസം അവസാനത്തോടെ ദിവസേന രണ്ടുലക്ഷം ടെസ്റ്റിങ്ങുകള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ദിവസേന ആറായിരത്തിലേറെ ആളുകള്‍ക്കാണ് ഇപ്പോള്‍ ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യം ലോക്ഡൗണിലായിട്ടും ആളുകള്‍ സാമൂഹിക അകലം പാലിച്ചിട്ടും രോഗവ്യാപനത്തില്‍ കുറവില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച്‌ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ഇതിനോടകം 110 ആരോഗ്യ പ്രവര്‍ത്തകരും 19 കെയര്‍ഹോം ജീവനക്കാരുമാണ് കോവിഡ് ബാധിച്ച്‌...

Read More

കൊല്ലം മത്സ്യബന്ധന തുറമുഖം നിയന്ത്രിക്കാന്‍ എന്‍ സി സി കേഡറ്റുകള്‍

കൊല്ലം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലം മത്സ്യബന്ധന തുറമുഖം നിയന്ത്രിക്കാന്‍ എന്‍ സി സി കേഡറ്റുകള്‍ . ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ചെയ്തുവന്ന ചുമതലകള്‍ എന്‍ സി സി കേഡറ്റുകളെ ഏല്‍പ്പിച്ചത് . സാമൂഹ്യ അകലപാലനം ഉറപ്പാക്കല്‍, പാസ് പരിശോധന, ബോധവത്കരണം തുടങ്ങിയ ചുമതലകളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത് . കൊല്ലം ഗ്രൂപ്പ് എന്‍ സി സി കേഡറിലെ അംഗങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് . ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അജിത് റാണ, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ സുഗതോ സെന്‍, കമാന്‍ഡര്‍ ഓഫീസര്‍ കേണല്‍ എം സി ശര്‍മ, എ ഒ മേജര്‍ മുന്നി പങ്കജ്, എ എന്‍ ഒ ഡോ ക്യാപ്റ്റന്‍ വല്‍സല ചന്ദ്രന്‍, കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ പ്രതീപ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചുമതല നിര്‍വഹണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയുളള ഹാര്‍ബറിന്റെ പ്രവര്‍ത്തന സമയത്ത് മൂന്ന് ഷിഫ്റ്റുകളിലായാണ് എന്‍ സി സി കേഡറ്റുകള്‍ പ്രവര്‍ത്തിക്കുക . എന്‍ സി സി കേഡറ്റുകളുടെ സേവനം മെയ് 17 വരെ ഉണ്ടായിരിക്കും...

Read More

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനിരോധനം ബാധകമല്ല; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തൃശ്ശൂര്‍; സംസ്ഥാനത്ത് അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനിരോധനം ബാധകമല്ലെന്നും പാസ് ആവശ്യമല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു , സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഐ.റ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്‍റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡോടുകൂടി യാത്ര ചെയ്യാവുന്നതാണെന്നും പറഞ്ഞു , നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച്‌ ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട് , സിമന്‍റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി . തുറന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്നതിന് സമാനമായ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡിജിപി. അതായത് ഏറ്റവും കുറച്ച്‌ ജീവനക്കാര്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം., ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും കരുതേണ്ടതാണ് . ഇവര്‍ക്ക് പോലീസ് പാസ്സിന്റെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി...

Read More