Author: George Kakkanatt

ജോര്‍ജ് മുത്തലത്ത് (69) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോര്‍ജ് മുത്തലത്ത് (69) നിര്യാതനായി. ഐരാപുരം മുത്തലത്ത് പൗലോസ്-അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഫ്‌ലോറല്‍ പാര്‍ക്ക് ചെറി ലെയന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഭാര്യ ജോളി മുത്തലത്ത്. മക്കള്‍: മെറിന്‍ വര്‍ഗീസ്, മാക്‌സ് മുത്തലത്ത്. മരുമകന്‍: മാത്യു വര്‍ഗീസ്. കൊച്ചുമക്കള്‍: എലേജ, ഐസക്ക്. സഹോദരര്‍: ജോസഫ് (ടെക്‌സസ്), മറിയാമ്മ (ന്യു യോര്‍ക്ക്), മോഹന്‍ (ന്യു യോര്‍ക്ക്) സംസ്‌കാരം...

Read More

വരും ദിനങ്ങളില്‍ നിയമലംഘനവും ജാഗ്രതക്കുറവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗപ്രതിരോധത്തിന്റെയും ജാഗ്രതയുടെയും ഒന്നര മാസക്കാലം പിന്നിട്ടുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ലോക്ക്ഡൗണ്‍ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നുണ്ട്. ശാരീരിക അകലം പാലിക്കാത്ത ഇടപെടലുകള്‍ ഉണ്ടാകുന്നു. സംസ്ഥാനത്ത് നിയമലംഘനത്തിന്റെ പേരിലും ജാഗ്രതക്കുറവിന്റെ പേരിലും ഒരു കേസ് പോലും ഉണ്ടാകാത്ത ദിനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. പൊലിസ് കര്‍ക്കശ നിലപാടെടുക്കുമ്ബോള്‍ പരാതികള്‍ സ്വാഭാവികമാണ്. പൊലിസിനെ അത്തരമൊരു നിലപാടിലേക്ക് നയിക്കാത്ത സമീപനം ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ലംഘനം കര്‍ശനമായി തന്നെ നേരിടും. വാളയാറില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നു. പരിശോധനകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍നിന്നും ഊട്ടിയില്‍നിന്നും മലപ്പുറത്തേക്ക് എത്താന്‍ ഇപ്പോള്‍ 150 കിലോമീറ്റര്‍ ചുറ്റണം എന്നാണ് പരാതി. ഇക്കാര്യത്തില്‍ കര്‍ണാടക ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കും. കാര്‍ഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നില്ല. ഒരു ശൃംഖയായി പ്രവര്‍ത്തനങ്ങള്‍ നടന്നാലേ കാര്‍ഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു. മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട്...

Read More

പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കാനാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു നിര്‍ത്തലാക്കിയ പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കാനാവുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബസ് ആന്റ് കാര്‍ ഓപറേറ്റ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു മന്ത്രിയുടെ അഭിപ്രായം. എന്നാല്‍, നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനരാരംഭിക്കൂ എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ശാരീരക അകലം പാലിക്കല്‍, വാഹനങ്ങളില്‍ ഹാന്റ് വാഷ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക്ക് എന്നിവ ഉണ്ടായിരിക്കണം. അതേസമയം, പൊതുഗതാഗതം എപ്പോള്‍ പുനരാരംഭിക്കുമെന്നതിനെ കുറിച്ച്‌ കൃത്യമായ തിയ്യതി കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വ്യാപനം തടയാന്‍ ജനതാ കര്‍ഫ്യൂവിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 25 മുതലാണ് രാജ്യത്ത് പൊതുഗതാഗതം നിര്‍ത്തലാക്കിയത്. റെയില്‍-വ്യോമ ഗതാഗതവും...

Read More

അന്തര്‍സംസ്ഥാന യാത്ര: റെഡ്സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവരെ നിരീക്ഷണത്തിലാക്കും

ബംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍നിന്ന്​ കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗനിര്‍േദശം കേരള സര്‍ക്കാര്‍ പുറത്തിറക്കി. മാര്‍ഗനിര്‍ദേശങ്ങള്‍: -മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. -ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 14 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ നിരീക്ഷണം. -പാസില്ലാതെ വരുന്നവരെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും (റെഡ് സോണ്‍ ജില്ലയില്‍നിന്നല്ല വരുന്നതെങ്കില്‍ കൂടി സര്‍ക്കാര്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധം). – മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തുക നല്‍കി പ്രത്യേക താമസ സൗകര്യത്തിലേക്ക് മാറാം. അത്തരം കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും താല്‍പ്പര്യമുള്ളവരെ ഹോട്ടലുകളിലേക്ക് ഉള്‍പ്പെടെ മാറ്റുക. ഇതി​െന്‍റ തുക സ്വയം വഹിക്കണം. -റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവരെ അവര്‍ എത്തുന്ന സ്വന്തം ജില്ലയിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. അതിര്‍ത്തി കടക്കുമ്ബോള്‍ കേന്ദ്രത്തി​െന്‍റ വിലാസം ഇവര്‍ക്ക് കൈമാറും. അതാത് ജില്ല കലക്​ടര്‍മാര്‍ക്ക് താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ ഇവരെ അതിര്‍ത്തിയില്‍നിന്ന്​ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം വണ്ടിയിലും നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇവര്‍ക്ക് പോകാം. കേന്ദ്രത്തിലേക്ക് എത്തിയില്ലെങ്കില്‍...

Read More

കോവിഡ്​: ഡല്‍ഹിയില്‍ 85 ബി.എസ്​.എഫ്​ ജവാന്‍മാര്‍ക്ക്​ കൂടി രോഗബാധ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ്​ ബാധ സ്ഥിരീകരിച്ച ബി.എസ്​.എഫ്​ ജവാന്‍മാരുടെ എണ്ണം 154 ആയി. ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാന്‍മാര്‍ക്കാണ്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ജോധ്​പുരിലെ ബറ്റാലിയനില്‍ നിന്നും വിന്യസിക്കപ്പെട്ട 30 ബി.എസ്.എഫുകാര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഡല്‍ഹി വാള്‍ഡ്​ സിറ്റി ഏരിയയില്‍ സുരക്ഷാ ചുമതലക്കായി വിന്യസിച്ചിരുന്നവര്‍ക്കാണ്​ കോവിഡ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവരെ ബി.എസ്​.എഫി​​െന്‍റ സബ്​സിഡിയറി ട്രെയിനിങ്​ സ​െന്‍ററില്‍ ക്വാറന്‍റീന്‍ ചെയ്​തു. ഇന്നലെ 45 ഐടിബിപി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി...

Read More