Author: George Kakkanatt

കോവിഡ്​ ബാധിച്ച്‌​ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന്​ ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന്​ കെജ്​രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ ജോലിക്കിടെ മരിച്ച പൊലീസ്​ കോണ്‍സ്​റ്റബിള്‍ അമിത്​ റാണയുടെ കുടുംബത്തിന്​ ഒരു കോടി രൂപ നഷ്​ടപരിഹാരമായി നല്‍കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിന്​ പകരം ജനങ്ങളെ സേവിച്ച വ്യക്തിയാണ്​ അമിത്​ എന്നും അദ്ദേഹത്തോടുള്ള ആദരവായി കുടുംബത്തിന്​ ഒരു കോടി രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ‘കൊറോണ വ്യാപനത്തിനിടയിലും സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെയാണ് അമിത് ജി ജനങ്ങളെ സേവിച്ചത്. കോവിഡ് ബാധിച്ച അദ്ദേഹം നമ്മളോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ആദരപൂര്‍വ്വം അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്നും’ ട്വിറ്ററിലൂടെ കെജ്‌രിവാള്‍ പറഞ്ഞു. പോലീസുകാരന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ട്വീറ്റിന് മറുപടിയായാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്​ചയാണ്​ വടക്ക്​ കിഴക്കന്‍ ഡല്‍ഹിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 കാരനായ അമിത്​ റാണ മരണപ്പെട്ടത്​​. ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട റാണയെ റാം മനോഹന്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. തിങ്കളാഴ്​ച വരെ റാണക്ക്​ കോവിഡ്​ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആശുപത്രിയി​ലെത്തിക്കുമ്ബോള്‍ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്​ ഇദ്ദേഹത്തി​ന്റെ സാമ്ബിളുകള്‍ പരിശോധിക്കുകയും കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തുകയുമായിരുന്നു. അമിത്​ റാണയുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ വീട്ടു...

Read More

ആന്ധ്രയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ച; നിരവധി പേര്‍ കുഴഞ്ഞുവീണു

റായ്പൂര്‍: ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്ത് കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വാതകം ചോര്‍ന്ന് 11 പേര്‍ മരിച്ചതിന് പിന്നാലെ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ച. റായ്ഗഡിലെ പേപ്പല്‍ മില്ലില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മില്ലിലെ ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോധരഹിതരായി വീണത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഴഞ്ഞു വീണ ആളുകളെ റായ്ഗഡ് ജില്ലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിക്കുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിശാഖപട്ടണത്തെ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് ഛത്തീസ്ഗഡിലും വാതക ചോര്‍ച്ചയുണ്ടായിരിക്കുന്നത്. വിശാഖപട്ടണത്ത് 11 പേര്‍ മരിക്കുകയും 800 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രത്തോടു സംഭവത്തില്‍ പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന്‍ നോട്ടീസില്‍...

Read More

മുംബൈയില്‍ നില ഗുരുതരം, ഒരു പോലീസ് സ്റ്റേഷനില്‍ 27 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈ: മുംബൈ നഗരത്തില്‍ കൊറോണ വൈറസ് ഗുരുതരമായി പടരുന്നു. മുംബൈയിലേ ഒരു പോലീസ് സ്റ്റേഷനിലെ 27 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ നഗരത്തില്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 250 ആയി. കൊറോണ ബാധിച്ച്‌ മരിച്ച പോലീസുകാരുടെ എണ്ണം 3 ആയി. അതേസമയം മഹാരാഷ്ട്രയില്‍ ആകെ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 531 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകളുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. 10,714 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ ബുധനാഴ്ച മാത്രം രോഗം ബാധിച്ചത് 769 പേര്‍ക്കാണ്. അതേസമയം മുംബൈയില്‍ രോഗം സ്ഥിരീകരിച്ച ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറയുന്നു. ധാരാവി, വാഡല, വക്കോല എന്നീ പോലീസ് സ്‌റ്റേഷനുകളിലും നിരവധി പോലീസുകാര്‍ക്ക് കോവിഡ് 19...

Read More

ഗുജറാത്ത് ക്യാന്‍സര്‍ സെന്ററില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 32 പേര്‍ക്ക് കൊവിഡ്

അഹമ്മദാബാദ്: ​ഗുജറാത്ത് ക്യാന്‍സര്‍ ആന്‍ഡ് റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫിനും ഉള്‍പ്പെടെ 32 ഓളം പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചു. കൊവിഡ് ഭീഷണിക്കിടയിലും ജി.സി.ആര്‍.ഐയില്‍ മതിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച്ച മാത്രം ഇവിടുത്തെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ഒരു ക്ലറിക്കല്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ജി.സി.ആര്‍.ഐയിലെ 50 ജീവനക്കാര്‍ ക്വാറന്റെെനിലാണ്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന ആശുപത്രിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ ജോലി ചെയ്യുന്നത് തങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. ക്യാന്‍സര്‍ രോ​ഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ​ഗുരുതരമാണെന്നിരിക്കേ കൃത്യമായ സുരക്ഷാ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരും രോ​ഗികളും ആവശ്യപ്പെടുന്നത്. ആശുപത്രി അടച്ചു പൂട്ടുന്നത് കീമോ തെറാപ്പി ആവശ്യമുള്ള രോ​ഗികളെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം ചാമുണ്ട ബ്രിഡ്ജിനു സമീപമുള്ള ​ഗുജറാത്ത് ക്യാന്‍സര്‍ സൊസൈറ്റിയിലേക്ക് മാറ്റണം എന്നാണ് ജീവനക്കാരുടെ മറ്റൊരു...

Read More

പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും; എയര്‍പോര്‍ട്ടില്‍ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രം

ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ എത്തുമ്ബോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും തന്നെ വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷിതത്ത്വ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്ബാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നല്‍കുന്ന പോലീസ് സംഘം...

Read More