Author: George Kakkanatt

കൊവിഡ് ബാധിച്ച്‌ സൗദിയില്‍ മരിച്ച 21 ഇന്ത്യക്കാരില്‍ ആറ് പേര്‍ മലയാളികള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു മരിച്ച 21 ഇന്ത്യക്കാരില്‍ 6 പേരും മലയാളികളെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയിദ് അറിയിച്ചു. 2788 ഇന്ത്യാക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരിച്ചവരില്‍ അഞ്ച് പേര്‍ മഹാഷ്ട്ര സ്വദേശികളും. 10 പേര്‍.തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41),പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി ഇപ്പു മുസ്ലിയാര്‍ (57), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) എന്നിവരാണ് മരിച്ച...

Read More

‘കൊറോണ വന്നതിന്റെ ഗൗരവം മിക്കവര്‍ക്കുമില്ല; മാസ്ക് ഉണ്ടെന്നു കരുതി അമിത ആത്മവിശ്വാസം വേണ്ട’- ഡോക്ടറുടെ കുറിപ്പ്

കോവിഡ് വ്യാപനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പുമായി ഡോക്ടര്‍ മനോജ് വെള്ളനാട്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോക്ടര്‍ ആശങ്കകള്‍ പങ്കുവച്ചത്. പലരും കൊറോണയുടെ ​ഗൗരവം മറന്നു കഴിഞ്ഞതായി അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000ലധികം രോഗികള്‍. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഈ നിലയില്‍ രോഗികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കുമെന്ന് ഡോക്ടര്‍ പറയുന്നു. പലരും കൊറോണയുടെ ഗൗരവമൊക്കെ മറന്നു കഴിഞ്ഞു. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാല്‍ തന്നെ അറിയാം, നാട്ടില്‍ കൊറോണ വന്നതിന്റെ യാതൊരു ഗൗരവവും മിക്കവര്‍ക്കുമില്ല. 90% പേരും മാസ്‌ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ വളരെ വളരെ വിരളമാണെന്നും ഡോക്ടര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000-ലധികം രോഗികള്‍. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഈ നിലയില്‍ രോഗികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കും. കേരളം ഇന്നും ഒരു പച്ചത്തുരുത്ത് ആയി തുടരുന്നത് ആശ്വാസകരമാണ്. നിലവില്‍ 30 രോഗികള്‍ മാത്രമാണ് നമുക്കിവിടെ ബാക്കിയുള്ളത്. പക്ഷേ അമിതമായ ആത്മവിശ്വാസവും അശാസ്ത്രീയ പ്രവണതകളും നമ്മളെ വീണ്ടും ദുരിതത്തിലേക്ക് എത്തിക്കാന്‍ സാധ്യത ഇപ്പോഴുമുണ്ട്. പൊതുഗതാഗതം ഇല്ലെങ്കിലും മിക്കവാറും കാര്യങ്ങളില്‍ ഇപ്പോള്‍ കാര്യമായ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാല്‍ തന്നെ അറിയാം, നാട്ടില്‍ കൊറോണ വന്നതിന്‍്റെ യാതൊരു ഗൗരവവും മിക്കവര്‍ക്കുമില്ല. 90% പേരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ വളരെ വളരെ വിരളമാണ്. അന്തര്‍സംസ്ഥാന പ്രവാസികളും അന്തര്‍ദേശീയ പ്രവാസികളും കൂടി വരുമ്ബോള്‍ നമുക്കിവിടെ രോഗവ്യാപനത്തിനുള്ള സാധ്യത പിന്നെയും കൂടും, പ്രത്യേകിച്ചും വരുന്നവര്‍ ക്വാറന്‍്റയിന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ ശക്തമായ മോണിറ്ററിംഗ് തന്നെ വേണ്ടിവരും. അവരെ കൃത്യമായി ക്വാറന്‍്റൈന്‍ ചെയ്യുകയും പരമാവധി ആള്‍ക്കാരെ അതിവേഗം പരിശോധനകള്‍ക്ക് വിധേയരാക്കുകയും (രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും) അതില്‍ രോഗം കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ട്രാറ്റജി സ്വീകരിക്കുന്നതാവും ഇനി നമുക്ക് നല്ലതെന്നാണ് തോന്നുന്നത്. കൂടുതല്‍ മനുഷ്യര്‍ ഇങ്ങോട്ട് എത്തുമ്ബോഴെങ്കിലും നമ്മള്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയാലേ, അതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചാലേ ഇതൊക്കെ സാധ്യമാകൂ. ഈ സമയത്ത് നമ്മള്‍ ചിന്തിക്കേണ്ട മറ്റൊരു വിഷയം പോസിറ്റീവ് ആകുന്ന എല്ലാ രോഗികളെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രീതി തുടരേണ്ടതുണ്ടോ എന്നുള്ളതാണ്. രോഗം വരുന്നവരില്‍ 80 ശതമാനവും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗമായതിനാല്‍ അവരെ വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. കൊവിഡുമായി ബന്ധപ്പെട്ട് നമുക്കുണ്ടാവുന്ന ചെലവിന്‍്റെ വലിയൊരു പങ്കും, ഇത്തരം നിസാര രോഗ ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. മാത്രമല്ല അവരെ പരിചരിക്കാന്‍ വേണ്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം, അവര്‍ക്ക് വേണ്ട വ്യക്തിഗത സുരക്ഷ സാമഗ്രികള്‍, രോഗം പകരുന്നതിനുള്ള റിസ്ക്, അവര്‍ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒക്കെ കുറയ്ക്കാന്‍ ഈ രീതി സഹായകമാവും. ലോകത്ത് മിക്ക രാജ്യങ്ങളിലും ഈ സ്ട്രാറ്റജിയാണ് ആദ്യം മുതലേ പിന്‍തുടരുന്നത്. മറ്റൊന്ന് മെഡിക്കല്‍ കോളേജുകളും അതിനടുത്തുള്ള ജില്ലാ ആശുപത്രികളെയും ജനറല്‍ ആശുപത്രികളെയും എല്ലാം കൊവിഡ് രോഗികളെ നോക്കുന്ന ആശുപത്രികളാക്കി മാറ്റുന്ന രീതി മാറ്റേണ്ടതല്ലേ എന്നുകൂടി ചിന്തിക്കണം. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കൊവിഡ് സംശയിക്കുന്നവരെ പരിശോധിക്കുകയും രോഗികളെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. രണ്ടും അടുത്തടുത്ത ആശുപത്രികള്‍. ഇതില്‍ മെഡിക്കല്‍ കോളേജിനെ മറ്റുള്ള രോഗങ്ങള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുകയും GH-നെ കൊവിഡ് ആശുപത്രി ആക്കുകയും ചെയ്താല്‍ മറ്റു രോഗികള്‍ക്കത് സൗകര്യപ്രദമായിരിക്കും. കൊവിഡ് +ve ആവുന്ന കാര്യമായ ലക്ഷണങ്ങളുള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യുന്ന രീതി കൂടിയായാല്‍ ഇതെളുപ്പം കൈകാര്യം ചെയ്യാവുന്നതുമാണ്. മറ്റു രോഗങ്ങളുള്ള ധാരാളം രോഗികള്‍ ആശുപത്രിയില്‍ പോകാനുള്ള ഭയം കാരണം രോഗം മൂര്‍ച്ഛിക്കുന്നതുവരെ വീട്ടില്‍ തുടരുന്നതും പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്ക് പോകുന്നതും ഇപ്പോള്‍ ഒരു പ്രധാന പ്രശ്നമാണ്. അതിനൊക്കെ ഇതൊരു പരിഹാരമാകാന്‍ സാധ്യതയുണ്ട്. (ഒരുദാഹരണമായി മാത്രം പറഞ്ഞതാണ്,...

Read More

പ്രവാസികളെ പാര്‍പ്പിക്കാന്‍ 1,15,500 മുറികള്‍ ; സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച്‌ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി 1,15,500 മുറികള്‍ സജ്ജ മാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി . പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകള്‍ക്കും 13.45 കോടി രൂപ അനുവദിച്ചു. പ്രവാസികള്‍ക്ക് പണം നല്‍കി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോര്‍ക്ക വഴി നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . നാട്ടിലേക്ക് മടങ്ങിവരാനാ​ഗ്രഹിക്കുന്നവരില്‍ 9572 ​ഗര്‍ഭിണികളും ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . വിദേശത്തു നിന്നുള്ളവരുടെ ആദ്യസംഘം ഇന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികള്‍ ഇന്ന് രാത്രി നെടുമ്ബാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചേരും . ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നല്‍കുന്ന പോലീസ് സംഘം ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...

Read More

ലോക്ക് ഡൗണ്‍ ഇളവ്; സംസ്ഥാനത്തെ ജനകീയ അടുക്കളകളുടെ എണ്ണം കുറയ്ക്കുന്നു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകള്‍ ഘട്ടം ഘട്ടമായി പൂട്ടുന്നു. പല ജില്ലകളിലും കിച്ചനുകളുടെ എണ്ണം പകുതിയായി കുറച്ചു. അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രമാണ് നിലവില്‍ കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം. ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ ഘട്ടം ഘട്ടമായി പൂട്ടാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്ബത്തിക പ്രതിസന്ധിയും ഒരു കാരണമാണ്. പല സ്ഥലങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് വഴിമാറിക്കഴിഞ്ഞു. അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രം കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് തീരുമാനം. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകളെ ആശ്രയിക്കണം. എന്നാല്‍ റെഡ്‌സോണ്‍ മേഖലകള്‍, ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ആകെ 1150 കമ്മ്യൂണിറ്റി കിച്ചനുകളാണ് ഉണ്ടായിരുന്നത്. ഇത് 918 എണ്ണമായി കുറച്ചു. തിരുവനന്തപുരത്ത് 78 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 59 എണ്ണമായി ആയി ചുരുക്കി. കൊച്ചിയില്‍ 113 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 78 ആക്കി. കോഴിക്കോട് 91 കേന്ദ്രങ്ങളുടെ സ്ഥാനത്ത് 74 കിച്ചനുകളും മാത്രമാണ്...

Read More

സാമൂഹിക അകലം പോലും മറന്ന് തള്ളിക്കയറി ജനം; രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് വിറ്റത് 196 കോടിയുടെ മദ്യം

ജയ്പുര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വിലക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നിരുന്നു. സാമൂഹിക അകലം പോലും മറന്നാണ് ജനം തള്ളിക്കയറിയത്. രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് ഏകദേശം 196 കോടിയുടെ മദ്യമാണ് വിറ്റതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മദ്യവില്‍പ്പനയുടെ 85 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേതാണ്. അതേസമയം, ഇന്ത്യന്‍ മദ്യത്തിന് ആവശ്യക്കാര്‍ കുറവാണ്. എക്സൈസ് വകുപ്പും പോലീസും മദ്യവില്‍പ്പനശാലകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുമാണ് നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. പലയിടത്തും സമൂഹിക അകലം പോലും പാലിക്കാതെയാണ് തള്ളിക്കയറ്റമുണ്ടായത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ അശോക് ഗെഹ്ലോതിനോട്...

Read More