Author: George Kakkanatt

പ്രവാസികള്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം: മന്ത്രി കെ.രാജു

പത്തനംതിട്ട: ജില്ലയില്‍ വിദേശത്തു നിന്നും എത്തുന്നവര്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമെന്ന് വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 110 കോവിഡ് കെയര്‍ സെന്ററുകളാണ് ഒരുക്കുന്നത്. ജില്ലയിലേക്കു കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിരീക്ഷണത്തിലാക്കുന്നവര്‍ക്കായുളള ഭക്ഷണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും എത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. താലൂക്ക്തലം മുതലുള്ള ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമാണെന്നും ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ജില്ലയില്‍ അടഞ്ഞു കിടക്കുന്നതും ജനവാസമില്ലാത്തതുമായ വീടുകളും നിരീക്ഷണത്തിനായി ഉപയോഗിക്കാമെന്ന് മാത്യു.ടി. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തുന്നവരെ പരിശോധനയ്ക്കുശേഷം ജില്ലയിലേക്കു കടത്തിവിടാനുള്ള നടപടികള്‍ ക്രമീകരിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ബജറ്റ് ഹോട്ടല്‍ തുടങ്ങാനായുള്ള സജ്ജീകരങ്ങള്‍ പഞ്ചായത്തുവകുപ്പും കുടുംബശ്രീയും ചേര്‍ന്ന് എത്രയുംവേഗം ഒരുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ബജറ്റ് ഹോട്ടലുകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള ഭക്ഷണം അവിടെ നിന്നുമെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സജ്ജമായ കോവിഡ് കെയര്‍ സെന്ററുകളുടെ പട്ടിക ചെക്ക് പോസ്റ്റുകള്‍ക്കു കൈമാറാനും അതുപ്രകാരം അതിര്‍ത്തി കടന്നെത്തുന്നവരെ ഈ കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ നിന്നുമെത്തുന്ന ആളുകളുടെ വിവരം ബന്ധപ്പെട്ട പഞ്ചായത്തു സെക്രട്ടറിമാര്‍ ജനപ്രതിനിധികളെ അറിയിക്കണമെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ...

Read More

ഫിലാഡൽഫിയായിൽ നിര്യാതനായ റവ.എം.ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്

ന്യുയോർക്ക്: മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും മിഷനറിയും, ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പിൽ റവ.എം ജോണിന്റെ (87) സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും, ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് (വ്യാഴം) ന്യുയോർക്ക് സമയം വൈകിട്ട് 7.30 ന് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ സൂം കോൺഫ്രറൻസിലൂടെ (zoom conference call) നടത്തപ്പെടുന്നു. കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസ്, മാർത്തോമ്മ സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അനേക വൈദീകർ, അത്മായ നേതാക്കൾ തുടങ്ങിയവർ ശുശ്രുഷയിൽ പങ്കെടുക്കുന്നു. (Zoom Meeting ID 870 8053 2881, Password: 031840) സംസ്കാരത്തോട് അനുബന്ധിച്ചുള്ള രണ്ടും,മൂന്നും ഭാഗ ശുശ്രുഷകൾ മെയ് 8 വെള്ളിയാഴ്ച ന്യുയോർക്ക് സമയം വൈകിട്ട് 5 ന് ഫിലാഡൽഫിയായിൽ ഉള്ള ലാംബ് ഫ്യൂണറൽ ഹോമിൽ (101 Bayberry Road, Huntington Valley, PA 19006) വെച്ച് ഫിലാഡൽഫിയ സെന്ററിൽ ഉള്ള വൈദീകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. മെയ് 9 ശനിയാഴ്ച ന്യുയോർക്ക് സമയം ഉച്ചക്ക് 12 മണിക്ക് നാലാം ഭാഗ സംസ്കാര ശുശ്രുഷ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ വെച്ച് ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് ഫോറസ്ററ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Road, Huntingdon Valley, PA 19006) സംസ്കരിക്കുന്നതാണ്. സുഹൃത്ത് അച്ചൻ എന്ന പേരിൽ മാർത്തോമ്മക്കാരുടെ ഇടയിൽ അറിയപ്പെടുന്ന റവ.എം.ജോണിന്റെ ജീവിതം കോവിഡ് എന്ന മഹാമാരിയാണ് തട്ടിയെടുത്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചിട്ടുള്ള നിയമങ്ങൾക്ക് വിധേയപ്പെട്ടായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തപ്പെടുക എന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു. വെള്ളിയാഴ്ചത്തെയും, ശനിയാഴ്ചത്തെയും ശുശ്രുഷകൾ www.sumodjacobphotography. com/Live എന്ന വെബ് സൈറ്റിലും, അബ്ബാ ന്യുസിലും തത്സമയം...

Read More

പ്രാർത്ഥന വിശ്വാസത്തിന്റെ പ്രാണ വായു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാർത്ഥന വിശ്വാസത്തിൻറെ പ്രാണവായുവാണെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ട് പുതിയ പ്രഭാഷണ പരമ്പരയ്ക്കു ഫ്രാന്‍സിസ് പാപ്പ തുടക്കം കുറിച്ചു. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ ഇന്നലെ ബുധനാഴ്ചയാണ് (06/05/20) ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പ്രാര്‍ത്ഥനയെ അധികരിച്ച് പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്നു നമ്മൾ പ്രാർത്ഥനയെ അധികരിച്ച് പുതിയൊരു പ്രബോധന പരമ്പര ആരംഭിക്കുകയാണ്. പ്രാർത്ഥന, വിശ്വാസത്തിന്റെ പ്രാണവായുവാണ്. വിശാസത്തിൻറെ എറ്റം ഉചിതമായ ആവിഷ്ക്കാരമാണ്. വിശ്വസിക്കുകയും ദൈവത്തിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ ഹൃദയത്തിൽ നിന്നുയരുന്ന രോദനം പോലെയാണ് അത്. സുവിശേഷത്തിൽ കാണുന്ന ബർത്തമേയൂസിൻറെ കഥ വിവരിച്ചുകൊണ്ടായിരിന്നു പാപ്പയുടെ തുടര്‍ന്നുള്ള പ്രഭാഷണം. ദൈവത്തിൻറെ കാരുണ്യത്തെയും ശക്തിയെയും ആകർഷിച്ചത് അവന്റെ ഉറച്ച വിശ്വാസമാണ്. ഉയർത്തിപ്പിടിച്ച രണ്ടു കരങ്ങളും രക്ഷയെന്ന ദാനം ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുന്ന ഒരു സ്വരവും ഉണ്ടായിരിക്കുക എന്നതാണ് വിശ്വാസം. “എളിമയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം” എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (2559) . പ്രാർത്ഥന പിറവിയെടുക്കുന്നത് മണ്ണിൽ നിന്നാണ്, ജൈവമണ്ണിൽ നിന്നാണ്. താഴ്മ എന്നതിൻറെ മൂലം അതിലാണ്. നമ്മുടെ പ്രതിസന്ധി നിറഞ്ഞ അവസ്ഥയിൽ, ദൈവത്തിനായുള്ള ദാഹത്തിൽ നിന്നാണ് പ്രാർത്ഥന ഉയരുന്നത്. വിശ്വാസം ഉച്ചസ്വരമാണെന്ന് ബർത്തിമേയൂസിൽ നാം കണ്ടു; വിശ്വാസ രാഹിത്യമാകട്ടെ ആ സ്വരത്തെ ഞെരുക്കലാണ്, അതാണ് ആ ജനത്തിനുണ്ടായിരുന്നത്, അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. അവർ വിശ്വാസമുള്ളവരായിരുന്നില്ല. ഇത് ഒരുതരം മൗനമാണ്. വിശ്വാസരാഹിത്യമാകട്ടെ, നാം ഇഴുകിച്ചേർന്ന ഒരു അവസ്ഥയ്ക്ക് വിധേയമായിരിക്കുന്നതിൽ ഒതുങ്ങലാണ്. രക്ഷപ്രാപിക്കാമെന്ന പ്രത്യാശയാണ് വിശ്വാസം, എന്നാൽ അവിശ്വാസമാകട്ടെ, നമ്മെ അടിമയാക്കിയിരിക്കുന്ന തിന്മയോട് ഒത്തുപോകലാണെന്നും പാപ്പ പറഞ്ഞു. വിരുദ്ധമായ എല്ലാ വാദങ്ങളെക്കാളും ശക്തമായ ഒരു യാചനാസ്വരം മാനവ ഹൃദയത്തിലുണ്ട്. ആരുടെയും നിർദ്ദേശം കൂടാതെ സ്വമേധായ പുറപ്പെടുന്ന ഒരു സ്വരമാണത്. ഇഹലോകത്തിലെ നമ്മുടെ യാത്രയുടെ പൊരുളിനെക്കുറിച്ച്, വിശിഷ്യ, നാം അന്ധകാരത്തിലാഴുമ്പോൾ, ചോദ്യമുയർത്തുന്ന ഒരു സ്വരമാണത്. “യേശുവേ എന്നോടു കരുണ കാട്ടണമേ! യേശുവേ ഞങ്ങളെല്ലാവരോടും കരുണയായിരിക്കണമേ!” കാരുണ്യത്തിൻറെ രഹസ്യം നിയതമായി പൂർത്തീകരിക്കപ്പെടുന്നതിനായി സകലവും വിളിച്ചപേക്ഷിക്കുന്നു. മാധ്യമങ്ങളിലൂടെ ശ്രവിക്കുന്ന യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം അര്‍പ്പിച്ച് ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം...

Read More

പ്രവാസികളുടെ മടങ്ങിവരവ് ; ഇന്ത്യന്‍ നാവികസേനാ കപ്പല്‍ മാലി ദ്വീപില്‍ എത്തി

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ നേവിയുടെ കപ്പല്‍ മാലി ദ്വീപിലെത്തി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വയാണ് മാലി ദ്വീപിലെത്തിയിരിക്കുന്നത് . വെള്ളിയാഴ്ചയാകും കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം. ഐഎന്‍എസ് മഗര്‍ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്. ആദ്യഘട്ടത്തില്‍ ആയിരം പ്രവാസികളാണ് കൊച്ചി തുറമുഖം വഴി എത്തുന്നത് . മാലി ദ്വീപില്‍ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുക. സമുദ്ര സേതുവെന്നാണ് നാവിക സേനാ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം, അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെട്ടു. ആദ്യം അറിയിച്ചിരുന്നത് പോലെ കൃത്യം 12.30ന് വിമാനം പറന്നുപൊങ്ങി . ക്യാബിന്‍ ക്രൂവിലെ ആറ് പേരില്‍ അഞ്ച് പേരും മലയാളികളാണ്. അന്‍ഷുല്‍ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിന്‍ നാസറാണ് കോ പൈലറ്റ്. ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍. അബുദാബിയില്‍ നിന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് നെടുമ്ബാശേരിയില്‍ എത്തിച്ചേരും . യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരില്‍ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേര്‍, കാസര്‍ഗോഡ് നിന്നും ഒരാള്‍, ആലപ്പുഴയിലെ 15 പേര്‍, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ...

Read More

പുതിയ കോവിഡ് രോഗികളില്‍ 66ശതമാനവും വീടുകളില്‍ കഴിയുന്നവര്‍; ഞെട്ടിക്കുന്ന വിവരമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളില്‍ 66ശതമാനവും വീടുകളില്‍ കഴിയുന്നവരാണെന്നത് ഞെട്ടിപ്പിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമൊ. ന്യൂയോര്‍ക്കിലെ നൂറ് ആശുപത്രികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമോ മാധ്യമങ്ങളോട് പറഞ്ഞു. നേഴ്‌സിങ് ഹോമില്‍ നിന്നും കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 18ശതമാനമാണ്. ജയിലുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കോവിഡ് കേസുകള്‍ വെറും ഒരു ശതമാനം മാത്രമാണ്. വീടുകളില്‍ കഴിഞ്ഞിരുന്നവരാണ് കൂടുതല്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയിലെത്തുന്നതെന്ന് ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞത്. Andrew Cuomo ✔@NYGovCuomo Holding a briefing with updates on #Coronavirus. Watch Live: https://www.pscp.tv/w/cYF-4jIyNjcxMDN8MVlxS0RFcFhaUHZHVuUlk-33oJcx_hY9f780BPT3zCJRacXyQ46upfa90gxQ … Andrew Cuomo @NYGovCuomo Holding a briefing with updates on #Coronavirus. Watch Live: pscp.tv 1,396 9:03 PM – May 6, 2020 Twitter Ads info and privacy 902 people are talking about this ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 73ശതമാനവും 51 വയസിലേറെ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ജോലികളില്‍ നിന്നും വിരമിച്ചവരോ നിലവില്‍ ജോലിയൊന്നും ചെയ്യാത്തവരോ ആണ്. ഇതില്‍ പകുതിയും ന്യൂനപക്ഷങ്ങളായ ആഫ്രിക്കന്‍ അമേരിക്കക്കാരോ സ്പാനിഷ് വംശജരോ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴും ജോലിക്ക് പോകുന്ന അവശ്യ സേവനങ്ങളില്‍ പെട്ടവരായിരിക്കും പുതിയ കോവിഡ് രോഗികളില്‍ വലിയ പങ്കുമെന്നാണ് അധികൃതര്‍ ഊഹിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരോ ജോലിക്ക് പോകുന്നവരോ അല്ല മറിച്ച്‌ വീടുകളില്‍ ഇരിക്കുന്നവരാണ് പുതിയ കോവിഡ് രോഗികളില്‍ മൂന്നിലൊന്നുമെന്നതാണ്...

Read More