Author: George Kakkanatt

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് ;തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച്‌ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന്‍റെ തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികള്‍ സ്വീകരിക്കുക. കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഒറ്റയടിക്ക് വിലക്ക് പിന്‍വലിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തല്‍. അതേസമയം ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം...

Read More

ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്ന് മാര്‍പാപ്പ

ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണകളുയര്‍ത്തി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റ‌ര്‍. ഈസ്റ്റര്‍ പ്രമാണിച്ച്‌ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊറോണ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം നേര്‍ന്നു. ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്‍റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തില്‍ നടക്കാറുള്ള ചടങ്ങില്‍ ഇക്കുറി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പങ്കെടുത്തത് രണ്ട് ഡസനോളം പേര്‍ മാത്രമായിരുന്നു. പതിവ് ചടങ്ങുകളില്‍ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങള്‍. ലോകമെമ്ബാടുമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി പാതിരാ കുര്‍ബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ്...

Read More

ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്രത്തിന്‍റെ തീരുമാനംകൂടി അറിഞ്ഞശേഷമെന്ന് കേരളം; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക ചര്‍ച്ച

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്രത്തിന്‍റെ തീരുമാനംകൂടി അറിഞ്ഞശേഷമെന്ന് കേരളം. ഇത് സംബന്ധിച്ച്‌ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക ചര്‍ച്ച നടക്കും. കോവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അതേസമയം,ഒറ്റയടിക്ക് വിലക്ക് പിന്‍വലിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തല്‍. ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായിരുന്നു. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍...

Read More

അനധികൃത പണ പിരിവുകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കും

എറണാകുളം: ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവയുടെ വിതരണം വിവിധ സംഘടനകള്‍ സ്വന്തം നിലയ്ക്ക് നടത്താതെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഞ്ചാര അനുമതികള്‍ നല്‍കുന്നത് അനുവദിക്കില്ല. ജനപ്രതിനിധികള്‍ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നല്‍കിയിട്ടുള്ള ഇത്തരം പാസ്സുകള്‍ വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരം അനുമതികള്‍ക്ക് നിയമസാധുതയില്ല. 48 മണിക്കൂറിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ ലഭിച്ച അനുമതികളുമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ലോക് ഡൗണ്‍ കാലത്ത് സഞ്ചാര അനുമതിക്കായുള്ള പാസ്സുകള്‍ കളക്‌ട്രേറ്റില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. കൊച്ചി നഗരത്തിലെ അടക്കം വിവിധ ഇടങ്ങളിലെ കാനനിര്‍മ്മാണം പോലുള്ള മഴക്കാല പൂര്‍വ്വ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള ആലോചനാ യോഗം ചേരാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. അതിഥിസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാന്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഒരുക്കും. തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും നിര്‍ദ്ദേശങ്ങളിലും തുടര്‍ നടപടികള്‍ ഉറപ്പാക്കുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. എസ്. പി കെ. കാര്‍ത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, അസി. കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍ എന്നിവര്‍ യോഗത്തില്‍...

Read More

ലോക്ക്ഡൗണ്‍ നീട്ടല്‍; കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തിയ സാഹചര്യത്തില്‍ ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds