Author: Editorial Team

ഇറാനില്‍ ആക്രമണത്തിന് എത്തിയ യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്‍

എഫ് 35 വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച്‌ ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ പൈലറ്റിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമാണ്. തകര്‍ന്ന വിമാനത്തില്‍ നിന്നും പൈലറ്റ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇറാന്റെ സ്റ്റേറ്റ്, അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ നല്‍കുന്ന വിവരം. എന്നാല്‍ പൈലറ്റിനെ ഇറാന്‍ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇറാന്‍ വെടിവച്ചിട്ടത് എഫ് 15 ഇ വിമാനമായിരുന്നു എന്നാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍...

Read More

യേശുദേവന്റെ ത്യാഗ സ്മരണകൾ ഉണർത്തി കാൽ കഴുകൾ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹ വ്യാഴാചരണം

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹാ വ്യാഴാചരണവും കാലുകഴുകൽ ശുശ്രൂഷയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു.ശുശ്രൂഷയുടെ ഭാഗമായി ബിഷപ്പ് മാർ സ്റ്റേഫാനോസ് ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്തമായ മാതൃക കാട്ടിത്തന്നതിന്റെ സ്മരണ പുതുക്കിയ ഈ ചടങ്ങ് ഇടവകയുടെ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നത് എന്നത് വിശ്വാസികൾക്ക് സവിശേഷമായ അനുഭവമായി. പെസഹാ വ്യാഴം വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള ‘ത്രിദിന ശുശ്രൂഷകൾക്ക്’ ഇതോടെ തുടക്കമായി. ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പിന്റെയും പാരിഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് മാർ സ്റ്റേഫാനോസ് നേതൃത്വം നൽകും. വിനയവും സേവനവുമാണ് ക്രിസ്തീയ നേതൃത്വത്തിന്റെ അടിസ്ഥാനം: മാർ സ്റ്റേഫാനോസ് പാദക്ഷാളന കർമ്മത്തിന് ശേഷം ബിഷപ്പ് നൽകിയ സന്ദേശത്തിൽ, വിനയത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. “യഥാർത്ഥ ക്രിസ്തീയ ജീവിതം എന്നത് അധികാരമല്ല, മറിച്ച് സ്നേഹത്തിലും ആത്മത്യാഗത്തിലും അധിഷ്ഠിതമായ സേവനമാണ്. വിശുദ്ധ കുർബാന സഭയുടെ ആത്മീയ പോഷണത്തിന്റെയും ഐക്യത്തിന്റെയും ഉറവിടമാണ്,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ പുതിയ പ്രമാണം അനുസരിച്ച് പരസ്പര സ്നേഹത്തിലും കരുണയിലും ജീവിക്കാൻ അദ്ദേഹം ആഹ്വാനം...

Read More

ക്രിസ്‌തുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു

ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്‌തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്‌തിയാണു കുരിശാരോഹണം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിവസം.ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്‌ ഇന്ന്‌. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നതു പ്രാര്‍ഥനയോടും ഉപവാസത്തോടുമാണ്‌. ദേവാലയങ്ങളില്‍ രാവിലെ മുതൽ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. യേശുവിനു തന്റെ പ്രിയപ്പെട്ട മനുഷ്യനോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ്‌ ഈ കുരിശ്‌ മരണം ഓര്‍ക്കുന്നത്‌. ഓരോ ദുഃഖവെള്ളിയും ലോകത്തിനു നല്‍കുന്ന സന്ദേശം ത്യാഗത്തിന്റെയും വിനയത്തിന്റെയുമാണ്‌.പ്രവാചകന്‍ പ്രവചിച്ചതു യേശു ക്രിസ്‌തുവിന്റെ മരണത്തോടെ നിവര്‍ത്തിയായി.യേശു പടയാളികളുടെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്‌ത ഈ വെള്ളിയാഴ്‌ചയെ നല്ല വെള്ളി എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാര്ഥനാ ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കും കാർമികരാകും. കോട്ടയം പാമ്പാടി മാർ കുറിയാക്കോസ്‌ ദയറായില്‍ നടക്കുന്ന ദു:ഖ വെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ത്രിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ദുഖഃവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. ഒന്നാം ശുശ്രൂഷ, സ്ലീബാ വന്ദനവിന്റെ ശുശ്രൂഷ, കബറടക്ക ശുശ്രൂഷ, നേർച്ചക്കഞ്ഞി. വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും തുടര്ന്ന് ജാഗരണ പ്രാർഥനയും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പരിശുദ്ധ കുർബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് കർത്താവിന്റെ പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, കുരിശിന്റെ വഴി. മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ. വൈകുന്നേരം 6.45ന് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ദിവ്യകാരുണ്യ ആരാധന. ഉച്ചയ്ക്ക് 12.30ന് നേർച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ. മുഖ്യകാർമികൻ ചങ്ങനാശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ.യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പള്ളിക്കര സെൻ്റ്. മേരീസ് കത്തീഡ്രലിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം...

Read More

തൃശൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ ടേക്കര്‍ അറസ്റ്റില്‍; ശ്രീനാഥിന്റെ ശരീരത്തിലാകെ അടിയേറ്റതിന്റെ പാടുകള്‍

തൃശൂര്‍ കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം. സംഭവത്തില്‍ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ കെയര്‍ടേക്കര്‍ മഹേഷ് അറസ്റ്റിലായി. യുവാവിനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ചത് മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിന് 6.30നാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ ശ്രീനാഥിന്റെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കണ്ടപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഉള്‍പ്പെടെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. തുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ശരീരത്തില്‍ ആകമാനം അടിയേറ്റ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഉള്‍പ്പെടെ പൊട്ടിയ നിലയിലാണ്. ശരീരമാസകലം മര്‍ദനത്തിന്റെ പാടുകളുണ്ട്. ഇത്തരത്തിലുണ്ടായ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. എന്താണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന്...

Read More

ഇറാനിലെ ഏറ്റവും വലിയ പാലം ഭാഗികമായി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും; ബാക്കി പിന്നാലെ വരുമെന്ന് ട്രംപ്

അമേരിക്കന്‍ -ഇസ്രയേല്‍ ആക്രമണത്തില്‍ വടക്കന്‍ ഇറാനിലെ പാലം ഭാഗികമായി തകര്‍ന്നു. മധേഷ്യയിലെ ഏറ്റവും വലിയ പാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാജിലെ B1 പാലമാണ് തകര്‍ന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇറാനിയന്‍ എഞ്ചിനീയറിംഗിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുകയായിരുന്നു. ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്തെന്നും ഇറാന് കൂടുതല്‍ നഷ്ടങ്ങള്‍ വരാനിരിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തിന് നേരെ രണ്ട് ആക്രമണങ്ങള്‍ നടന്നതായി ഇറാന്‍ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ ആക്രമണത്തില്‍ പരുക്കേറ്റവരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും എത്തിയവര്‍ക്കാണ് രണ്ടാമത്തെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇപ്പോഴെങ്കിലും ഇറാന്‍ ഡീലിന് സമ്മതിക്കണമെന്നും ഇല്ലെങ്കില്‍ ഒരുപാട് വൈകിപ്പോകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.അതേസമയം കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത...

Read More