Author: Editorial Team

തുടക്കകാരാണ് ഇങ്ങനെ വധിക്കരുത്; ഞങ്ങളുടേത് ഒരു കുഞ്ഞ് സിനിമ; പലരേയും കൊണ്ട് ഫോഴ്സ് ചെയ്ത് നെഗറ്റീവ് പറയിപ്പിക്കുന്നു; തുറന്നുപറഞ്ഞ് അൽ അമീൻ

സോഷ്യൽ മീഡിയ താരവും നടനുമായ അൽ അമീൻ നായകനായ ‘ഡെർബി’ എന്ന സിനിമയ്‌ക്കെതിരെ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി ആരോപണം. തങ്ങളുടേത് ഒരു ചെറിയ ചിത്രമാണെന്നും, ചിലരെ നിർബന്ധിച്ച് പ്രതികൂല അഭിപ്രായങ്ങൾ പറയിപ്പിക്കുകയാണെന്നും അൽ അമീൻ വെളിപ്പെടുത്തി. ഒരു കുഞ്ഞൻ ചിത്രത്തോടും തുടക്കക്കാരായ തങ്ങളോടും ഈ ക്രൂരത കാണിക്കരുതെന്ന് അദ്ദേഹം തൊഴുകൈകളോടെ അഭ്യർത്ഥിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ സജിൽ മമ്പാട് സംവിധാനം ചെയ്ത ‘ഡെർബി’ക്ക് ആദ്യ ഷോകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്ന് അൽ അമീൻ പറയുന്നു. എന്നാൽ, ഉച്ചയോടുകൂടി ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് സിനിമ കണ്ട നിരവധി പേർ, പ്രതികൂല അഭിപ്രായങ്ങൾ കേട്ടാണ് തീയേറ്ററിൽ പോയതെങ്കിലും ചിത്രം മികച്ചതാണെന്ന് തങ്ങളെ അറിയിച്ചതായും അമീൻ കൂട്ടിച്ചേർത്തു. ഈ നെഗറ്റീവ് പ്രചാരണങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് അൽ അമീൻ ആരോപിച്ചു. പല റിവ്യൂവർമാരും പോസിറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞിട്ടും, ചില ശക്തികൾ അവരെക്കൊണ്ട് നിർബന്ധിതമായി നെഗറ്റീവ് വീഡിയോകൾ ചെയ്യിക്കുകയായിരുന്നു. “ഞങ്ങൾ പോസിറ്റീവാണ് പറഞ്ഞത്, പക്ഷേ നെഗറ്റീവ് മാത്രമേ പറയാവൂ എന്ന് അവർ നിർബന്ധിച്ചു,” എന്ന് റിവ്യൂവർമാർ തങ്ങളോട് വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നേരിട്ട് ചില ഹൗസ്ഫുൾ ഷോകളിൽ പങ്കെടുത്തെന്നും, പ്രേക്ഷകർ ചിത്രത്തെ മികച്ചതെന്ന് വാഴ്ത്തുന്നതാണ് കണ്ടതെന്നും അൽ അമീൻ വ്യക്തമാക്കി. തങ്ങളുടേത് വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമല്ലെന്നും, സ്വാഭാവികമായ പോരായ്മകൾ ഉണ്ടാകാമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ, ഈ ചിത്രത്തിൽ ഇത്രയും വലിയ നെഗറ്റീവ് പ്രചാരണം അർഹിക്കുന്ന യാതൊന്നുമില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് പുറത്ത് മറ്റ് പോസ്റ്ററുകൾ ഒട്ടിച്ചും, വിദ്വേഷ പ്രചാരണം നടത്തിയും ഒരു വിഭാഗം തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്നും അൽ അമീൻ ആരോപിച്ചു. ഇതിന്റെ കാരണം വ്യക്തമല്ലെന്നും, പ്രകമ്പനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താനുൾപ്പെടെയുള്ള തുടക്കക്കാരോടും ചെറിയ സിനിമയോടും ഇങ്ങനെയൊരു സമീപനം പാടില്ലെന്നും അദ്ദേഹം...

Read More

യുഎസ് ഉപരോധം; ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയൻ എണ്ണക്കപ്പൽ പാതിവഴിയിൽ ചൈനയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണക്കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന ‘പിങ് ഷുൻ’ എന്ന കപ്പലാണ് വഴിതിരിച്ചുവിട്ടത്. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പൽ, അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റിയത്.  ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിമാറ്റി വിടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ ഇറാൻ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ആഗോളവിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നുവെങ്കിലും സാമ്പത്തിക തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണ്. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ എണ്ണ ഇറക്കുമതിയിക്കായി ഇറാനെ ആശ്രയിക്കുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കങ്ങൾ തടസ്സപ്പെട്ടതോടെയാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് സമാന്തരമായി ഇറാനിൽനിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താൻ ഇന്ത്യ...

Read More

ഇന്ത്യ അഗ്നി ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

ന്യൂദല്‍ഹി: പാകിസ്ഥാനുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയന്നത് അഗ്നി എന്ന പേരിലുള്ള ആണവ മിസൈല്‍ വന്നതിന് ശേഷമാണ്. അഗ്നി മിസൈല്‍ പരമ്പര ഉണ്ടാക്കിയ ശേഷം ഇന്ത്യ ഇതാ പുതിയൊരു ആണവ മിസൈല്‍ ശ്രേണിക്ക് രൂപം നല്‍കാന്‍ പോവുകയാണ്. ഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഞ്ഞതായി ചില പ്രതിരോധ വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇന്ത്യന്‍ കരസേനയ്‌ക്കും വ്യോമസേനിയ്‌ക്കും അഗ്നി ഒന്ന്, അഗ്നി രണ്ട് എന്നീ മിസൈലുകള്‍ ഉണ്ട്. അഗ്നി മിസൈലിലെ ചില പോരായ്‌മകള്‍ പരിഹരിച്ച ശേഷമുള്ള ശക്തമായ ആണവ മിസൈല്‍ ആയിരിക്കും പുതുതായി പുറത്തിറങ്ങാന്‍ പോകുന്നത്. അഗ്നി മിസൈലില്‍ ഉപയോഗിക്കുന്നത് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്. ഇത് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. മിസൈല്‍ തൊടുക്കുന്നതിന് മുന്‍പ് വലിയ തയ്യാറെടുപ്പുകള്‍ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ അഗ്നി മിസൈലുകള്‍. ഇതോടെ ലിക്വിഡ് പ്രൊപ്പല്‍ഷന് പകരം ഖന ഇന്ധനപ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. നേരത്തെ ഇന്ത്യ പ്രളയ് എന്ന അര്‍ധ ബാലിസ്റ്റിക് മിസൈലിന് രൂപം നല്‍കിയിരുന്നു. അഗ്നിക്ക് പകരമാകും പ്രളയ് എന്ന് കരുതിയിരുന്നെങ്കിലും അത് വേണ്ടെന്നും തികച്ചും ആധുനികമായ പുതിയ ആണവ മിസൈല്‍ സംവിധാനം കൊണ്ടുവരാമെന്നുമാണ് ഡിആര്‍ഡിഒ തീരുമാനിച്ചിരിക്കുന്നത്. പ്രളയ് തികച്ചും പുതുമകളാര്‍ന്ന അര്‍ധ ബാലിസ്റ്റിക് മിസൈല്‍ ആയിരുന്നു. ശത്രുവിന്റെ സുപ്രധാനകേന്ദ്രങ്ങള്‍ സൂക്ഷമതയോടെ തകര്‍ക്കാനുള്ള ശേഷി പ്രളയിനുണ്ട്. വ്യോമബേസുകള്‍, കമാന്‍റ് സെന്‍ററുകള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, നിര്‍ണ്ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ പ്രളയിന് പ്രത്യേകം വൈദഗ്ധ്യമുണ്ട്. ഇതിന് കാരണം പ്രളയിന്റെ ഗതിയില്‍ അനുനിമിഷം ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഇത് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ സഹായിക്കുന്നു. റഷ്യയുടെ എസ് 300, ചൈനയുടെ എച്ച് ക്യു 9 എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കൊന്നും പ്രളയിനെ തടുക്കാന്‍ ശേഷിയില്ല. എങ്കില്‍പ്പോലും പ്രളയ് അല്ല, മറ്റൊരു പുതിയ മിസൈല്‍ സംവിധാനം തന്നെയാണ് അഗ്നിക്ക് പകരം വേണ്ടതെന്ന് ഡിആര്‍ഡിഒ തീരുമാനിച്ചതായി ചില പ്രതിരോധവെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പുതിയ ആണവ മിസൈല്‍ സംവിധാനത്തിന്റെ ആയുധം വഹിക്കാവുന്ന പോര്‍മുനകള്‍ സാഹചര്യത്തിനനസുരിച്ച് വിവിധ ആയുധങ്ങള്‍ പിടിപ്പിക്കാന്‍ കഴിയുന്നവയാണ്. ആണവായുധം വേണമെങ്കില്‍ അത്,. അതല്ല അതിനേക്കാള്‍ വീര്യം കുറഞ്ഞത് മതിയെങ്കില്‍ അത്. 500 കിലോഗ്രാം മുതല്‍ ആയിരം കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ ഈ പുതിയ മിസൈലിന് ശേഷിയുണ്ടായിരിക്കും. പൃഥ്വി മിസൈലിന് വേണ്ടി നിര്‍മ്മിച്ച പ്രവര്‍ത്തനസംവിധാനങ്ങള്‍ തന്നെ ഒന്നുകൂടി മെച്ചപ്പെടുത്താനായിരിക്കും ആലോചിക്കുക. എന്തായാലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം എന്ന പഴയ സാങ്കേതിക വിദ്യയില്‍ നിന്നും ഇന്ത്യ പുതിയ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളിലേക്ക് കുതിയ്‌ക്കുകയാണ്. അങ്ങിനെയെങ്കില്‍ ഞൊടിയിടയില്‍ ആണവ മിസൈലുകള്‍...

Read More

ഇറാനില്‍ ആക്രമണത്തിന് എത്തിയ യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്‍

എഫ് 35 വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച്‌ ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ പൈലറ്റിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമാണ്. തകര്‍ന്ന വിമാനത്തില്‍ നിന്നും പൈലറ്റ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇറാന്റെ സ്റ്റേറ്റ്, അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ നല്‍കുന്ന വിവരം. എന്നാല്‍ പൈലറ്റിനെ ഇറാന്‍ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇറാന്‍ വെടിവച്ചിട്ടത് എഫ് 15 ഇ വിമാനമായിരുന്നു എന്നാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍...

Read More

യേശുദേവന്റെ ത്യാഗ സ്മരണകൾ ഉണർത്തി കാൽ കഴുകൾ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹ വ്യാഴാചരണം

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹാ വ്യാഴാചരണവും കാലുകഴുകൽ ശുശ്രൂഷയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു.ശുശ്രൂഷയുടെ ഭാഗമായി ബിഷപ്പ് മാർ സ്റ്റേഫാനോസ് ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്തമായ മാതൃക കാട്ടിത്തന്നതിന്റെ സ്മരണ പുതുക്കിയ ഈ ചടങ്ങ് ഇടവകയുടെ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നത് എന്നത് വിശ്വാസികൾക്ക് സവിശേഷമായ അനുഭവമായി. പെസഹാ വ്യാഴം വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള ‘ത്രിദിന ശുശ്രൂഷകൾക്ക്’ ഇതോടെ തുടക്കമായി. ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പിന്റെയും പാരിഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് മാർ സ്റ്റേഫാനോസ് നേതൃത്വം നൽകും. വിനയവും സേവനവുമാണ് ക്രിസ്തീയ നേതൃത്വത്തിന്റെ അടിസ്ഥാനം: മാർ സ്റ്റേഫാനോസ് പാദക്ഷാളന കർമ്മത്തിന് ശേഷം ബിഷപ്പ് നൽകിയ സന്ദേശത്തിൽ, വിനയത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. “യഥാർത്ഥ ക്രിസ്തീയ ജീവിതം എന്നത് അധികാരമല്ല, മറിച്ച് സ്നേഹത്തിലും ആത്മത്യാഗത്തിലും അധിഷ്ഠിതമായ സേവനമാണ്. വിശുദ്ധ കുർബാന സഭയുടെ ആത്മീയ പോഷണത്തിന്റെയും ഐക്യത്തിന്റെയും ഉറവിടമാണ്,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ പുതിയ പ്രമാണം അനുസരിച്ച് പരസ്പര സ്നേഹത്തിലും കരുണയിലും ജീവിക്കാൻ അദ്ദേഹം ആഹ്വാനം...

Read More