Author: Editorial Team

അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് പ​ങ്കു​വെ​ച്ച​ത്. പ്ര​ഖ്യാ​പ​നം വൈ​കി എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഇ​നി​യും വൈ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം...

Read More

ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വ​ധി​ക്കാ​ൻ ശ്ര​മം; യു​വാ​വും സ​ഹാ​യി​ക​ളും പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭാ​ര്യ​യെ​യും ഭാ​ര്യ​വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും സ​ഹാ​യി​ക​ളും പി​ടി​യി​ൽ. തു​മ്പ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പേ​ട്ട സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള ക​ട​കം​പ​ള്ളി തോ​പ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു ഷാ​ജി (23), ചാ​ക്ക സ്വ​ദേ​ശി അ​നു വി. ​എ​സ്. (ടാ​പ്പ​ർ ഉ​ണ്ണി, 34), വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി ശ​ങ്ക​ർ. എ​സ്. (ക​ണ്ണ​ൻ, 44) എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് പി​ടി​യി​ലാ​യ​ത്. അ​ന​ന്തു ഷാ​ജി​യും ഭാ​ര്യ​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​റ്റി​പ്ര പു​ല്ലു​കാ​ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി, ബി​യ​ർ കു​പ്പി, ക​മ്പി​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ന​ന്തു​വി​ന് താ​മ​സ സൗ​ക​ര്യ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​തി​നാ​ണ് അ​നു, ശ​ങ്ക​ർ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. അ​ന​ന്തു​വി​നെ​തി​രെ തു​മ്പ, പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം കേ​സു​ക​ൾ...

Read More

ഉ​ദ​യ​നി​ധി വീ​ണ്ടും സ​നാ​ത​ന വി​വാ​ദ​ത്തി​ൽ

ചെ​ന്നൈ: സാ​ന​ത​ന ധ​ർ​മം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്നു​വെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. സ​നാ​ത​ന​ധ​ർ​മം നി​രോ​ധി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​മ​ർ​ശ​ത്തെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്റ്റാ​ലി​നെ പു​റ​ത്താ​ക്കു​ക മാ​ത്ര​മ​ല്ല പ​രാ​മ​ർ​ശം നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് വി​എ​ച്ച്പി വ​ക്താ​വ് വി​നോ​ദ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഉ​ദ​യ​നി​ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നും വി​എ​ച്ച്പി...

Read More

കൊ​ച്ചി – ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യ്ൻ സ​ർ​വീ​സ്; പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഇ​ന്ന് മു​ത​ൽ

കൊ​ച്ചി∙ കൊ​ച്ചി – ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യ്ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഇ​ന്ന് മു​ത​ൽ. ഇന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ കൂ​ടി പ​രി​ഗ​ണി​ച്ചാ​വും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ. സ്കൈ​ഹോ​പ്പ് ഏ​വി​യേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ‘ട്വി​ൻ ഓ​ട്ട​ർ’ സീ​പ്ലെ​യി​ൻ ആ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി – അ​ഗ​ത്തി – ക​ൽ​പേ​നി – ക​വ​ര​ത്തി, കൊ​ച്ചി – ക​ട​മ​ത്ത് – കി​ൽ​ത്താ​ൻ – അ​ഗ​ത്തി എ​ന്നീ സെ​ക്ട​റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 12 പ​രീ​ക്ഷ​ണ സ​ർ​വീ​സു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലെ വി​വി​ധ ദ്വീ​പു​ക​ളി​ലേ​ക്ക് ഏ​ക​ദേ​ശം ഒരു മ​ണി​ക്കൂ​ർ മു​ത​ൽ 1.15 മ​ണി​ക്കൂ​ർ വ​രെ സ​മ​യം മ​തി​യാ​കും. നി​ല​വി​ൽ ക​പ്പ​ൽ മാ​ർ​ഗ​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ലി​യ ലാ​ഭ​മാ​ണ്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​യാ​ലാ​ണ് ഓ​പ്പ​റേ​ഷ​ണ​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​ത്. 2024 ന​വം​ബ​റി​ൽ കൊ​ച്ചി ബോ​ൾ​ഗാ​ട്ടി​യി​ൽ നി​ന്ന് ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലേ​ക്ക് ഡി ​ഹാ​വി​ലാ​ൻ​ഡ് കാ​ന​ഡ​യു​ടെ സീ​പ്ലെ​യ്ൻ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. മാ​ട്ടു​പ്പെ​ട്ടി കൂ​ടാ​തെ പ​മ്പ, ആ​ല​പ്പു​ഴ, മ​ല​മ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സീ​പ്ലെ​യ്ൻ സ​ര്‍​വീ​സി​നു​ള്ള ആ​ലോ​ച​ന​ക​ളു​ണ്ട്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ങ്ങ​ളും ഡി​ജി​സി​എ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും അ​വ​സാ​ന​ഘ​ട​ത്തി​ലാ​ണെ​ന്നാ​ണ്...

Read More

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​യ​ർ​ന്നു; പ്ര​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​ടി

ടെ​ഹ്റാ​ൻ: വി​മാ​ന ടി​ക്ക​റ്റ് ഉ​യ​ർ​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. ഹോ​ർ​മൂ​സ് അ​ട​ഞ്ഞ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ ഉ​യ​ർ​ത്തി​ത്. 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 20 ല​ക്ഷം സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. വി​മാ​ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന കാ​ര​ണം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ന്ധ​ന​ത്തി​ന് പു​റ​മെ ഇ​ന്ത്യ​യു​ടെ ജീ​വ​നാ​ഡി​യാ​യ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ വ​ളം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം വി​ല​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല ലോ​ക​ത്ത് 30 ശ​ത​മാ​നം കൂ​ടി. ഇ​തെ​ല്ലാം വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക് ന​യി​ക്കും. യു​എ​ഇ വ്യ​വ​സാ​യ മ​ന്ത്രി​യും അ​ഡ്നോ​ക്ക് ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ ഡോ.​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ ത​ന്‍റെ സാ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ഒ​റ്റ പ​രി​ഹാ​രം മാ​ത്രം. ഹോ​ർ​മൂ​സ് തു​റ​ക്കു​ക. സ്വ​ത​ന്ത്ര​മാ​യ ക​പ്പ​ൽ ഗ​താ​ഗ​ത​വും ച​ര​ക്കു നീ​ക്ക​വും പു​ന​രാ​രം​ഭി​ക്കു​ക. ഓ​രോ ദി​വ​സ​വും ലോ​ക​ത്തെ ഓ​രോ കു​ടും​ബ​ത്തി​ലും ഫാ​ക്ട​റി​ക​ളി​ലും സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ലും ഭാ​രി​ച്ച ചെ​ല​വ്...

Read More