Author: Editorial Team

വലുത് വരാനിരിക്കുന്നു? ഇറാനെ ആശങ്കയിലാക്കി ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഒൻപത് തവണ പർദിസ് മേഖലയിൽ ഭൂചലനം

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പർദിസ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഒൻപതോളം ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇതിൽ ഏറ്റവും ശക്തമായത്. സാധാരണയായി ടെഹ്‌റാൻ മേഖലയിൽ ഭൂചലനങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഒരേ രാത്രി തന്നെ ഒൻപതോളം പ്രകമ്പനങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണ്. റാനിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ ‘മോഷാ ഫോൾട്ട്’ പരിധിയിലാണ് ഈ ചലനങ്ങൾ ഉണ്ടായത്. ഇത് വലിയൊരു ഭൂകമ്പത്തിന്റെ മുന്നോടിയാണോ അതോ ഭൂമിക്കടിയിലെ ഊർജ്ജം ചെറിയ തോതിൽ പുറത്തുപോകുന്നതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ തുടർ ചലനങ്ങളിൽ നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഭയന്ന ജനങ്ങൾ രാത്രി തെരുവുകളിലും പാർക്കുകളിലുമാണ് കഴിഞ്ഞത്. 1.4 കോടിയിലധികം ജനങ്ങൾ താമസിക്കുന്ന ടെഹ്‌റാൻ നഗരം മൂന്ന് പ്രധാന ഭൗമപാളികൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു വലിയ ഭൂകമ്പമുണ്ടായാൽ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാകുമെന്ന് സീസ്‌മോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ദുർബലമായ കെട്ടിട നിർമ്മാണ രീതികളും ജനസാന്ദ്രതയും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമാകും. 2003-ൽ ബാം നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 30,000-ത്തിലധികം പേർ കൊല്ലപ്പെട്ട ഓർമ്മകളിലാണ് ഇപ്പോഴും ഇറാൻ ജനതയുള്ളത്. ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള ദുരന്തനിവാരണ സേനകളും അതീവ...

Read More

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ബിഹാറില്‍

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നളന്ദയിലാണ് വെറും ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. നിലവില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.കേസിലെ പ്രധാന പ്രതിയടക്കം 12 പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും നിയമനടപടികള്‍ വേഗത്തിലാക്കുമെന്നും പോലീസ്...

Read More

സുരക്ഷാ വാഹനവ്യൂഹം കുറയ്ക്കാൻ എസ്പിജിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം; സർക്കാർ വകുപ്പുകളിലും ചെലവ് ചുരുക്കൽ

ന്യൂഡൽഹി: സർക്കാർതലത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്വന്തം സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബ്ലൂ ബുക്കിലെ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ എസ്പിജി നടപടികൾ ആരംഭിച്ചു. പുതിയ വാഹനങ്ങൾ വാങ്ങി അധിക സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ നിലവിലുള്ള വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിൽ ഇന്ധന ഉപഭോഗവും സ്വർണ്ണ ഉപഭോഗവും കുറയ്ക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക തലത്തിൽ തന്നെ അദ്ദേഹം മാറ്റങ്ങൾക്ക് തുടക്കമിട്ടത്. വരും ദിവസങ്ങളിൽ എല്ലാ സർക്കാർ വകുപ്പുകളിലും കർശനമായ ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടായേക്കും. ഉദ്യോഗസ്ഥരോട് മെട്രോ ട്രെയിനുകളെ കൂടുതൽ ആശ്രയിക്കാനും, കാർപൂളിംഗ് നടത്താനും, ആഡംബര വിരുന്നുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്തതായാണ്...

Read More

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു ഇടിഎം മെഷീന്‍ വഴി ടിക്കറ്റ് നല്‍കിയത്.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള്‍ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചു . നിശ്ചിത സമയത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് കെഎസ്ആര്‍ടിസി പറയുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായതായും സംവിധാനം നിലവില്‍ നിര്‍ത്തുന്നതുമായാണ് അറിയിക്കുന്നത്. പുതിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരണത്തിനു ശേഷം ആയിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടാവുക. അതേസമയം യാത്രക്കാരുടെ അനുമതിയില്ലാതെ പുതിയ നേതൃത്വം നിലവില്‍ വരാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനവും...

Read More

119 അല്ല, 144 ന്‍റെ കരുത്ത്! 6 മാസത്തേക്ക് വിജയ് സർക്കാർ സുരക്ഷിതം, വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; സഭയിൽ രണ്ടായി പിളർന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വിജയം കൈവരിച്ചു. 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 117 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 119 എം എൽ എമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിനെ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ എ ഐ എ ഡി എം കെയിലെ 25 വിമത എം എൽ എമാർ പിന്തുണച്ചത് വലിയ നേട്ടമായി. എ ഐ എ ഡി എം കെ രണ്ടായി പിളരുന്നതിന് കൂടിയാണ് വിശ്വാസ വോട്ടെടുപ്പിനിടെ സഭ സാക്ഷ്യം വഹിച്ചത്. 25 വിമതർ വിജയ് സർക്കാരിനെ പിന്തുണച്ചപ്പോൾ ഇ പി എസ് പക്ഷത്തെ 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡി എം കെ അംഗങ്ങൾ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് കൂടാതെ അഞ്ച് എം എൽ എമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു. വിശ്വാസം നേടിയതോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം...

Read More