ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് പ​ങ്കു​വെ​ച്ച​ത്. പ്ര​ഖ്യാ​പ​നം വൈ​കി എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഇ​നി​യും വൈ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.