ഡെ​ൻ​വ​ർ: റ​ൺ​വേ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആ​ളെ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഡെ​ൻ​വ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും 224 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി.

ഫ്രോ​ണ്ടി​യ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഫ്ലൈ​റ്റ് 4345 (എ​യ​ർ​ബ​സ് എ321) ​ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റ​ൺ​വേ​യു​ടെ സു​ര​ക്ഷാ​വേ​ലി ചാ​ടി​ക്ക​ട​ന്ന് ഓ​ടി​യെ​ത്തി​യ വ്യ​ക്തി​യെ വി​മാ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ കാ​ബി​നി​ൽ പു​ക നി​റ​ഞ്ഞ​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഉ​ട​ൻ ത​ന്നെ ഡെ​ൻ​വ​ർ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ത്തി തീ ​അ​ണ​യ്ക്കു​ക​യും യാ​ത്ര​ക്കാ​രെ​യും ഏ​ഴ് ക്രൂ ​അം​ഗ​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. 12 യാ​ത്ര​ക്കാ​ർ​ക്ക് ഒ​ഴി​പ്പി​ക്ക​ലി​നി​ടെ നി​സാ​ര പ​രി​ക്കേ​റ്റു. ഇ​തി​ൽ അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ലം​ഘി​ച്ച് മ​ന​പൂ​ർ​വ​മാ​ണ് ഒ​രാ​ൾ റ​ൺ​വേ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്ന് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ൺ ഡ​ഫി പ​റ​ഞ്ഞു. ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് റ​ൺ​വേ അ​ട​യ്ക്കു​ക​യും ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ഉ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചോ ഉ​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മി​ക്ക യാ​ത്ര​ക്കാ​രെ​യും പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക് അ​യ​ച്ചു.