കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിലുണ്ടായ സംഭവത്തിൽ തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
കോതമംഗലം ബസേലിയോസ് ദന്തൽ കോളജ് വിദ്യാർഥികളാണിവർ. സംഘത്തിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. അവധി ദിവസമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. ഇടമലയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്ക് എത്തുന്നത്.
അതുകൊണ്ട് തന്നെ വേനൽക്കാലത്തും നിറയെ വെള്ളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



