Author: Editorial Team

വ​ര​വ് കു​റ​ഞ്ഞു, പോ​ത്തി​റ​ച്ചി കി​ട്ടാ​ക്ക​നി​

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പോ​ത്തി​റ​ച്ചി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ക​ശാ​പ്പി​നു​ള്ള ഉ​രു​ക്ക​ളെ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​ണ് ക​ശാ​പ്പി​നു​ള്ള പോ​ത്തു​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. പോ​ത്തി​റ​ച്ചി വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​യ്ക്ക് ഉ​രു​ക്ക​ളെ വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് വി​ന​യാ​യ​ത്. ഇ​തേത്തു​ട​ര്‍​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍നി​ന്ന് ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കി​ലോ​യ്ക്ക് 220 രൂ​പ​യ്ക്കാ​ണ് ഇ​ട​നി​ല​ക്കാ​രി​ല്‍നി​ന്ന് ഉ​രു​ക്ക​ളെ വാ​ങ്ങി​യി​രു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് വി​ല 310 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡ് നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ യാ​ത്രാ​ചെ​ല​വ് ഉ​ള്‍​പ്പെ​ടെ വ​ലി​യ തു​ക ചെ​ല​വാ​കു​ന്നു​ണ്ട്. കൊ​ണ്ടു​വ​രു​ന്ന ഉ​രു​ക്ക​ള്‍ യാ​ത്രാ​മ​ധ്യേ ച​ത്തു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ങ്ങ​നെ​വ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ന​ഷ്ടം വീ​ണ്ടും വ​ര്‍​ധി​ക്കും. അ​തി​നാ​ല്‍ കൂ​ടി​യ വി​ല​യ്ക്ക് അ​വി​ടെ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​ള്ള അ​വ​സ​രം കൈ​വ​ന്ന​തോ​ടെ ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ടു​ത​ല്‍​പേ​രും അ​വി​ടെ വി​ല്‍​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് കു​ഴ​ല്‍​മ​ന്ദം, നെ​ല്ലി​മോ​ളം, വാ​ണി​യം​കു​ളം, പെ​രു​മ്പി​ലാ​വ് എ​ന്നീ മാ​ര്‍​ക്ക​റ്റു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഉ​രു​ക്ക​ളു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.നി​ല​വി​ലെ സ്ഥി​തി​യി​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച് ന​ല്‍​കി​യാ​ല്‍ പോ​ലും ആ​വ​ശ്യ​ത്തി​ന് ഉ​രു​ക്ക​ളെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് കോ​ള്‍​ഡ് സ്റ്റോ​റേ​ജ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഉ​രു​ക്ക​ള്‍​ക്ക് വി​ല വ​ര്‍​ധി​ച്ച​തി​നാ​ല്‍ നി​ല​വി​ലെ വി​ല​യ്ക്ക് മാം​സം വി​റ്റ​ഴി​ച്ചാ​ല്‍ ബി​സി​ന​സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ട്ടു​തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല​യും ഉ​യ​രു​ക​യാ​ണ്. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് കി​ലോ​യ്ക്ക് 170 രൂ​പ​യാ​യി​രു​ന്നു വി​ല. സ​മീ​പ ദി​വ​സം വ​രെ 140-145 തോ​തി​ലാ​യി​രു​ന്ന വി​ല​യാ​ണ് പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​ത്. ക​ടു​ത്ത വേ​ന​ല്‍​ചൂ​ടി​ല്‍ നി​ര​വ​ധി ഫാ​മു​ക​ളി​ല്‍ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പോ​യി​രു​ന്നു. ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന അ​നു​സ​രി​ച്ച് വി​പ​ണ​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ഴ്ച​യി​ല്‍ 1.50 ല​ക്ഷം കി​ലോ കോ​ഴി​യി​റ​ച്ചി​യെ​ങ്കി​ലും വേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. സ​മീ​പ​കാ​ല​യ​ള​വി​ല്‍ കോ​ഴി​യി​റ​ച്ചി​വി​ഭ​വ​ങ്ങ​ള്‍​ക്കു​ണ്ടാ​യ ഡി​മാ​ൻ​ഡ് വീ​ണ്ടും വി​ല വ​ര്‍​ധി​ക്കാ​ന്‍...

Read More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ആശ്വാസം; രണ്ട് ദിവസത്തിന് ശേഷം വില താഴോട്ട്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ നിരക്കിൽ തുടർന്ന വിപണിയിലാണ് ഇന്നത്തെ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. മെയ് 7 ന് ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയ വിപണിയിൽ പിന്നീടുള്ള ദിനങ്ങളിൽ ഇടിവാണ് കാണാനാകുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,560 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,945 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ...

Read More

കേരള മുഖ്യമന്ത്രി ആരാകും? സസ്‌പെൻസ് ഏഴാം ദിവസത്തിലേക്ക്; കോൺഗ്രസിൽ ഗ്രൂപ്പ് പോരും പോസ്റ്റർ യുദ്ധവും രൂക്ഷം

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളെല്ലാം മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് കഴിഞ്ഞിട്ടും, കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഏഴാം ദിവസവും അനിശ്ചിതത്വത്തിൽ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികൾ തമ്മിലുള്ള ഗ്രൂപ്പ് പോരും പോസ്റ്റർ യുദ്ധവും മുറുകുന്നതിനിടെ ഹൈക്കമാൻഡ് ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നിരുന്നു. രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഞായറാഴ്ച കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്...

Read More

നാണമില്ലാത്ത നടപടി, ഉത്തരവാദിത്തമില്ലായ്മ; ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കെ.സി വേണുഗോപാൽ

ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും മാറ്റിവെക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. നിലവിലുള്ള ഇറാൻ-യുഎസ് യുദ്ധത്തിനിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും സാധാരണക്കാരുടെ മേൽ ഭാരം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ആഗോള ഊർജ്ജ പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ലജ്ജാകരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. “മൂന്ന് മാസമായി ഇറാൻ-യുഎസ് യുദ്ധം തുടരുന്നു, എന്നിട്ടും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സാധാരണക്കാരെ അസൗകര്യങ്ങളിലേക്ക് തള്ളിവിടുന്നത് നാണമില്ലാത്തതും ഉത്തരവാദിത്തമില്ലാത്തതുമായ നടപടിയാണ്,” വേണുഗോപാൽ എക്സിൽ...

Read More

ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിക്ക് ഒരു വർഷം; ഭയാനകമായ പ്രത്യാഘാതമുണ്ടാകുമെന്ന് വീണ്ടും ഇന്ത്യയ്ക്ക് അസിം മുനീറിൻ്റെ ഭീഷണി

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭാവിയിൽ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം അത്യന്തം അപകടകരവും ദൂരവ്യാപകവും ശത്രുവിന് വേദനയേറിയതുമായിരിക്കുമെന്ന് അദ്ദേഹം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ (GHQ) നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുനീറിന്റെ ഭീഷണി മുഴക്കൽ എന്ന് പാകിസ്ഥാൻ പത്രമായ ‘ഡോൺ’ റിപ്പോർട്ട്...

Read More