Author: Editorial Team

നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ആ​വ​ണ​ങ്കോ​ട് റോ​ഡ​രി​കി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. റെ​യി​ൽ​വേ ഗ​തി ശ​ക്തി വി​ഭാ​ഗം അ​ങ്ക​മാ​ലി സു​വി​ധ എ​ന്‍റ​ർ​പ്രൈ​സ​സി​നാ​ണ് നി​ർ​മാ​ണ ക​രാ​ർ . ആ​ദ്യ​ഘ​ട്ടം ഒ​ന്പ​ത് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നു പ​ത്തു​കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോം നി​ർ​മി​ക്കേ​ണ്ട ഭാ​ഗം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി​ത്തു​ട​ങ്ങി. 600 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം, ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, യാ​ത്ര​ക്കാ​ർ​ക്ക് ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി എ​ന്നി​വ ഉ​ണ്ടാ​കും. വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ജ​ല​പാ​ത​യും മെ​ട്രോ റെ​യി​ലും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ വ്യോ​മ-​റെ​യി​ൽ -റോ​ഡ് -ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​ത് അ​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കും. 2010ൽ ​റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ത​ട​സ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഇ​ട​പെ​ട്ടാ​ണ് പ​ഴ​യ ഫ​യ​ലു​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റെ​യി​ൽ​വേ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ക​ർ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഇ​വി​ടെ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മാ​ണ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്. കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നു​പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര-​സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് അ​ന്നു​ത​ന്നെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. അ​തോ​ടൊ​പ്പം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​നും സി​യാ​ൽ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.16 വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ന്ദേ​ഭാ​ര​ത്, രാ​ജ​ധാ​നി പ്രീ​മി​യം ട്രെ​യി​നു​ക​ൾ​ക്കും ഐ​ആ​ർ​സി​ടി​സി ടൂ​റി​സ്റ്റ് പാ​ക്കേ​ജ് ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഏ​റെ...

Read More

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ്; മു​പ്പ​തോ​ളം വീ​ടു​ക​ൾ​കൂ​ടി ഇ​ന്ന് സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും. നി​ല​വി​ൽ 83 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ ഇ​നി​യും താ​മ​സം തു​ട​ങ്ങി​യി​ട്ടി​ല്ല. 178 വീ​ടു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം തു​ട​ങ്ങു​മെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് 178 വീ​ടു​ക​ളി​ലും താ​മ​സം തു​ട​ങ്ങാ​ൻ ആ​കു​മോ എ​ന്ന​തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ഈ ​മാ​സം അ​വ​സാ​നം 178 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ പു​തി​യ...

Read More

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം; കോ​ൺ​ഗ്ര​സി​ലെ പോ​ര് അ​ട​ങ്ങി​യ ശേ​ഷം പ്ര​ഖ്യാ​പ​നം മ​തി​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പോ​ര് അ​ട​ങ്ങി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പ​നം മ​തി​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ൽ ധാ​ര​ണ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്ന് നേ​താ​ക്ക​ളും. മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​മ്പോ​ഴും വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന് ചേ​രി​യും. കെ.​സി. വേ​ണു​ഗോ​പാ​ൽ ത​ന്നെ​യാ​യി​രി​ക്കും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് കെ.​സി ഗ്രൂ​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ഐ​സി​സി കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്ന​തി​ലാ​ണ് വി.​ഡി പ​ക്ഷ​ത്തി​ന്‍റെ​യും ആ​ർ.​സി പ​ക്ഷ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സം. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ അ​റി​യി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡു​മാ​യി എ​ല്ലാം സം​സാ​രി​ച്ചു. പാ​ർ​ട്ടി യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. അ​ത് എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും. ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

Read More

കാസർഗോഡ് ജില്ലയിൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ദേ​ശീ​യ​പാ​ത​യി​ൽ വി​ള്ള​ലു​ക​ൾ

തൃ​​ക്ക​​രി​​പ്പൂ​​ർ (കാസർഗോഡ്): പി​​ലി​​ക്കോ​​ട് മ​​ട്ട​​ലാ​​യി​​യി​​ൽ നി​​ര്‍​മാ​​ണം പൂ​​ർ​​ത്തി​​യാ​​യ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ വേ​​ന​​ൽ​​മ​​ഴ​​യ്ക്കു പി​​ന്നാ​​ലെ വി​​ള്ള​​ലു​​ക​​ൾ രൂ​​പ​​പ്പെ​​ട്ടു.മേ​​ൽ​​മ​​ട്ട​​ലാ​​യി ശി​​വ​​ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം 50 മീ​​റ്റ​​റോ​​ളം നീ​​ള​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​ള്ള​​ലു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. നി​​ര്‍​മാ​​ണ ക​​രാ​​റു​​കാ​​രാ​​യ മേ​​ഘ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും സ്ഥ​​ല​​ത്തെ​​ത്തി പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. വി​​ള്ള​​ലു​​ക​​ൾ ക​​ണ്ട ഭാ​​ഗ​​ത്തെ ടാ​​റിം​​ഗ് അ​​ട​​ർ​​ത്തി​​മാ​​റ്റി റീ ​​ടാ​​റിം​​ഗ് ന​​ട​​ത്താ​​നാ​​ണ് ശ്ര​​മം. ടാ​​റിം​​ഗി​​നു മു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് വി​​ള്ള​​ലു​​ക​​ളു​​ണ്ടാ​​യ​​തെ​​ന്നാ​​ണ് നി​​ർ​​മാ​​ണ ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യ ഭാ​​ഗ​​ത്ത് ഉ​​ള്ളി​​ൽ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ൽ വി​​ള്ള​​ലു​​ക​​ൾ ഉ​​ണ്ടാ​​കാ​​മെ​​ന്നും അ​​തി​​നു​​മു​​ക​​ളി​​ൽ ടാ​​റിം​​ഗ് ന​​ട​​ത്തി മൂ​​ടി​​വ​​യ്ക്കാ​​നു​​ള്ള ശ്ര​​മം പി​​ന്നീ​​ട് വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ച്ചേ​​ക്കാ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ​​യും ദേ​​ശീ​​യ​​പാ​​ത അ​​ധി​​കൃ​​ത​​രു​​ടെ​​യും അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം. ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും സം​​ര​​ക്ഷ​​ണ ഭി​​ത്തി കെ​​ട്ടി മ​​ണ്ണി​​ട്ടു​​യ​​ര്‍​ത്തി​​യാ​​ണ് ഈ ​​ഭാ​​ഗ​​ത്ത് ദേ​​ശീ​​യ​​പാ​​ത നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ച​​തു​​പ്പി​​ന്‍റെ സ്വ​​ഭാ​​വ​​മു​​ള്ള നി​​ല​​വും ഉ​​റ​​പ്പു​​കു​​റ​​ഞ്ഞ മ​​ണ്ണു​​മാ​​യ​​തി​​നാ​​ൽ മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യു​​ള്ള നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്ക് ബ​​ല​​ക്ഷ​​യ​​മു​​ണ്ടാ​​കാ​​നി​​ട​​യു​​ണ്ടെ​​ന്ന് സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തി​​യി​​രു​​ന്നു. കൃ​​ത്യ​​മാ​​യ പ​​ഠ​​ന​​ങ്ങ​​ളൊ​​ന്നും ന​​ട​​ത്താ​​തെ​​യാ​​ണ് ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യു​​ള്ള ദേ​​ശീ​​യ​​പാ​​ത നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന പ​​രാ​​തി​​യും ഉ​​യ​​ർ​​ന്നി​​രു​​ന്നു. നി​​ര്‍​മാ​​ണം ഏ​​താ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ ഭാ​​ഗം മ​​ഴ​​ക്കാ​​ലം തു​​ട​​ങ്ങു​​ന്ന​​തി​​നു​​മു​​മ്പ് വാ​​ഹ​​ന ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​നി​​രിക്കേ​​യാ​​ണ് വി​​ള്ള​​ലു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​തെ ഈ ​​ഭാ​​ഗം ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. പി​​ലി​​ക്കോ​​ട് മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി നി​​ർ​​മി​​ച്ച ദേ​​ശീ​​യ​​പാ​​ത​​യി​​ൽ വി​​ള്ള​​ലു​​ക​​ളു​​ണ്ടാ​​യ​​തോ​​ടെ തൊ​​ട്ട​​ടു​​ത്ത നീ​​ലേ​​ശ്വ​​ര​​ത്ത് മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യു​​ള്ള പാ​​ത നി​​ർ​​മാ​​ണ​​ത്തി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന സ​​മ​​ര​​ത്തി​​ന് ശ​​ക്തി​​യേ​​റി. ര​​ണ്ടു സ്ഥ​​ല​​ങ്ങ​​ൾ​​ക്കു​​മി​​ട​​യി​​ൽ ചെ​​റു​​വ​​ത്തൂ​​ർ ഭാ​​ഗ​​ത്തും മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യു​​ള്ള പാ​​ത​​യ്ക്ക് ബ​​ല​​ക്ഷ​​യ​​മു​​ണ്ടെ​​ന്ന സൂ​​ച​​ന​​യെത്തുട​​ർ​​ന്ന് വ​​ശ​​ങ്ങ​​ളി​​ൽ വീ​​ണ്ടും കോ​​ൺ​​ക്രീ​​റ്റ് ചെ​​യ്ത്...

Read More

അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​നം: മു​ഖ്യ​പ്ര​തി​യെ യു​പി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി

ആ​​​ലു​​​വ: പോ​​​ലീ​​​സി​​​ന്‍റെ​​​യ​​​ട​​​ക്കം വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വ​​​ദാ​​​ന ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി. കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​ൽ​​​നാ​​​ട് അ​​​ൽ നി​​​ഹാ​​​മ​​​ത്ത് മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് ന​​​ജീ​​​ബി(53)​​​നെ​​​യാ​​​ണ് റൂ​​​റ​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല ബൈ​​​ത്തു​​​ൽ​​​റ​​​ഹ്മ വീ​​​ട്ടി​​​ൽ റ​​​ഷീ​​​ദ(37)​​​യെ കു​​​ന്ന​​​ത്തു​​​നാ​​​ട് പോ​​​ലീ​​​സ് നേരത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​നി​​​ന്ന് പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.പോ​​​ലീ​​​സ് പി​​​ന്നാ​​​ലെ​​​യു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്ത് ഇ​​​യാ​​​ൾ മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.കൊ​​​ച്ചി​​​യി​​​ൽ​നി​​​ന്ന് പ്ര​​​തി വി​​​മാ​​​ന മാ​​​ർ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പി​​​ന്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും എ​​​ത്തി. രാ​​​ത്രി ഗാസിയാ​​​ബാ​​​ദി​​​ലേ​​​ക്ക് ക​​​ട​​​ന്ന ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തി​​​ച്ചു. കു​​​ന്ന​​​ത്തു​​​നാ​​​ട് കു​​​മാ​​​ര​​​പു​​​രം മോ​​​റ​​​ക്കാ​​​ല ത​​​ടി​​​യ​​​ൻ വീ​​​ട്ടി​​​ൽ സ​​​ണ്ണി വ​​​ർ​​​ഗീ​​​സ് (56), ഭാ​​​ര്യ സി​​​നി വ​​​ർ​​​ഗീ​​​സ് (50), ചേ​​​ല​​​ക്കു​​​ളം ക​​​വു​​​ങ്ങ​​​പ്പ​​​റ​​​മ്പ് കു​​​ഴി​​​ക്കാ​​​ട​​​ൻ വീ​​​ട്ടി​​​ൽ സ​​​നോ​​​ജ് (32) എ​​​ന്നി​​​വ​​​രെ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലും ശ്രീ​​​ജ, സു​​​ധീ​​​ർ, വി​​​നോ​​​ദ് എ​​​ന്നി​​​വ​​​രെ കൊ​​​ല്ലം കി​​​ളി​​​ക്ക​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പെ​​​രു​​​മ്പാ​​​വൂ​​​ർ എ​​​എ​​​സ്പി ഹാ​​​ർ​​​ദി​​​ക് മീ​​​ണ കു​​​ന്ന​​​ത്തു​​​നാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്‌ടർ എ​​​സ്. ശി​​​വ​​​ലാ​​​ൽ, എ​​​സ്ഐ എം. ​​​അ​​​ഭി​​​ജി​​​ത്ത്, എ​​​എ​​​സ്ഐ യു. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സി​​​പി​​​ഒ ഒ.​​​എ​​​സ്. ബി​​​ൻ​​​രാ​​​ജ് എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ...

Read More