സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ നിരക്കിൽ തുടർന്ന വിപണിയിലാണ് ഇന്നത്തെ ഇടിവ്.
പവന് 160 രൂപയാണ് കുറഞ്ഞത്. മെയ് 7 ന് ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയ വിപണിയിൽ പിന്നീടുള്ള ദിനങ്ങളിൽ ഇടിവാണ് കാണാനാകുന്നത്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,560 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,945 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.



