Author: Editorial Team

 അസമിൽ വീണ്ടും ഹിമന്ത യുഗം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവായ ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച അസം മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു. റെക്കോർഡ് ഭൂരിപക്ഷത്തോടെ പാർട്ടി വീണ്ടും അധികാരത്തിലെത്തിയതോടെ, സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് തുടർച്ചയായ മൂന്നാം തവണയും വഴിയൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പാർട്ടിയിലെ മറ്റ് പ്രമുഖരും പങ്കെടുത്ത ഉന്നത ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ശർമ്മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശർമ്മയ്‌ക്കൊപ്പം, മുതിർന്ന ബിജെപി നേതാക്കളായ രാമേശ്വർ തെലി, അജന്ത നിയോഗ്, എജിപി പ്രസിഡന്റ് അതുൽ ബോറ, ബിപിഎഫ് എംഎൽഎ ചരൺ ബോറോ എന്നീ നാല് മന്ത്രിമാരും ചൊവ്വാഴ്ച സത്യപ്രതിജ്ഞ...

Read More

രാജസ്ഥാനിലെ ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി 2026 റദ്ദാക്കി, സിബിഐ അന്വേഷണം നടത്തും

ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) 2026 റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ‘സാധ്യത ചോദ്യപേപ്പറിൽ’ യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് നടപടി.  ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ഇപ്പോൾ ഇടപെട്ടിരിക്കുകയാണ്. സംഭവത്തിൽ സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ, പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും...

Read More

തമിഴകത്ത് വീണ്ടും ട്വിസ്റ്റ്; ഒറ്റ വോട്ട് ജയത്തിൽ നിർണായക വിധി

തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വിജയിയുടെ ടി.വി.കെയ്ക്ക് തിരിച്ചടി. തിരുപ്പത്തൂരിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടി.വി.കെ എം.എൽ.എ ആർ. സീനിവാസ സേതുപതിയെ തമിഴ്‌നാട് നിയമസഭയുടെ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി വിലക്കി. തിരുപ്പത്തൂർ മണ്ഡലത്തിൽ കേവലം ഒരു വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്.  ഈ വിജയം ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർത്ഥി മുൻ മന്ത്രി കെ.ആർ പെരിയകറുപ്പൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സേതുപതിക്ക് 83,375 വോട്ടുകൾ ലഭിച്ചപ്പോൾ പെരിയറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ...

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പൂട്ടും; ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവുമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്. ഇതിലൂടെ പ്രതിമാസം നാല് കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 48,344 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കുകള്‍. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെയും പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്നുമാണ്...

Read More

സ്കൂളുകൾ ഓൺലൈനാക്കണം, രാജ്യം വർക്ക്ഫ്രം ഹോമിലേക്ക് മാറുക; ആ​വർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അമേരിക്ക–ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ ഉപയോഗിക്കണമെന്നും, സർക്കാർ-സ്വകാര്യ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശനാണ്യ ശേഖരത്തിനും ഇറക്കുമതി ആശ്രയത്വത്തിനും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണ്. യുദ്ധാവസ്ഥ തുടരുന്നതിനാൽ ആഗോള വിതരണ ശൃംഖലകൾ തകരാറിലായതും ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയർന്നതുമാണ് ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയുടെ ഇറക്കുമതിയിൽ വലിയൊരു വിഹിതം ക്രൂഡ് ഓയിലാണ്. എണ്ണ വിതരണം ചെയ്യുന്ന മേഖല ഇപ്പോൾ സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിലാണ്. അതിനാൽ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ രാജ്യത്തിന്റെ താൽപര്യത്തിനായി എല്ലാവരും...

Read More