Author: Editorial Team

പ്രതിശ്രുത വരനരികിൽ പ്രഫുല്ലയ്ക്കും അന്ത്യനിദ്ര; മകളുടെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി

കാസർഗോഡ്: കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട പ്രതിശ്രുത വധു പ്രഫുല്ലയുടെ മൃതദേഹം തമിഴ്‌നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു. വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുതവരനരികിൽ തന്നെയും സംസ്ക്കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം പിതാവും കുടുംബവും ചേർന്ന് നിറവേറ്റി. ബാങ്ക് ജീവനക്കാനായ തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി പത്തു ദിവസം മുൻപ് മരിച്ചത്. മണിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്‌ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ’ സംസ്ക്കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പ്രഫുല്ലയുടെ വീട്ടുകാർ മണിയുടെ വീട്ടുകാരെ അറിയിച്ചു. ഇരുകുടുംബങ്ങളും പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം സഫലമാക്കാൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആംബുലൻസിൽ തമിഴ്‌നാട്ടിലെ മണിയുടെ നാട്ടിൽ എത്തിച്ചു. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ്, മുൻ പഞ്ചായത്തംഗം രവിരാജ്, ബന്ധുവായ ലോകേഷ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. ആചാരപരമായ ചടങ്ങുകളോടെയാണ് മണിയുടെ കുഴിമാടത്തിനരികിൽ പ്രഫുല്ലയെയും സംസ്‌കരിച്ചത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം കണ്ണീരണിയിച്ചു കൊണ്ടാണ് പ്രഫുല്ല ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്)...

Read More

‘സലീമയ്ക്ക് ഓറൽ കാൻസറായിരുന്നു, മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്’: സീമ ജി നായർ

നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി സലീമയുടെ ആരോഗ്യാവസ്ഥ പങ്കുവെച്ച് നടി സീമ ജി. നായർ. നഖക്ഷതങ്ങൾ, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. സലീമയ്ക്ക് ഓറൽ കാൻസർ ആയിരുന്നുവെന്നും ചികിത്സയിൽ അതെല്ലാം മാറിയെന്നും സീമ ഫേസ്ബു്ക്ക് പോസ്റ്റിൽ പറഞ്ഞു. എൺപതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സജീവമായിരുന്ന സലീമ പിന്നീട് സിനിമയിൽ നിന്നും വലിയ ഇടവേളയെടുത്തിരുന്നു. സലീമയ്ക്ക് ഇപ്പോൾ വേണ്ടത് പണമാണെന്നും അതുകൊണ്ട് സിനിമയിലോ സീരിയലിലോ ആരെങ്കിലും അവസരങ്ങൾ നൽകണമെന്ന് സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു. സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുൻ പരിചയമില്ല ,കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ. ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ.. കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു.. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി, ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്.. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു… അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു.. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല.. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം.. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ...

Read More

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ രാഹുലിനെ...

Read More

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ; പ്രതിപക്ഷ ഉപനേതാവ് പദവി CPIക്കില്ല

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തിൽ തീരുമാനമെന്ന് പിണറായി വിജയൻ. ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തിൽ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാൾ ജൂനിയറായ മുഖ്യമന്ത്രി വന്നാൽ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. പാർട്ടിയിൽ നിന്ന് എതിർപ്പ് വന്നാലും സ്ഥാനമേറ്റെടുക്കില്ലെന്നാണ് പിണറായി വിജയന്റെ നിലപാടെന്നാണ് നിലപാട്. അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ല. ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ ആവശ്യത്തിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. മുന്നണിയിൽ പറയാതെ നിലപാട് പരസ്യമാക്കിയതിലാണ് അമർഷം. അതേസമയം കോൺ​ഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡുമായി ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ്...

Read More

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇത്തരം വാർത്തകൾ വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും അന്വേഷണം പൂർത്തിയാക്കാൻ ഏജൻസികൾക്ക് സമയം നൽകണമെന്നും എൻടിഎ ആവശ്യപ്പെട്ടു. മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നും എൻടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നുവെന്നും എൻടിഎ...

Read More