Author: Editorial Team

ഹോർമുസ് കടലിടുക്കിനു ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം

ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച്‌ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യം തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ബോംബുകൾ...

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ 9ന് പൊതുഅവധി

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരി ക്കുമെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക്...

Read More

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

വാഷിങ്ടണ്‍: ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെയും ബ്രിട്ടന്റെയും സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യം വച്ച് രണ്ട് ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. രണ്ടു മിസൈലുകളും അമേരിക്ക നശിപ്പിച്ചെങ്കിലും എങ്ങിനെയാണ് 4000 കിലോമീറ്റര്‍ വരെ അകലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ എത്തി എന്നതില്‍ ആശങ്ക. ഇറാന്‍ മിസൈലുകളുടെ പരമാവധി ദൂരപരിധി 2000 മുതല്‍ 2500 കിലോമീറ്റര്‍ വരെ എന്നാണ് ഇതുവരെ കരുതിയിരുന്നത്. ‘ഇറാന്റെ മിസൈലുകളുടെ ദൂരപരിധി ശത്രുക്കൾ സങ്കൽപ്പിച്ചതിലും അപ്പുറമാണെന്ന് കാണിക്കുന്ന സുപ്രധാന ചുവടുവയ്‌പ്പ്’ എന്നാണ് ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ടതിനെ ഇറാനിലെ വാർത്താ ഏജൻസിയായ മെഹ്ർ വിശേഷിപ്പിച്ചത്. 4000 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ഇറാന് കഴിഞ്ഞത് യുഎസിനെയും യൂറോപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ എത്താൻ കഴിയുന്ന മിസൈൽ ദൂരപരിധി 2000 കിലോമീറ്ററാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. രാജ്യത്തിന്റെ മിസൈലുകൾക്ക് 2000 കിലോമീറ്റർ വരെ എത്താൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഡീഗോ ഗാർഷ്യ ഇറാനിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയാണ്. അതായത് ടെഹ്‌റാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പൊതുവായി അംഗീകരിക്കപ്പെട്ട ദൂരത്തിന്റെ ഇരട്ടിയാണിത്. ഇത് ഇറാന്റെ ഇനിയും പുറത്തു വിടാത്ത ചില മിസൈലുകളെയാണ് തുറന്നുകാട്ടുന്നുത്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെയും യുകെയുടെയും തന്ത്രപരമായ ആസൂത്രണത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു യുഎസ് താവളവും പൂർണ്ണമായും എത്തിച്ചേരാനാകാത്തതല്ല എന്നതാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്‌ക്കുണ്ടായ തിരിച്ചടിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയെ ഓർമ്മിപ്പിക്കുന്നത്. ഖുറംശെഹര്‍ 4 ബാലിസ്റ്റിക് മിസൈലോ?​ഇറാന്റെ ഏറ്റവും പുതിയ ‘ഖോറംഷഹർ-4’ (Khorramshahr-4) എന്ന അത്യാധുനിക മിസൈലാണ് ഇതിന് പിന്നിലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ പാത മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ (MaRV) ഉള്ളതിനാൽ ഇതിനെ തകർക്കാൻ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും ഏറെ പ്രയാസമാണ്. ഇതോടെ ലണ്ടനും പാരീസും ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ നഗരങ്ങളും ഇറാന്റെ മിസൈൽ പരിധിയിലാണെന്ന സത്യം ലോകരാജ്യങ്ങളെ വലിയ...

Read More

‘ഞങ്ങൾ വിവാഹം ചെയ്തില്ല, കുടുംബം പോലെ കഴിയുന്നു’; ലിസിക്കൊപ്പം ഒന്നിച്ചെന്ന വാർത്തയിൽ പ്രിയദർശൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് പ്രിയദർശൻ. നടി ലിസിയെ അദ്ദേഹം വിവാഹം ചെയ്യുന്നത് 1990-ലാണ്. പിന്നീട് 2016-ൽ ഇരുവരും വിവാഹമോചിതരായി. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയനും ലിസിയും വീണ്ടും ഒന്നിച്ച് ജീവിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടിയെത്തിയതോടെ അഭ്യൂഹം ശക്തിപ്പെട്ടു. ഒടുവിൽ ഇരുവരും ഒന്നിച്ചുജീവിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു എന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. തങ്ങൾ വിവാഹിതരല്ല എന്നും എന്നാൽ ഒരു കുടുംബം പോലെയാണ് തങ്ങൾ കഴിയുന്നത് എന്നുമാണ് ഇതിനോടുള്ള പ്രതികരണമായി പ്രിയദർശൻ മാതൃഭൂമിയോട് പറഞ്ഞത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, പക്ഷേ തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞതായും മിഡ് ഡേയുടെ...

Read More

എണ്ണ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ, ഇറാന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി അമേരിക്ക താല്‍ക്കാലികമായി ഉപരോധം നീക്കിയതിന് പിന്നാലെ ഇറാനിയന്‍ അസംസ്‌കൃത എണ്ണ വാങ്ങല്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്ന പശ്ചാത്തലത്തില്‍ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം പൂര്‍ണമായി തടയാന്‍ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.  വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി അമേരിക്കയുടെ ദീര്‍ഘകാല നയത്തില്‍ മാറ്റം വരുത്തി നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണ വില്‍ക്കാന്‍ അനുവാദം നല്‍കിയത്. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം ഇറാന്‍ തടയുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഇളവ് അനുവദിച്ചത്. സമാനമായ ഇളവ് ലഭിച്ചതിന് ശേഷമാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലെ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങാനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ഇറാനിയന്‍ എണ്ണ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനികള്‍. അതേസമയം, പണമടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യക്തത തേടി. 2018 ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, ഇന്ത്യ ഇറാനിയന്‍ അസംസ്‌കൃത എണ്ണയുടെ പ്രധാന ഉപഭോക്താക്കളായിരുന്നു. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ ഏകദേശം 11.5 ശതമാനം ഇറാനിയന്‍ ക്രൂഡ് ഇറക്കുമതി ചെയ്തായിരുന്നു പരിഹരിച്ചിരുന്നത്. ഈ മാസം ആദ്യം അമേരിക്ക 30 ദിവസത്തെ ഇളവ് പുറപ്പെടുവിച്ചതിനുശേഷം, ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനകം തന്നെ റഷ്യന്‍ എണ്ണയുടെ വാങ്ങലുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഇതിനകം ഒരു ആഴ്ചയ്ക്കുള്ളില്‍ 30 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി...

Read More