Author: Editorial Team

യുവാവിന്‍റെ പുനര്‍വിവാഹപ്പരസ്യം; സുന്ദരിയായ ചേച്ചിയുടെ പേരുപറഞ്ഞ് പ്രലോഭിപ്പിച്ചു; ആര്യയുടെ വാഗ്ദാനത്തിൽ വീണ യുവാവിന് നഷ്ടമായ കണക്ക് കേട്ടാൽ ഞെട്ടും…

കോ​ഴ​ഞ്ചേ​രി: പു​ന​ര്‍വി​വാ​ഹ​പ്പ​ര​സ്യം ന​ല്‍കി​യ​യാ​ളി​നെ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ലോ​ഭി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ക​ബ​ളി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ ഈ​സ്റ്റ് പു​ത്ത​ന്‍തു​റ വീ​ട്ടി​ല്‍ നി​ന്നും കൃ​ഷ്ണ​പു​രം കു​റ്റി​പ്പു​റം ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി. ​ആ​ര്യ​യെ​യാ​ണ് (36) കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല്ലാ​ട് ക​ട​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ന​ല്‍കി​യ പു​ന​ര്‍വി​വാ​ഹ പ​ര​സ്യം ക​ണ്ട്, 2020 മേ​യ് നാ​ല് മു​ത​ല്‍ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്നും നി​ര​ന്ത​രം വി​ളി​ച്ച ആ​ര്യ, ത​ന്‍റെ സ​ഹോ​ദ​രി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച ശേ​ഷം, മേ​യ് 17 മു​ത​ല്‍ ഡി​സം​ബ​ര്‍ 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​മ്മ​യു​ടെ ചി​കി​ത്സ​യ്‌​ക്കെ​ന്നു​പ​റ​ഞ്ഞു പ​ല​ത​വ​ണ​യാ​യി 4,15,500 രൂ​പ ബാ​ങ്ക് ഇ​ട​പാ​ടി​ലൂ​ടെ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. 22, 180 രൂ​പ വി​ല​യു​ള്ള പു​തി​യ മൊ​ബൈ​ല്‍ ഫോ​ണും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പിക്ക് ​പ​രാ​തി ന​ല്‍കി. കോ​യി​പ്രം എ​സ്‌​ഐ രാ​കേ​ഷ് കു​മാ​ര്‍, പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ര്യ പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ക​ള​വാ​ണെ​ന്നു വ്യ​ക്ത​മാ​യി. പ​ണം ത​ട്ടി​യെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും...

Read More

മാർ ജോയി ആലപ്പാട്ട്: കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും നിറഞ്ഞ ആത്മീയ പിതാവ്

ഷിക്കാഗോ: രണ്ടു ബിഷപ്പുമാരും ഒട്ടേറെ വൈദീകരും, കന്യാസ്‌ത്രീകളും ആലപ്പാട്ട്‌ കുടുംബത്തില്‍ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഈ കുടുംബ പശ്ചാത്തലം തന്നെ ആയിരിക്കാം ഷിക്കാഗോ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഒക്ടോബർ ഒന്നിന് സ്ഥാനാരോഹണം ചെയ്യുന്ന മാർ ജോയി ആലപ്പാട്ട് പിതാവിനെ ദൈവവിളി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. തൃശൂര്‍ കാട്ടൂരിലെ മൂലകുടുംബത്തില്‍ നിന്ന്‌ പറപ്പൂക്കര വന്ന്‌ മുന്‍ഗാമികള്‍ താമസമാക്കിയതാണ്‌. പള്ളിയോട്‌ അടുത്തായിരുന്നു വീട്‌. അതിനാല്‍ പള്ളിയുമായി കൂടുതല്‍ ബന്ധപ്പെട്ട്‌ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കാനായി. എന്തുകൊണ്ടാണ്‌ വൈദീകനായത്‌ എന്ന്‌ കൃത്യമായി പറയാന്‍ ഒരു കാര്യമില്ല. ഇവയെല്ലാം സ്വാധീനിച്ചു, ദൈവം അതിനു വഴിയൊരുക്കി. ഷിക്കാഗോ രൂപതയുടെ സഹായ മെത്രാനായി എട്ടു വർഷം പ്രവർത്തിച്ചുവെങ്കിലും ബന്‍സെന്ന എന്ന രൂപതയുടെ ബിഷപ്പായാണ്‌ മാര്‍പാപ്പ നിയമിച്ചത്‌. ടൂണീഷ്യയില്‍ പണ്ടെങ്ങോ ഉണ്ടായിരുന്ന രൂപതയാണത്‌. ഇപ്പോഴില്ല. ഈ രൂപതയുടെ പേരില്‍ മുമ്പ്‌ ബിഷപ്പുമാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വേറെ ആരുമില്ല. തന്‍റെ പേരുകാരനായ വിശുദ്ധ ജോണ്‍ നെപ്പോമുസിന്‍ ചെക്ക്‌ റിപ്പബ്ലിക്കിലെ വൈദീകനായിരുന്നു. കുമ്പസാര രഹസ്യത്തിന്റെ പേരില്‍ അദ്ദേഹം രക്‌സാക്ഷിത്വം വഹിക്കുകയായിരുന്നു. കേരളത്തില്‍ ചരുക്കം പള്ളികള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ളത്‌. കേരളത്തില്‍ മതഭിന്നതകളില്ലാത്ത നല്ല കാലത്താണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. ജാതിമത ചിന്തകളൊന്നും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. തൃശൂര്‍ പൂരം കാണാന്‍ പോയത്‌ എല്ലാവരും പങ്കെടുക്കുന്ന ആഘോഷമെന്ന നിലയിലാണ്‌.ക്രൈസ്തവർ നടത്തുന്ന വിദ്യാലയങ്ങളിലും ആശുപത്രികളിലുമൊക്കേ മറ്റു മതസ്ഥരാണ്‌ കൂടുതല്‍ വരുന്നത്‌. അവിടെയൊന്നും ഭിന്നതയ്‌ക്ക്‌ പ്രസക്തിയില്ല. സഭകള്‍ തമ്മില്‍ കൂടുതല്‍ യോജിച്ച്‌ മുന്നോട്ടു പോകണമെന്നതില്‍ അദ്ദേഹത്തിന്‌ സംശയമൊന്നുമില്ല. ചിക്കാഗോയില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായി. ന്യുജെഴ്‌സിയിലായിരുന്നപ്പോഴും എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. സഭാ വിശ്വാസികളുടേയും പൊതു സമൂഹത്തിന്റേയും സമഗ്ര വളര്‍ച്ചയ്‌ക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരാകണം ബിഷപ്പുമാര്‍ എന്ന്‌ മാര്‍ ജോയി ആലപ്പാട്ട്‌ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ മുന്നിട്ടിറങ്ങുമ്പോള്‍ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും ഉണ്ടാകാം. സഭാ മക്കളെ വിമര്‍ശിച്ച്‌ പുറംതള്ളാതെ ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്തി ഒറ്റക്കെട്ടായി അത്മായ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട വലിയ ഉത്തരവാദിത്വം തന്റെ അജപാലനത്തിന്റെ ഒരു കാതലായ ഭാഗമെന്നു മനസിലാക്കുന്ന സര്‍വ്വഗ്രാഹിയാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌. സഹവര്‍ത്തിത്വത്തിന്‍റെ മനോഭാവം വളര്‍ത്തണം. ഒരു മേല്‍പ്പട്ടക്കാരനെന്ന നിലയില്‍ എത്തിപ്പെടാവുന്നിടത്തെല്ലാം എത്തുകയും, ചെയ്യാവുന്ന ശുശ്രൂഷകളെല്ലാം ചെയ്യുക എന്നതിലാണ്‌ താന്‍ ഊന്നല്‍ കൊടുക്കുന്നത്‌. പിന്നിട്ട വഴിത്താരകളെപ്പറ്റിയും ഷിക്കാഗോ രൂപതയുടെ ഭാവി പ്രതീക്ഷകളെപ്പറ്റിയും വ്യക്തിപരമായ നിലപാടുകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചോദ്യം: ബിഷപ്പ് സ്ഥാനാരോഹണം വൈകിപ്പോയോ?കോവിഡ് പശ്ചാത്തലത്തിൽ കുറച്ചു വൈകി. ചോദ്യം: പിതാവ് തന്നെയാണ് ബിഷപ്പാകുക എന്നതിൽ സന്ദേഹം ഒന്നും ഉണ്ടായിരുന്നില്ലേ? സ്വാഭാവികമായിട്ടും അങ്ങനെയാണ് പ്രതീക്ഷിക്കുക. മറിച്ചും വന്നിട്ടുള്ള സന്ദർഭങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.സിനഡ് ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. സിനഡ് തീരുമാനിച്ചു റോമിലേക്ക് അറിയിക്കണം.അവസാന തീരുമാനം റോമിൽ നിന്ന് എടുക്കുന്നു. റോമാണ് നിയമിക്കുക ചോദ്യം: പിതാവ് അമേരിക്കയിൽ വന്നിട്ട് എത്ര വർഷം ആയി ?ഞാൻ 28 വർഷമായി വന്നിട്ട് . 1994-ൽ ആണ് വന്നത് ചോദ്യം: വരാനുണ്ടായ കാരണമെന്തായിരുന്നു ? ന്യൂയോർക്ക് ആർച്ച് ഡയോസിസ് ആവശ്യപ്പെട്ടു. ന്യുയോർക്ക് സിറ്റിയിൽ ഞാൻ വരാൻ ഇടയായത് ഒരു പ്രത്യേക സാഹചര്യത്തിൽ. ഒരാൾ വിസ എടുത്തു തന്നു . ആ വിസയിൽ ഞാൻ ഇവിടെ വന്നപ്പോൾ പള്ളിയിൽ ഒരച്ചന്‍റെ ആവശ്യകത ഉണ്ടായിരുന്നു. റോക്ക് ലാൻഡിലെ ഗാർനർവില്ലിലെ പള്ളിയിൽ പ്രവർത്തിച്ചു. പിന്നെ വിസ കഴിഞ്ഞു മടങ്ങുമ്പോൾ അവർ എന്നോട് തിരിച്ചു വരണം എന്നാവശ്യപ്പെട്ടു. അതിൻറെ അടിസ്ഥാനത്തിൽ നാട്ടിൽ പോയി ബിഷപ്പിനോട് ആലോചിച്ചു തിരിച്ചുവന്നു. അപ്പോൾ അവരെന്നെ സ്റ്റാറ്റൻ ഐലൻഡിലെ പള്ളിയിൽ നിയമിച്ചു ചോദ്യം: പിതാവ് ഇരിങ്ങാലക്കുട രൂപതാംഗമാണോ തൃശൂർ രൂപതാംഗമാണോ? സെമിനാരിയിൽ ചേരുമ്പോൾ തൃശൂർ രൂപയായിരുന്നു. അഭിഭക്ത തൃശ്ശൂർ രൂപത. 72 ലായിരുന്നു അത്. 78 ലാണ് ഇരിങ്ങാലക്കുട രൂപത രൂപം കൊള്ളുന്നത്. അപ്പോൾ സെമിനാരിയിൽ പഠിക്കുകയായിരുന്നു. പുതുതായി ഉണ്ടായ രൂപത എന്റെ ഇടവകയുടെ അതിർത്തിയാണ്. അപ്പോൾ ഇരിങ്ങാലക്കുട രൂപതയിൽ ആയി. ചോദ്യം: അമേരിക്കയിൽ വരുമ്പോഴുള്ള പ്രതീക്ഷകൾ എന്തൊക്കെ ആയിരുന്നു? ഇവിടെ വന്നപ്പോൾ ഇവിടുത്തെ മലയാളികളുടെ , പ്രത്യേകിച്ച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ അവസ്ഥ മനസ്സിലായി. അവരെ ഒരു സഭാ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയണമെന്നു തോന്നി. അന്നിവിടെ നമുക്കു സംവിധാനങ്ങൾ ഒന്നുമില്ല .ആ കാലത്തും ഞാൻ അവരുടെ...

Read More

നവംബറിൽ നടക്കുന്ന ഇടകാല തെരഞ്ഞെടുപ്പിൽ ജിഒപി കരുത്തുകാണിക്കുമെന്നു നിക്കി ഹേലി

ന്യൂഹാംഷെയർ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്‍റെ നിയന്ത്രണം റിപബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുമെന്നും നിക്കി ഹെലി. ന്യൂ ഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സെപ്റ്റ് 24നു സൗത്ത് ഹാംഷെയർ ടൗണിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ യു.എൻ അമേരിക്കൻ അംബാസിഡറുമായിരുന്ന നിക്കി . ന്യൂഹാംഷെയറിൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതു റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ക്രിസ് സുന്നുവും ,സെനറ്റിലേക്കു മത്സരിക്കുന്നത് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മുൻ ആർമി ജനറൽ ഡോൺ ബോൾഡ്യൂക്‌ ആണ്. പ്രൈമറിയിൽ .റിപബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി യാണ് ഡോൺ ജി ഒ പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.. ഡോൺ നേരിടുന്നുണ്ട് മുൻ ഗവർണറും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ മാഗി ഹസ്സനെയാണ് .പ്രൈമറിയിൽ മാഗി 98 ശതമാനം ഡെമോക്രാറ്റിക്‌ വോട്ടുകൾ നേടിയപ്പോൾ ഡോണിന് നേടാനായത് 83 ശതമാനം റിപ്പബ്ലികൻ വോട്ടുകളാണ് . നിക്കിയുടെ സന്ദർശനം പാർട്ടിയിൽ ഐക്യം ഉണ്ടാക്കു മെന്നാണ് പ്രതീക്ഷിക്കുന്നത് .2024ലെ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് നവമ്പർ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് നിക്കി പ്രതികരിച്ചത്. ജി ഒ പിയിൽ ഐക്യത്തോടെയുള്ള പ്രവർത്തനം നവമ്പർ തിരെഞ്ഞെടുപ്പിൽ നിർണായക പതിനൊന്നു സെനറ്റ് സീറ്റുകളിൽ നല്ല വിജയം നൽകുമെന്നും നിക്കി...

Read More

ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ സിക്കുകാരനായ യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക്: റിച്ച്മണ്ട് ഹിൽ തുളസി മന്ദിറിൽ സ്ഥാപിച്ചരുന്ന ഗാന്ധി പ്രതിമ തകർക്കുകയും കറുത്ത പെയിന്‍റ് അടിച്ചു വിക്രതമാകുകയും ചെയ്ത കേസിൽ സിക്കുകാരനായ 27 വയസുള്ള സുക്‌പാൽ സിംഗിനെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം നടന്നസംഭവത്തിൽ സെപ്റ്റംബർ 21 നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട് .കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്. ആഗോളതലത്തിൽ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകർത്തത് വളരെ ഗൗരവ്വമുള്ള കുറ്റകൃത്യമാണെന്നു ഡിസ്ട്രിക്ട് അറ്റോർണി മേലിന്‍റ ഗേറ്റ്സ് പറഞ്ഞു .ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ അനുവദിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു ഈ കുറ്റകൃത്യത്തിൽ നാല് പേരാണ് പങ്കെടുത്തതെന്നും ഇതിൽ സുഖദേവ് സിംഗിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും ഇവർ പറഞ്ഞു . രണ്ട് കാറിലായി എത്തിയ പ്രതികൾ സംഭവത്തിനു ശേഷം രണ്ടു കറുകളിലായാണ് രക്ഷപെട്ടത് . സിംഗ് രക്ഷപെട്ടത് അദ്ദേഹത്തിന്റെ മെഴ്സിഡീസ് ബെൻസ് ലാണ്. മഹാത്മാ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ സൗത്ത് ഏഷ്യൻ അസംബ്ലി വുമൺ ജെന്നിഫർ രാജ്കുമാർ സ്വാഗതം ചെയ്തു . ഈസംഭവത്തെ പ്രസിഡന്‍റ് ബൈഡൻ അപലപിച്ചിരുന്നു.അമേരിക്കയിൽ വംശീയ അതിക്രമത്തിന് വിധേയരാകുന്നതു കൂടുതൽ സിക്കവിഭാഗത്തിൽ പെട്ടവരാണ്.ഇതിനെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്.ജാതി മത വർഗ വർണ ചിന്തകൾക്കതീതമായി നിലപാടുകൾ സ്വീകരിച്ച രാഷ്ട്രപിതാവിന്റെ പ്രതിമക്കു നേരെ നടന്ന അതിക്രമത്തെ സിക്ക് സമൂഹവും...

Read More

സി.​എം. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ണ്‍ : ക​ല്ലൂ​പ്പാ​റ ചാ​ത്ത​നാ​ട്ട് സി.​എം. മാ​ത്യു (ബാ​ബു-69) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി​ക്കു​ട്ടി ആ​ല​ക്കോ​ട് ക​രി​ന്പോ​യ് കു​ടും​ബാം​ഗ​മാ​ണ്. ശ​വ​സം​സ്കാ​രം സെ​പ്റ്റം​ബ​ർ 27 ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ന് ​ക​ല്ലൂ​പ്പാ​റ ബെ​ഥേ​ൽ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ദി​വ്യ (ന്യൂ​ജേ​ഴ്സി), ര​മ്യ (ഖ​ത്ത​ർ).മ​രു​മ​ക്ക​ൾ: പു​ലി​യൂ​ർ ആ​ന്പ​ൽ​കു​ടി​യി​ൽ അ​ജീ​ഷ് (ന്യൂ​ജേ​ഴ്സി) കു​ന്പ​നാ​ട് ഉൗ​രി​യ​പ​ടി​ക്ക​ൽ ക്രി​സ്റ്റി​ൻ (ഖ​ത്ത​ർ). കൊ​ച്ചു​മ​ക്ക​ൾ: ഏ​ഞ്ച​ൽ, പ​രേ​ത​യാ​യ ജ്യൂ​വ​ൽ, നൈ​നു, നി​മാസ​ഹോ​ദ​ര​ങ്ങ​ൾ: സ​ണ്ണി, മോ​ള​മ്മ, ജോ​സ് മാ​ത്യു (ഹൂ​സ്റ്റ​ണ്‍) കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി – (91) 9495909797 (ഇ​ന്ത്യ)ജോ​സ് – 281 777 9480...

Read More