കൊ​ച്ചി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് ത​ത്കാ​ലം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ അ​ന്തി​മ ഉ​ത്ത​ര​വ് വ​രെ വി​സി​മാ​ർ​ക്ക് തു​ട​രാ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ ക​ത്ത​യ​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​പ്ര​കാ​രം മാ​ത്ര​മേ വി​സി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി പാ​ടു​ള്ളു. ഗ​വ​ർ​ണ​ർ വി​സി​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ രാ​ജി ചോ​ദി​ച്ച ക​ത്ത് അ​സാ​ധു​വാ​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​ർ ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ൽ വി​സി​മാ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കാം. വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം ഗ​വ​ർ​ണ​ർ​ക്ക് അ​ന്തി​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ വി​സി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​യ​മ​നം റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​സി​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഭാ​ഗം വ്യ​ക്ത​മാ​ക്കാ​ൻ പ​ത്ത് ദി​വ​സം കൂ​ടി ല​ഭി​ക്കും.

വി​സി നി​യ​മ​നം യു​ജി​സി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ചി​ല വി​സി​മാ​ർ മി​ക​ച്ച​വ​രാ​ണ്, പ​ക്ഷേ സു​പ്രീം കോ​ട​തി വി​ധി ത​നി​ക്ക് ന​ട​പ്പാ​ക്ക​ണം. സു​പ്രീം കോ​ട​തി ആ​ർ​ക്കും ഇ​ള​വ് കൊ​ടു​ത്തി​ട്ടി​ല്ല. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​സി​മാ​രോ​ട് അ​നു​ക​മ്പ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഡി​ജി​റ്റ​ൽ, ശ്രീ​നാ​രാ​യ​ണ വി​സി​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഗ​വ​ർ​ണ​ർ വി​ശ​ദ​മാ​ക്കി. വി​സി​മാ​രോ​ട് രാ​ജി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് എ​ൽ​ഡി​എ​ഫ് ആ​ണ്. വി​സി​മാ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ വീ​ണ്ടും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ സ്ഥാ​ന​ത്ത് വ​രാം. സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ഒ​രു വി​സി​യേ​യും പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.