Author: Editorial Team

കഷായത്തിൽ കലർത്തി നൽകിയത് കാപ്പിക് കളനാശിനി: എഡിജിപി

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് കാപ്പിക് കളനാശിനിയെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. കഴിഞ്ഞ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗ്രീഷ്മ വീട്ടിൽ തന്നെയുണ്ടായിരുന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇതു ചെയ്തതെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എഡിജിപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള സൗഹൃദത്തിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതേ തുടർന്ന് ഷാരോണുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ ഗ്രീഷ്മ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇയാളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഷാരോണ്‍ പിന്മാറാൻ തയാറായില്ല. ഷാരോണ്‍ നിരന്തരം തനിക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നെന്നും ഇതിൽ നിന്നു രക്ഷപ്പെടാൻ ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതകദോഷം തനിക്കുണ്ടെന്നും പറഞ്ഞെന്നും എന്നിട്ടും ഷാരോണ്‍ പിന്മാറാൻ തയാറാകാതെ വന്നതോടെയാണ് വിഷം നൽകിയതെന്നും ഗ്രീഷമ മൊഴി നൽകിയതായി എഡിജിപി പറഞ്ഞു. ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയ ഷാരോണ്‍ നിരന്തരം ഛർദിച്ചിരുന്നു. ഛർദിലിന് നീല കലർന്ന നിറമായിരുന്നു. തുരിശ് പോലെയുള്ള രാസപദാർഥം അകത്തു ചെന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് വിഷം കൊടുത്തു എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കളനാശിനി നൽകിയതായി ഗ്രീഷ്മ സമ്മതിച്ചത്. കാപ്പിക് കീടനാശിനിയിലെ ഒരു ഘടകം ബ്ളൂ ഡൈ എന്ന രാസപദാർഥമാണ്. ഇതിലൂടെ കലർത്തി നൽകിയത് കാപ്പിക് തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ഇതിന്‍റെ കുപ്പി ഗ്രീഷ്മ മറ്റൊരു സ്ഥലത്തു കൊണ്ടു പോയി കളഞ്ഞിരുന്നു. ഇവിടെ നിന്നും പോലീസ് അതു കണ്ടെടുത്തതായും എഡിജിപി...

Read More

ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം: 60 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ അറുപത് പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേരാണ് നദിയിൽ വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ശേഷം അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നു നൽകിയത്. അപകടസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ നൂറിലധികം പേരാണ് നദിയിൽ വീണത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയയിലേക്ക്...

Read More

പോലീസിലുള്ള മുഖ്യമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

കൊച്ചി: കേരള പോലീസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള നിയന്ത്രണം നഷ്ടപ്പെട്ടന്ന് രമേശ് ചെന്നിത്തല എംഎൽഎ. സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മ്യൂസിയം കേസില്‍ ഇനിയും പ്രതിയെ പിടികൂടാനായിട്ടില്ല. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസെടുത്ത പോലീസ് സ്വപ്നയുടെ ആരോപണങ്ങങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ല. എല്‍ദോസിന് ഒരു നീതിയും മുന്‍ മന്ത്രിമാര്‍ക്കു മറ്റൊരു നീതിയുമെന്ന സ്ഥിതിയാണ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കയറ്റം രൂക്ഷമായിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ കഴിവുകേടുകളെ നിപ്പയും ഓഖിയും പ്രളയവും കൊറോണയും തുടങ്ങിയവയുടെ പിആര്‍ വര്‍ക്കിലൂടെ മറച്ചപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതൊന്നും ഇല്ലാതെ ഭരണപരാജയത്തിന്‍റെ ദയനീയ മുഖം ജനങ്ങളെ കാണിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാരിന്റെ കഴിവുകേട് പ്രകടമാണെന്നും ചെന്നിത്തല...

Read More

“ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷം’, കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസമെന്ന് ഷാരോണിന്‍റെ അമ്മ

തിരുവനന്തപുരം: സംശയിച്ച കാര്യങ്ങളെല്ലാം സത്യമെന്ന് തെളിഞ്ഞതായി കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ. ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പല തവണ മകന് വിഷം നൽകാൻ ഗ്രീഷ്മ പദ്ധതിയിട്ടിരുന്നു. വീട്ടിൽവച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പോലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി...

Read More

ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത് തുരിശ്

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് കഷായത്തിൽ കലക്കി നൽകിയത്. കീടനാശിനിയായി ഉപയോഗിക്കുന്ന പദാർഥമാണിത്. ഗ്രീഷ്മയുടെ അമ്മാവന്‍ കൃഷി ആവശ്യത്തിനായി വാങ്ങിയതാണിത്. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിഷം നൽകി മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്‍റെ പിതാവ്...

Read More