മോദിയെ കാണിക്കാൻ, ഒറ്റരാത്രികൊണ്ട് ആശുപത്രി വൃത്തിയാക്കി: ഇതാണോ ഗുജറാത്ത് മോഡൽ?
അഹമ്മദാബാദ്: ഇതാണോ ബിജെപി കുറേക്കാലമായി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡൽ?. മോർബിയയിലെ തൂക്കുപാലം ദുരന്തമുണ്ടായതിൽ ലോക മാധ്യമങ്ങളിൽ ഉൾപ്പെടെ ഗുജറാത്ത് സർക്കാരിന്‍റെ വീഴ്ചയാണ് എടുത്തുകാണിക്കുന്നത്. ഗുണനിലവാരമില്ലാത്ത അറ്റകുറ്റപ്പണി നടത്തി പാലം തകർന്നതിൽ സർക്കാരിനെതിരേ കടുത്ത ജനരോഷവും ഉയരുകയാണ്. ഇതിനിടെയിലാണ് മോർബിയിലെ ദുരന്തസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. മോദി ഗുജറാത്തിൽ എത്തിയതിന് പിന്നാലെ വൃത്തിഹീനമായി കിടന്നിരുന്ന മോർബിയിലെ സർക്കാർ ആശുപത്രി ഒറ്റരാത്രികൊണ്ടാണ് വൃത്തിയാക്കിയത്. ഇതിന്‍റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഗുജറാത്തിലെ ബിജെപി സർക്കാർ ദുരന്തത്തിന്‍റെ ഞെട്ടലിലല്ലെന്നും മോദിയെ പ്രീതിപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. മോദി വന്നപ്പോഴെങ്കിലും ഗുജറാത്തിലെ ആശുപത്രികളെ ശ്രദ്ധിക്കാൻ സർക്കാരിന് സമയമുണ്ടായല്ലോയെന്ന് പ്രതിപക്ഷവും ചോദിക്കുന്നു. മോർബിയിലെ തൂക്കുപാലം ദുരന്തത്തിൽ ഇതുവരെ 135 പേരാണ്...
Read More



