Author: Editorial Team

ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന് രോ​ഹി​ത് വെ​മു​ല​യു​ടെ അ​മ്മ

ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജാ​തി​വി​വേ​ച​നം നേരിട്ടെന്നാ​രോ​പി​ച്ച് ജീ​വ​നൊ​ടു​ക്കി​യ ദളിത് വിദ്യാർഥി രോ​ഹി​ത് വെ​മു​ല​യു​ടെ അ​മ്മ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു. ജോ​ഡോ യാ​ത്ര​യു​ടെ തെ​ലു​ങ്കാ​ന പ​ര്യ​ട​നം ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ധി​ക വെ​മു​ല രാ​ഹു​ലി​നെ സ​ന്ദ​ർ​ശി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യെ ആ​ർ​എ​സ്എ​സ് – ബി​ജെ​പി ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് ര​ക്ഷി​ക്ക​ണ​മെ​ന്നും രോ​ഹി​തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും യാ​ത്ര​യി​ൽ പ​ങ്കു​ചേ​ര​വെ അ​ഭ്യ​ർ​ഥി​ച്ച​താ​യി രാ​ധി​ക അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സ – നി​യ​മ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത​പ​ദ​വി​ക​ളി​ൽ ദ​ളി​ത് പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ദ​ളി​ത് അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി രോ​ഹി​ത് ആ​ക്ട് പാ​സാ​ക്ക​ണ​മെ​ന്നും രാ​ധി​ക ആവശ്യപ്പെട്ടു. 2016 ജ​നു​വ​രി 17-നാ​ണ് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​ത് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റി​ൽ നി​ന്നും അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ജാ​തീ​യ​മാ​യ വി​വേ​ച​നം നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ്യ​ത്തെ ദ​ളി​ത് – വി​ദ്യാ​ർ​ഥി അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പു​തു​വീ​ര്യം പ​ക​ർ​ന്ന സം​ഭ​വ​മാ​യി​രു​ന്നു രോ​ഹി​ത് വെമുലയുടെ...

Read More

ഷാ​രോ​ണ്‍ വ​ധ​ക്കേ​സ്; നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി. പ്ര​തി ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ല്‍​നി​ന്നാ​ണ് കു​പ്പി ക​ണ്ടെ​ടു​ത്ത​ത്. ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നാ​യ നി​ര്‍​മ​ല്‍ കു​മാ​റു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് പോ​ലീ​സി​ന് കു​പ്പി ല​ഭി​ച്ച​ത്. ഇ​യാ​ള്‍ നാ​ലു​മാ​സം മു​മ്പ് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വാ​ങ്ങി​യ ക​ള​നാ​ശി​നി​യു​ടെ കു​പ്പി​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി രാ​മ​വ​ര്‍​മ​ന്‍ ചി​റ​യി​ലെ വീ​ടി​നു സ​മീ​പം അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ...

Read More

മി​ഥു​ൻ ദാ​യു​ടെ പാ​ട്ടി​ൽ ഒ​രു ചൈ​നീ​സ് പ്ര​തി​ഷേ​ധം

ബെ​യ്ജിം​ഗ്: അ​തി​ക​ഠി​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കാ​ൻ ബോ​ളി​വു​ഡ് താ​രം മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ ഗാ​ന​ത്തെ കൂ​ട്ടു​പി​ടി​ച്ച് ചൈ​നീ​സ് യു​വാ​ക്ക​ൾ. 1982-ൽ ​പു​റ​ത്തി​റ​ങ്ങി ലോ​ക​മാ​കെ ത​രം​ഗ​മാ​യ “ഡി​സ്കോ ഡാ​ൻ​സ​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ പാ​ർ​വ​തി ഖാ​ൻ ആ​ല​പി​ച്ച “ജി​മ്മി ജി​മ്മി ആ ​ജാ’ എ​ന്ന ഗാ​ന​മാ​ണ് ചൈ​നീ​സ് ട്വി​സ്റ്റു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ട​രു​ന്ന​ത്. “എ​നി​ക്ക് അ​രി ത​രൂ’ എ​ന്ന് അ​ർ​ഥ​മു​ള്ള മാ​ൻ​ഡ​രി​ൻ പ്ര​യോ​ഗ​മാ​യ “ജെ​യ് – മി​’യോ​ടു​ള്ള സാ​ദൃ​ശ്യം ഉ​പ​യോ​ഗി​ച്ചാ​ണ് സാ​ധാ​ര​ണ പൗ​ര​ന്മാ​രു​ടെ പ്ര​തി​ഷേ​ധം‌. ഒ​ഴി​ഞ്ഞ പാ​ത്ര​ങ്ങ​ൾ കൈ​യ്യി​ലെ​ടു​ത്ത് ദാ​രി​ദ്യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വ​രി​ക​ൾ​ക്ക് അ​ർ​ഥ​ഭേ​ദം ക​ൽ​പ്പി​ച്ചു​ള്ള പ്ര​തി​ഷേ​ധം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന കൂ​ടി​യാ​ണ്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളെ ശ​ക്ത​മാ​യി നി​രീ​ക്ഷി​ക്കു​ന്ന ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ത​മാ​ശ ക​ല​ർ​ന്ന ഈ ​പ്ര​തി​ഷേ​ധം ഇ​തു​വ​രെ നി​യ​ന്ത്രി​ച്ചി​ട്ടി​ല്ല. ബ​പ്പി ലാ​ഹി​രി സം​ഗീ​ത​മൊ​രു​ക്കി​യ “ഡി​സ്കോ ഡാ​ൻ​സ​ർ’ സോ​വി​യ​റ്റ് യൂ​ണി​യ​നി​ലും കി​ഴ​ക്ക​ൻ യൂ​റോ​പ്പ്, ആ​ഫ്രി​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ വാ​ണി​ജ്യ വി​ജ​യം നേ​ടി​യ ചി​ത്ര​മാ​ണ്. മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യെ ബോ​ളി​വു​ഡി​ന്‍റെ മു​ൻ​നി​ര​യി​ലേ​ക്ക് ആ​ന​യി​ച്ച ചി​ത്രം...

Read More

കോ​ട​തി​യി​ൽ നി​ന്നും മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ചു മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് ആ​മ​ക്കാ​വ് സ്വ​ദേ​ശി ഹ​രി​ദാ​സ​ൻ (39) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി ഇ​യാ​ളെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ ജ​യി​ലി​ലേ​ക്ക് പോ​കാ​നാ​യി കോ​ട​തി വ​രാ​ന്ത​യി​ൽ നി​ന്ന പ്ര​തി പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. 59 ദി​വ​സ​ത്തി​നു ശേ​ഷം ക​ർ​ണാ​ട​ക​ത്തി​ലെ ബെ​ല്ലാ​രി​യി​ൽ നി​ന്നു​മാ​ണ് ഹ​രി​ദാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ട്ടാ​മ്പി പോ​ക്‌​സോ അ​തി​വേ​ഗ​കോ​ട​തി ഹ​രി​ദാ​സ​ന് 10 വ​ർ​ഷം ത​ട​വി​ന് പു​റ​മെ, ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. 2021-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം...

Read More

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം; ഭർത്താവ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ക​ണ്ണാ​റ മ​ണ്ട​ന്‍​ചി​റ ഇ​ട​പ്പാ​റ വീ​ട്ടി​ല്‍ ഇ.​വി. ബേ​ബി (76) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ എ​ൽ​സി(72)​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ല്‍ പ​ത്രം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ല്‍​സി​യെ പി​ന്നി​ലൂ​ടെ എ​ത്തി​യ ബേ​ബി യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ കൈ​കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് ഓ​ടി​യ എ​ല്‍​സി​യെ പി​ന്‍​തു​ട​ര്‍​ന്ന ബേ​ബി​യെ സ​മീ​പ​വാ​സി​ക​ള്‍ ത​ട​ഞ്ഞ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രു​ടെ ശ്ര​ദ്ധ​തി​രി​ച്ച പ്ര​തി റോ​ഡി​ല്‍ വ​ച്ച് വീ​ണ്ടും എ​ല്‍​സി​യു​ടെ ത​ല​യി​ല്‍ വെ​ട്ടി. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം സ്റ്റി​ച്ചു​ക​ളാ​ണ് ത​ല​യി​ല്‍ ഉ​ള്ള​ത്. എ​ല്‍​സി ഇ​പ്പോ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍​സി​യു​ടെ മൊ​ഴി​യെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കോ​ടാ​ലി, വെ​ട്ടു​ക​ത്തി, പു​ല്ല്‌​വെ​ട്ടി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥി​രം മ​ദ്യ​പ​നാ​യ പ്ര​തി കൃ​ത്യം ന​ട​ത്തു​ന്ന സ​മ​യ​ത്ത് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ്...

Read More