പാലക്കാട്: പോക്സോ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പ്രതി അറസ്റ്റിൽ. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസൻ (39) ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പോക്സോ കോടതി ഇയാളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. തൊട്ടു പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയിൽ നിന്ന പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.
59 ദിവസത്തിനു ശേഷം കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുമാണ് ഹരിദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പട്ടാമ്പി പോക്സോ അതിവേഗകോടതി ഹരിദാസന് 10 വർഷം തടവിന് പുറമെ, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.



