Author: Editorial Team

‘വെയ്റ്റിംഗ് ഫോർ ആലിയ’; അടിമുടി യൂത്ത് വൈബ്; ‘പ്രേംപാറ്റ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ആദ്യ ലുക്കിലൂടെ തന്നെ ശ്രദ്ധ നേടി. ‘വെയ്റ്റിംഗ് ഫോർ ആലിയ’ എന്ന കൗതുകമുണർത്തുന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. നായികയുടെ മുഖമില്ലാതെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷ വർധിപ്പിക്കുകയാണ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോമോൻ ജ്യോതിർ. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയായാണ് ഇതിനെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്.വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു.സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന “പ്രേംപാറ്റ”യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റക്കുണ്ട് . ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി.കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ് സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം. വി എഫ് എക്സ് മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്.എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ് ശ്രീക് വാര്യർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് സെറീൻ ബാബു, അമൽ സി സദാർ . പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്റുകളിൽ...

Read More

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; നാസിക്കിൽ നിന്നുള്ള ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു.നാസിക്കിൽ നിന്നുള്ള ഒരു വിദ്യാർഥി കൂടി അറസ്റ്റിലായി. ടെലഗ്രാമിൽ നിന്ന് ചോർന്ന ചോദ്യപേപ്പറിന് വേണ്ടി 10 ലക്ഷം രൂപ നൽകിയാണ് ഇയാൾ നൽകിയത്. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. ഈ മാസം ഒന്നിന് രാജസ്ഥാൻ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട്...

Read More

മുങ്ങിത്താഴുന്ന എട്ട് വയസുകാരനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി 11കാരന്‍; സിപിഐര്‍ നല്‍കാനും മറന്നില്ല; നാടിന്റെ ഹീറോയായി അമല്‍ഷാന്‍

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍. പുന്നപ്പുഴയില്‍ മുങ്ങിതാഴുകയായിരുന്ന ഷെബിന്‍ഷാനെയാണ് അമല്‍ഷാന്‍ എന്ന പതിനൊന്നുകാരന്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. സി.പി.ആര്‍ നല്‍കാനും കൊച്ചു മിടുക്കന്‍ മറന്നില്ല മലപ്പുറം വഴിക്കടവിലാണ് ഷെബിന്‍ഷാനിന്റെയും അമല്‍ഷാനിന്റെയും വീട്. വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും മറ്റു ബന്ധുകളോടും ഒപ്പമാണ് ഇരുവരും പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിലെത്തിയത്.നീന്തി കുളിക്കുന്നതിനിടെ ഷെബിന്‍ഷാന്‍ കയത്തില്‍ അകപ്പെട്ടു.ഷെബിന്‍ഷാന്‍ മുങ്ങി താഴുന്നത് കണ്ട് അമല്‍ഷാന്റെ വല്ല്യൂപ്പ അബൂബക്കര്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ അബൂബക്കര്‍ ചുഴിയില്‍ അകപ്പെട്ടു. ഇതോടെ അമല്‍ഷാന്‍ പുഴയിലേക്ക് ചാടി. ധീരത കൈവിടാതെ കൂട്ടുകാരനെ അതിസാഹസികമായി കരയിലെത്തിച്ചു. എങ്ങനെ സി.പി.ആര്‍ നല്‍കാം എന്ന അഞ്ചാം ക്ലാസിലെ പാഠഭാഗവും അമല്‍ഷാന് സഹായമായി. ജലസേചനത്തിനായുള്ള പമ്പ് ഹൗസ് സ്ഥാപിച്ച ഇവിടെ രണ്ടാള്‍ താഴ്ച്ചയില്‍...

Read More

ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു

കാസർഗോഡ് പടുപ്പിൽ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തട്ടുമ്മൽ സ്വദേശികളായ ഗോപാലൻ – രുഗ്മിണി ദമ്പതികളുടെ വീടിനാണ് മിന്നലേറ്റ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വീടിനുള്ളിലെ മുഴുവൻ ഇലക്ട്രിക് വയറിങ്ങും കത്തിക്കരിഞ്ഞു. ബൾബുകൾ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡുകൾ തെറിച്ചുപോയ നിലയിലാണ്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗത്തെ ഓടുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾ മരിച്ചു. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ഏഴ് വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ പൊതുദർശനം നാളെ...

Read More

അമ്മയിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയെന്നും അമ്മ ജോയിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അന്‍സിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പൊലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റ്ി യോഗം വിലയിരുത്തിയതായി ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി റദാക്കിയത്. കൂടാതെ ട്രഷറര്‍ ഉണ്ണിശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ...

Read More