ചെലവ് ചുരുക്കാൻ മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹത്തിന്റെ വലിപ്പം പകുതിയായി കുറച്ചു
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വാഹനവ്യൂഹത്തിന്റെ (Convoy) വലിപ്പം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന വിപുലമായ മിതവ്യയ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പിജി ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു...
Read More



