നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു.
നാസിക്കിൽ നിന്നുള്ള ഒരു വിദ്യാർഥി കൂടി അറസ്റ്റിലായി. ടെലഗ്രാമിൽ നിന്ന് ചോർന്ന ചോദ്യപേപ്പറിന് വേണ്ടി 10 ലക്ഷം രൂപ നൽകിയാണ് ഇയാൾ നൽകിയത്. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്.

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. ഈ മാസം ഒന്നിന് രാജസ്ഥാൻ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.