രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകരുടെ പേരുവിവരങ്ങളും അവർക്ക് നൽകിയ ഫീസും വെളിപ്പെടുത്താനാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വിവരാവകാശ നിയമപ്രകാരം ചോദിച്ച  ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അഭിഭാഷകർ ആരാണെന്നും അവർക്ക് എത്ര ഫീസ് നൽകിയെന്നും അറിയാൻ എസ്ബിഐയോട് ആവശ്യപ്പെട്ടത്. 

ചോദ്യങ്ങൾ 

  1. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്.ബി.ഐ.ക്കായി സുപ്രീംകോടതിയില്‍ ഹാജരായ, ബാങ്കിന്റെ പാനലില്‍ ഉള്‍പ്പെടാത്ത അഭിഭാഷകൻ ആരാണ്? നല്‍കിയ ഫീസ് എത്ര?
  2. സുപ്രീംകോടതി നല്‍കിയ സമയപരിധിയില്‍ വിവരം വെളിപ്പെടുത്താത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയില്‍ ഹാജരായ അഭിഭാഷകൻ ആരാണ്? നല്‍കിയ ഫീസ് എത്ര?
  3. ഇലക്ടറല്‍ ബോണ്ട് കേസ് 2017 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇതുവരെ എത്രരൂപ വക്കീല്‍ഫീസായി നല്‍കി?

എന്നാൽ  ഹാജരായ അഭിഭാഷകൻ ആരാണെന്നത് സ്വകാര്യ വിവരമാണ്. അതിനാല്‍ വെളിപ്പെടുത്താനാകില്ല.അഭിഭാഷകനുമായുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അത്തരം വിവരങ്ങള്‍ വിവരാവകാശ നിയമം വകുപ്പ് 8 (1) ഡി പ്രകാരം നല്‍കേണ്ടതില്ലെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.