ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സോഫ്റ്റ് വെയര്‍ ‘പ്രതിബിംബ്’  വികസിപ്പിച്ചു. സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ നെറ്റ് വര്‍ക്ക് തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്റ്റ് ചെയ്ത് കാണിക്കാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ.

യഥാര്‍ഥ ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ആണ് ഈ സോഫ്റ്റ് വെയര്‍ വഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ കണ്ടെത്തിയ 12 സൈബര്‍ ക്രിമിനല്‍ ഹോട്ട്സ്പോട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.