ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി).  ചെയര്‍മാന്‍ ജഗദീഷ് കുമാര്‍.

75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.