മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധമില്ലാതെ വിമാനത്താവളത്തിലെത്തി പരാക്രമം കാണിച്ച യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജമൈകയിലെ കിംഗ്സ്റ്റണ്‍ വിമാനത്താവളത്തിലാണ് സ്ത്രീ സ്വയം അപഹാസ്യമാകുന്ന തരത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവത്തിന്റെ ദൃശ്യങ്ങളില്‍, യുവതി സ്വയം നഗ്‌നയായശേഷം യാത്രക്കാര്‍ നോക്കുന്നതൊന്നും ശ്രദ്ധയില്‍പെടാതെ കോലാഹലങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.

അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ലഗേജുകള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സ്വയം വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു മാറ്റുകയും നഗ്‌നായി നിലത്തുകിടക്കുകയും ചെയ്തു. പിന്നീട് തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പെടണമെന്ന് ആവശ്യപ്പെട്ട് അലറി കരയുകയും ആയിരുന്നുവെന്നാണ് ഫ്രീ പ്രസ് ജേണല്‍ റിപോര്‍ടുകള്‍ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായും പറയുന്നു.

വീഡിയോ ഏപ്രില്‍ 14 നാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ജീവനക്കാരെ യുവതി തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈവിലങ്ങുകള്‍ ഇട്ട് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി യുവതിയെ ഒരു തുണികൊണ്ട് മൂടുകയും ചെയ്തു.

യുവതിയുടെ അപ്രതീക്ഷിത പ്രവൃത്തിയാല്‍ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ഞെട്ടിപ്പോയി. വീഡിയോ വൈറലായതോടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.