ബസില്‍ വച്ച് തനിക്കെതിരെ മോശമായി പെരുമാറിയ ആളുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് നന്ദിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് പിന്നാലെ നന്ദിതയുടെ ധൈര്യത്തെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയെങ്കിലും പല രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ പെൺകുട്ടിയെ വിമർശിച്ച് രംഗത്തെത്തിവർക്ക് അസ്സൽ മറുപടി നൽകിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ.

ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍. ‘അതൊരു സത്യമാണ് കേട്ടോ..കേസ് കൊടുക്കണം പിള്ളേച്ചാ, സിബ്ബ് തുറന്നപ്പോൾ ജെട്ടിയില്ല. ആരോ അടിച്ചോണ്ടു പോയി. മോശം തന്നെ. ആദ്യം കേസ് അതിന്, പിന്നെ മതി ബാക്കി കേസൊക്കെ. എന്ത് പറയാനാ’. സോഷ്യൽ മീഡിയയിലെ വിമർശന കമന്റുകൾ പങ്കുവച്ച് ആര്യ കുറിച്ചു.