തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആന മണ്ടനാണ്. തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല. അദ്ദേഹത്തെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ല. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു.  കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് തരൂരിന് നല്ലത്. തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.