ബത്തേരി: കെ എസ് ആര്‍ ടി സി ബസ് യാത്രയ്ക്കിടെ ഇലക്ടിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കയ്യാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. യാത്രയ്ക്കിടെ, ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അസ്ലമിന്റെ കൈ അറ്റുപോയത്. ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ചാണ് അപകടം നടന്നത്.