താമരശ്ശേരി: അപടങ്ങള്‍ തുടര്‍ക്കഥയായി താമരശ്ശേരി ചുരം . ഓറഞ്ചുമായി വന്ന ലോറി താമരശ്ശേരി ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക്  പരുക്ക് ഗുരുതരമല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചുരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം അടിവാരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒന്നാം വളവിന് താഴെയായി ചുരം 28 -ല്‍ മദ്യവുമായി വന്ന ലോറി മറിഞ്ഞിരുന്നു. കഴിഞ്ഞ തിളാഴ്ച രാവിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.