മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറിന് വധഭീഷണി. ബിഹാര്‍ സ്വദേശിയാണ് പവാറിന്റെ സില്‍വര്‍ ഓക്ക് വസതിയിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ പവാറിനെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. നേരത്തെ സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു.

കഴിഞ്ഞ തവണ മുംബൈയില്‍ വെച്ച് തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞാണ് പ്രതി എന്‍സിപി അധ്യക്ഷനെ ഭീഷണിപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 294 (മോശം പരാമര്‍ശം), 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.