ന്യൂയോർക്ക്: ജീവിതച്ചിലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. പുതിയ സർവേ പ്രകാരം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും കൊറോണ മഹാമാരിയുടെ തൽഫലമായി ജീവിതച്ചിലവ് 8.1 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2022ലെ കണക്കനുൂസരിച്ച് ജീവിതച്ചിലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്..

ഒന്നാം സ്ഥാനത്ത് രണ്ട് നഗരങ്ങളാണുള്ളത്. ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ജീവിതച്ചിലവുള്ളത്. രണ്ടാം സ്ഥാനത്ത് ഇസ്രായേലിലെ ടെൽ അവീവ് ഇടം പിടിച്ചു. മൂന്നാം സ്ഥാനത്ത് ഹോങ്കോങ്ങ്, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങളുമുണ്ട്.

4 സൂറിച്ച്, സ്വിറ്റ്‌സർലൻഡ്

5. ജനീവ, സ്വിറ്റ്‌സർലൻഡ്

6 സാൻ ഫ്രാൻസിസ്‌കോ, അമേരിക്ക

7. പാരീസ്, ഫ്രാൻസ്

8. കോപ്പൻഹേഗൻ, ഡെന്മാർക്ക് എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

ലോകത്തെ 172 നഗരങ്ങളാണ് സർവേയ്‌ക്കായി പരിഗണിച്ചത്. ഇവിടുത്തെ ഇരുന്നൂറോളം സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ പുറത്തിറങ്ങിയ മറ്റൊരു സർവേ പ്രകാരം ലോകത്തിലെ ഏറ്റവും ചിലവുള്ള നഗരം ഹോങ്കോങ്ങ് ആയിരുന്നു. രണ്ടാം സ്ഥാനമാണ് ന്യൂയോർക്കിന് ലഭിച്ചത്. ഏറ്റവും ഒടുവിൽ വന്ന സർവേ പ്രകാരം ചിലവേറിയ നഗരങ്ങളിൽ ഒന്നാമതെത്തിയിരിക്കുകയാണ് ന്യൂയോർക്ക്.