വാഷിംഗ്ടൺ: 2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് മത്സരിച്ചേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജേസൺ മില്ലർ പറഞ്ഞു. ട്രംപിന്റെ അടുച്ച അനുയായിയും ദീർഘകാല ഉപദേശകനുമാണ് ജേസൺ മില്ലർ. 

‘ഡൊണാൾഡ് ട്രംപ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ പോകുകയാണ്. ഇത് വളരെ പ്രൊഫഷണലായ പ്രഖ്യാപനമായിരിക്കും’ ജേസൺ പറഞ്ഞു.മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുന്നതിനിടയാണ് പ്രഖ്യാപനം.

ചോദ്യം ഒന്നും വേണ്ടെന്നും ഉറപ്പായും താൻ മുന്നോട്ട് ഓടുകയാണെന്നും ട്രംപ് തന്നോട് പറഞ്ഞതായി മില്ലർ പറഞ്ഞു. മിഡ്‌ടേമിൽ പിന്തുണച്ച നിരവധി സ്ഥാനാർത്ഥികൾക്ക് നിരാശാജനകമായ മത്സരത്തിന് ശേഷമാണ് ട്രംപിന്റെ വലിയ പ്രഖ്യാപനം. 

ചൊവ്വാഴ്ച ഫ്‌ലോറിഡയിലെ മാര-എ-ലാഗോ എസ്റ്റേറ്റിൽ ട്രംപ് പ്രഖ്യാപനം നടത്തുമെന്നാണ് മില്ലർ പറയുന്നത്. 2016ലും 2020-ലും മില്ലർ ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു, പ്രസിഡന്റിന് ശേഷവും അദ്ദേഹത്തിന്റെ ഉപദേശകനായി അദ്ദേഹം തുടർന്നു.