വാഷിംങ്ടൺ: അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് അഞ്ച് ഇന്ത്യൻ- അമേരിക്കൻ വംശജർ യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.രാജ കൃഷ്ണമൂർത്തി,പ്രമീള ജയ്പാൽ, അമൽ ബേര, റോ ഖാന എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ.

മിഷിഗണിൽ നിന്ന് ജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ -അമേരിക്കൻ വംശജനാണ് സംരംഭകനും രാഷ്ട്രീയക്കാരനുമായ തനേന്ദർ.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർട്ടെൽ ബിവിംഗ്സിനെയാണ് പരാജയപ്പെടുത്തിയത്.ഇല്ലിയോണിൽ നിന്ന് നാലാം തവണയാണ് രാജാ കൃഷ്ണമൂർത്തി ജയിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ക്രിസ് ഡാഗിസായിരുന്നു എതിരാളി.

സിലിക്കൺവാലിയിൽ നിന്ന് ജയിച്ച റോ ഖന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റിതേഷ് ടണ്ടനെ പരാജയപ്പെടുത്തി.

ജനപ്രതിനിധി സഭയിലെ ഏക ഇന്ത്യൻ-അമേരിക്കൻ വനിതാണ് ചെന്നൈയിൽ ജനിച്ച പ്രമീള ജയ്പാൽ. വാഷിംങ്ടൺ സംസ്ഥാനത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇവരുടെ എതിരാളി ക്ലിഫ് മൂൺ ആണ്.കോൺഗ്രസിൽ ഏറ്റവും കൂടുതൽക്കാലം പ്രവർത്തിച്ച ഇന്ത്യൻ അമേരിക്കൻ വംശജനാണ് ബേറ. 2013 മുതൽ അദ്ദേഹം കാലിഫോർണിയയെ പ്രതിനിധീകരിക്കുന്നു. താമിക ഹാമിൽട്ടനെയിരുന്നു എതിരാളി.കൃഷ്ണമൂർത്തി, ഖന്ന, പ്രമീള,ബേറ എന്നിവർ മുൻസഭാംഗങ്ങളായിരുന്നു.

അരവിന്ദ് വെങ്കട്ട്, താരിഖ് ഖാൻ, സൽമാൻ ഭോജാനി, സുലൈമാൻ ലലാനി, സാം സിംഗ്, രഞ്ജീവ് പുരി തുടങ്ങി നിരവധി ഇന്ത്യൻ അമേരിക്കൻ വംശജർ സംസ്ഥാന നിയമ സഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.